താൾ:CiXIV285 1848.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

ന്ന പൊയ്കയൂടെ മനുഷ്യന്നു മുങ്ങുവാൻ കഴികയില്ല നീന്തുവാൻ ഒട്ടും പഠിച്ചില്ല എങ്കിലും പാ
തി ശരീരം മെല്പെട്ട് ഉന്തി പൊങ്ങികൊണ്ടിരിക്കും– പിന്നെ ഇരിമ്പിനെ അടിച്ചുപ
രത്താതെകണ്ടു നീന്തിക്കാം– രസംഎന്ന ഒർ ഒഴുകുന്ന ലൊഹം ഉണ്ടല്ലൊ– രസത്തിൽ
ഒർ ഉണ്ടയൊ ആണിയൊ ചാടിയാൽ അതുമരം പൊലെ നീന്തും– അതിന്റെ കാരണം
രസത്തിന്ന ഇരിമ്പിനെക്കാളും ആ ഉപ്പുവെള്ളത്തിന്നു മനുഷ്യദെഹത്തെക്കാളും ഘ
നം അധികം ഉണ്ടു– ഇപ്രകാരം തന്നെ വെള്ളത്തിന്റെ മീതെ എണ്ണയും ചില മദ്യ
ങ്ങളും നീന്തും എന്നറിയാം– നാം കരമെൽ നില്ക്കുന്നവർ എങ്കിലും വലുതായിട്ടുള്ള
ഒരു സമുദ്രത്തിന്റെ അടിയിൽ തന്നെ വസിക്കുന്നു– ആ സമുദ്രം ആകാശം തന്നെ ആ
കുന്നു ആകാശത്തിന്നു ഘനവും തടിയും ഉണ്ടെന്നും ആകാശം ഒഴുകുന്ന സാധനം ആ
കുന്നു എന്നും ചിലർ മാത്രം കെട്ടിട്ടുണ്ടായിരിക്കും ആയ്തു പൂൎണ്ണ സത്യം തന്നെ– ഈ ആ
കാശത്തിൽ പക്ഷികൾ പറക്കുന്നതു കണ്ടാൽ അവരെപൊലെ കയറുവാൻ സംഗതി
വരുമൊ എന്നു മനുഷ്യർ കൂടക്കൂടെ വിചാരിച്ചു ഒരൊരൊ കൌശലം പരീക്ഷിച്ചിരി
ക്കുന്നു– അതിന്നു വൈഷമ്യം ഉണ്ടുതാനും– പക്ഷിക്കു ദെഹം ആകാശത്തെക്കാളും ഘന
മുള്ളത എങ്കിലും ഒരൊരൊ തൂവലിലും അസ്ഥികളിലും സഞ്ചികളെപ്പൊലെ ഉള്ള
നെഞ്ചിടങ്ങളിലും ആകാശം നന്നനിറഞ്ഞിരിക്കുന്നതു കൂടാതെ തണ്ടും തുഴയും എ
ന്നപൊലെ ചിറകും വാലും എത്രയും ചിത്രമായിട്ടു ശരീരത്തൊടുചെൎന്നു ലഭിച്ചിരി
ക്കുന്നു– പടച്ചവൻ പക്ഷി ജാതിക്ക ഉണ്ടാക്കിയ പ്രകാരം സൂക്ഷ്മമായി വിചാരിച്ചു ആ
ൾ പറക്കും യന്ത്രം ചമെപ്പാൻ എത്ര വിദ്വാന്മാർ പ്രയത്നം ചെയ്തിട്ടും അത് ഒരുനാളും
സാധിച്ചില്ല– മീനെ നൊക്കിട്ടു തൊണിക്കു തണ്ടും തുഴയും സങ്കല്പിച്ചിരിക്കുന്നു പ
ക്ഷിയെ നൊക്കുകയാൽ മാത്രം അനുഭവം ഇല്ല– വിലാത്തിയിൽ ഒരുത്തൻ ഒരുയ
ന്ത്രം ചമെച്ചുകെട്ടിക്കൊണ്ടു ഉയൎന്ന ഗൊപുരമുകളിൽ നിന്നു ചാടിയപ്പൊൾ പറക്കു
വാൻ കഴിഞ്ഞില്ല എങ്കിലും ചിറകുകളുടെ വായുബലത്താൽ പതുക്കെ ഇറങ്ങി ശരീ
രത്തിന്നു ഹാനി വന്നതും ഇല്ല– എങ്ക്ലാന്തിലെ മല്മസ്പുരി എന്നൊരു വിദ്വാൻ ആവകപ
രീക്ഷിക്കയാൽ അപമൃത്യു അകപ്പെട്ടുതാനും–നല്ലചിറകുണ്ടാക്കുവാൻ ഉപായം
തൊന്നായ്കയാൽ മറ്റൊന്നുവിചാരിപ്പാൻ സംഗതിവന്നു– ഒരു കുപ്പിയിലെ ആകാ
ശം മിക്കതും ഒഴിപ്പാൻ ൨൦൦ വൎഷത്തിൻ മുമ്പെ ഗെരിക്ക എന്നവിദ്വാൻ വളരെ പ്രയാസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/86&oldid=188796" എന്ന താളിൽനിന്ന് ശേഖരിച്ചത്