താൾ:CiXIV285 1848.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

വ്യാപിച്ചു കിടക്കുന്ന തിരുനെല്വൊലി ദെശം തന്നെ അതു മിക്കവാറും താണഭൂമിയാ
കകൊണ്ടു പല കൃഷികൾ്ക്കും ഉചിതദെശമാകുന്നു ജനപുഷ്ടിയും നന്ന ഉണ്ടു (൧൮൧൦ ക്രി.
അ.) നിവാസികളുടെ സംഖ്യ ൭ ലക്ഷമായിരുന്നു ഇന്നെ വരെക്കും കുറഞ്ഞുപൊയി എ
ന്നു തൊന്നുന്നതുമില്ല നാട്ടിൽ ജനം നിറഞ്ഞിരിക്കുന്നു എങ്കിലും ഒരൊപണികൾ്ക്ക
ഉത്സാഹം ഉണ്ടാക കൊണ്ടു ദാരിദ്ര്യം അല്പമെയുള്ളു സകല ഊരുകളുടെ അവ
സ്ഥ പറഞ്ഞുകൂട താമ്രപൎണ്ണിപ്പുഴയുടെ തെക്കും വടക്കും ഉള്ള കരമെൽ ഇരിക്കുന്ന
തിരുനെല്വെലി പാളയങ്കൊട്ട എന്ന രണ്ടുപട്ടണങ്ങൾ പ്രധാനം തൂത്തുകുടി തൃച്ചെന്തു
ർമണപാടു മുതലായ ഊരുകളും അഴിമുഖങ്ങളും കിഴക്കെ കടപ്പുറത്തുതന്നെ ആകുന്നു
ഈ വിവരിച്ച മൂന്നംശങ്ങളിൽ ൧൦–൩൦ വൎഷത്തിന്നകം അനെകർ ക്രിസ്തുമാൎഗ്ഗം അം
ഗീകരിച്ചിരിക്കുന്നു തിരുനെല്വെലി ദെശത്തുള്ള ക്രിസ്ത്യാനർ മുറുകങ്കുറിച്ചി–സു
വിശെഷപുരം–കടാക്ഷപുരം–മൈജ്ഞാനപുരം–നല്ലൂർ–ദൊനാവൂർ മുതലായ സ്ഥല
ങ്ങളിൽ വസിച്ചു കൃഷികൈ തൊഴിലുകളെയും നടത്തി ഉപജീവനം കഴിച്ചുവരുന്നു–

ഭൂവനവിദ്യയുടെ വിശെഷങ്ങൾ ചിലതു

ആകാശനീന്തം

ഒരൊരൊദെഹത്തെ ഒഴുകുന്ന സാധനങ്ങളിൽ ആക്കി നീന്തിക്കുന്നതിന്ന വലു
തായിട്ടുള്ള വിദ്യവെണ്ടാ– വെള്ളത്തിൽ ആക്കിയാൽ കരുമരം മുതലായി ഘന
മുള്ളതു ചിലത് ഒഴികെ മരങ്ങൾ മിക്കവാറും ഒഴുകുന്നു– മരം വെണ്ടുവൊളം വലു
തായാൽ കല്ലും മറ്റും കയറ്റിയാലും മരംവെള്ളത്തിൽ ആണ്ടുപൊകയില്ല– അതു
കൊണ്ടു മനുഷ്യർ മരംകൊണ്ടു തൊണിയും കപ്പലും ഉണ്ടാക്കി ആളുംചരക്കും കയറ്റി
പുഴകളെയും വങ്കടലെയും കടന്നുപൊവാൻ ശീലിച്ചിരിക്കുന്നു– അതുകൂടാതെ ഇ
രിമ്പുകൊണ്ടു കപ്പൽ ഉണ്ടാക്കുകയും നടപ്പായ്വന്നു– ഇങ്ങനെഉള്ള കപ്പലിന്നു മരക്കപ്പ
ലിന്റെ ഘനത്തൊളം തൂക്കം ഉണ്ടാകയും ഇല്ല– ഇരിമ്പുതകടാക്കി തടി കുറഞ്ഞ
തായി വന്നാൽ ആ കപ്പലിന്ന ആകാശം വളരെ കൊള്ളുകകൊണ്ട് ആണ്ടുപൊ
കയില്ല–

പിന്നെ കനാനിൽ ഒർ ഉപ്പുപൊയ്ക ഉണ്ടു– അവിടത്തെ വെള്ളം വെയിലിൻറ ഊ
ഷ്മാവിനാൽ അതിവെഗത്തിൽ വറ്റിപൊകുന്നതു കൊണ്ട് ഉപ്പു വളരെ കലൎന്നിരിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/85&oldid=188794" എന്ന താളിൽനിന്ന് ശേഖരിച്ചത്