താൾ:CiXIV285 1848.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ങ്ങളെകല്പിച്ചുനീസൌഖ്യമായിരിക്കവെഗംമറ്റൊരുവനെഅയക്കുംഎന്നുപറഞ്ഞതും
അല്ലാതെഅനെകംപറങ്കികൾഈപുതിയലൊകംകാണെണംഎന്നുകിനാവിലും
വിചാരിച്ചുഹിന്തുകച്ചവടത്തിന്നുവട്ടംകൂട്ടുകയുംചെയ്തു–അവരൊടുഒന്നിച്ചുരാജാവ്
ഉത്സാഹിച്ചു ൧൨കപ്പലുകളിൽചരക്കുകളെകയറ്റികബ്രാൽകപ്പിത്താന്നുമൂപ്പുകല്പി
ച്ചുനീ൧൫൦൦ആളുകളൊടും൮പാതിരിമാരൊടും‌പൊയികൊഴിക്കൊട്ട്ഇറങ്ങിക
ച്ചവടംതുടങ്ങിക്രിസ്തവെദവുംപരത്തെണംഎന്നുംതാമൂതിരിചതിച്ചാൽപടവെട്ടെ
ണംവിശെഷാൽമക്കക്കാരെശിക്ഷിക്കെണംഎന്നുംനിയൊഗിച്ചുരൊമസഭയുടെ
അനുഗ്രഹത്തൊടുംകൂട(൧൫൦൦മാൎച്ച൮–കൊല്ലം.൬൭൫)അയക്കുകയുംചെയ്തു–
അവൻതെക്കൊട്ടുഓടുമ്പൊഴെക്ക്കിഴക്കൻകാറ്റിന്റെഊക്കുകൊണ്ടുബ്രസിൽദെ
ശത്തിന്റെകരയൊളംവന്നുപുതിയനാട്ടിന്റെവൎത്തമാനംഅറിയിപ്പാൻഒരുക
പ്പൽപൊൎത്തുഗാലിൽതിരികെഅയച്ചു–ആബ്രസിൽനാട്ടിൽനിന്നുതന്നെപൊൎത്തു
കിമാങ്ങകൈതച്ചക്കആത്തച്ചക്കപെരക്കകപ്പമുളകമുതലായസസ്യാദികൾപി
ന്നത്തെതിൽ മലയാളത്തിൽവിളവാൻസംഗതിഉണ്ടായത്–കെപ്പിന്റെതൂക്കിൽ
വെച്ചുപെരിങ്കാറ്റുണ്ടായി൪. കപ്പൽതകൎന്നശെഷംകബ്രാൽ(൬൭൫. ചിങ്ങമാസം)മു
മ്പെഅഞ്ചുദ്വീപിലുംപിന്നെകൊഴിക്കൊട്ടും ൬കപ്പലുമായിഎത്തുകയുംചെയ്തു–ഉട
നെഗാമകൂട്ടിക്കൊണ്ടുപൊ യമലയാളികൾപറങ്കിവെഷവുംആയുധങ്ങളുംധരിച്ചുക
രക്കിറങ്ങിജാതിക്കാരെകണ്ടുഞങ്ങളെവളരെമാനിച്ചിരിക്കുന്നുഎന്നറിയിച്ചുവി
ലാത്തിവൎത്തമാനങ്ങളെപറഞ്ഞുനാട്ടുകാൎക്കവളരെസന്തൊഷംഉണ്ടാക്കുകയുംചെ
യ്തു–അവർതീണ്ടിക്കുളിക്കാരകകൊണ്ടുതിരുമുമ്പിൽചെന്നുകാണ്മാൻസംഗതി
വന്നതുംഇല്ല–കബ്രാൽആഗൊവക്കാരനായയഹൂദനെഅയച്ചുതാമൂതിരിയൊടുക
ണ്ടുപറയെണംചതിവിചാരിക്കരുത്ജാമ്യത്തിന്നുകൊത്തുവാൾഅരചമെനൊക്കി
മുതലായസ്ഥാനികളെകപ്പലിൽഅയച്ചിരുത്തെണംഎന്നുണൎത്തിച്ചപ്പൊൾരാ
ജാവ്ഒഴിവപറഞ്ഞുഎങ്കിലുംഭയംവൎദ്ധിച്ചാറെ.൬.ബ്രാഹ്മണരെജാമ്യംആക്കിക
രെറ്റികപ്പിത്താനുംവളരെഘൊഷത്തൊടുംകൂടരാജാവെകടപ്പുറത്തുസ്രാമ്പി
യിൽചെന്നുകണ്ടുനല്ലസമ്മാനങ്ങളെവെച്ചുതാമൂതിരിപ്രസാദിച്ചുനിങ്ങൾഇവിടെപാൎത്തു
വ്യാപാരംചെയ്തുകൊള്ളാംജാമ്യത്തിന്നഅയച്ചവർകപ്പലിൽവെച്ചഉണ്മാൻവഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/7&oldid=188498" എന്ന താളിൽനിന്ന് ശേഖരിച്ചത്