താൾ:CiXIV285 1848.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

വാൻ൩മാസംവേണ്ടിവന്നു–പൊൎത്തുഗൽചരക്കുആരുംമെടിച്ചതുംഇല്ല.
അപ്പൊൾകപ്പിത്താൻരാജാവൊടു ഞങ്ങൾ ൨൦ ദിവസിത്തന്നകം ചരക്കുവാങ്ങിപൊ
കെണ്ടതിന്നുതിരുകല്പനആയല്ലൊ–ഇപ്പൊൾരണ്ടുകപ്പലിലെക്കമുളകുകിട്ടിയുള്ളു–
മാപ്പിളളമാർഎല്ലാടവുംവിഘ്നം വരുത്തിഎന്നുബൊധിപ്പിച്ചപ്പൊൾ താമൂതിരി
പറഞ്ഞു–യാതൊരുകപ്പല്ക്കാർഎങ്കിലുംമുളകുകെറ്റുന്നുഎങ്കിൽനിങ്ങൾ ആ കപ്പൽശൊ
ധനചെയ്തുചരക്കുഅങ്ങാടിവിലെക്ക് എടുത്തുകൊൾവിൻഎന്നാറെശംസദ്ദീൻഒരുദി
വസംപാണ്ടിശാലയിൽ വന്നുഒരുകപ്പൽ കാണിച്ചുഇതിൽ രാത്രിക്കാലത്തുതന്നെമുള
കുകെറ്റിവരുന്നു നാളെമക്കത്തെക്കുപൊകും എന്നസ്വകാൎയ്യം അറിയിച്ചപ്പൊൾപാ
ണ്ടിശാലക്കാരൻ കപ്പിത്താന്നുഎഴുതിആകപ്പൽശൊധനകഴിക്കെണം എന്നു ചൊദി
ച്ചു–കബ്രാൽഅന്നുപനിപിടിച്ചസംഗതിയാൽനന്നെവിചാരിയാതെവിശ്വസിച്ചു
(൫ശ. ൧൬) ആകപ്പലിൽ കയറിഅന്വെഷണംകഴിക്കെണം എന്നുകല്പിച്ചു–
അങ്ങിനെചെയ്യുമ്പൊൾ മാപ്പിള്ളമാർതൊണികളിൽ ചാടികരെക്കഎത്തിനിലവി
ളിച്ചുംകൊണ്ടുസങ്കടംബൊധിപ്പിച്ചു മുസല്മാനരും ആൎത്തുആയുധങ്ങളെധരിച്ചു തെരുവിൽക
ണ്ടപറങ്കികളെകൊല്ലുവാൻതുടങ്ങി–ചിലർപാണ്ടിശാലക്ക ഒടികൊടികളെ കാണി
ച്ചു പ്രാണസങ്കടംഉണ്ടെന്നു കപ്പിത്താനെ അറിയിച്ചു മതില്മെൽ നിന്നുകൊണ്ടു പലമാപ്പിള്ളമാ
രെയുംകൊന്നു–പിന്നെനായന്മാർ സഹായിക്കകൊണ്ടു പലരുംമരിച്ചു ഊരാളരുംവന്നു
മതിൽഇടിച്ചതിനാൽ നാട്ടുകാർ പാണ്ടിശാലയിൽപുക്കു–൪൦. ആളുകളെകൊന്നു ചില
രെജീവനൊടെ പിടിച്ചുകൊണ്ടുപൊയി–കണ്ടത്എല്ലാം കവൎന്നെടുക്കയുംചെയ്തു–അ
പ്പൊൾ അവസരംകിട്ടിയപ്പൊൾ ൫പാതിരിമാരും ൨൦പറങ്കികളുംമുറിഏറ്റു എങ്കി
ലുംകടല്പുറത്തൊളം പാഞ്ഞു കപ്പല്ക്കാർഅയ ച്ചതൊണികളിൽ കയറികപ്പലിലെക്ക
പൊകയുംചെയ്തു–കപ്പിത്താൻഒരുദിവസംക്ഷമിച്ചുവെറുതെപാൎത്തുപിന്നെയും
൧൦മക്കകപ്പൽപിടിച്ചുചരക്കുകളെഎടുത്തും‌മൂന്നആനകളെകൊന്നുഉപ്പിട്ടു
ഉരുക്കളെചുടുകയുംചെയ്തു–പുലരുമ്പൊൾകപ്പൽഎല്ലാംപട്ടണത്തിന്നുനെരെഅണ
ഞ്ഞുവൈകുന്നെരത്തൊളംവെടിവെച്ചുവളരെനാശങ്ങളെചെയ്തുകൊണ്ടിരുന്നു–പിറ്റെ
ദിവസംകബ്രാൽ അല്പംആശ്വസിച്ചു എല്ലാകപ്പലുകളൊടുംകൂട പായിവിരിച്ചുകൊച്ചിക്കഒ
ടുകയുംചെയ്തു–

F Muller Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/10&oldid=188505" എന്ന താളിൽനിന്ന് ശേഖരിച്ചത്