താൾ:CiXIV285 1848.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്രഒന്നിന്നു പശ്ചിമൊദയം ൨പൈസ്സവില.

൧൪നമ്പ്ര തലശ്ശെരി ൧൮൪൮ നവമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവുംലങ്കാദ്വീപും(തുടൎച്ച)

പൊന്നാനിപ്പുഴഒഴുകുന്നദെശത്തിന്റെതെക്കെഅതിർമുതൽകന്യാകുമാരിപൎയ്യ
ന്തംപരന്നുനില്ക്കുന്നസഹ്യാദ്രിയുടെകിഴക്കെഅംശംമിക്കവാറുംസഞ്ചാരഭൂമിഅല്ലായ്ക
കൊണ്ടുഅല്പമത്രെവിവരിച്ചുപറവാൻപാടുള്ളുകൊല്ലത്തനിന്നുകുറ്റാളംതിരുനെ
ല്വെലിമുതലായകിഴക്കെദെശങ്ങളിൽപൊകെണ്ടതിനുള്ളകണ്ടിവാതിലെകൊണ്ടു
മലയാളികൾതമിഴർഎന്നീരണ്ടുജാതികൾ്ക്കവിശെഷസംബന്ധത്തിന്നുസംഗതിവന്നി
ല്ലപൂൎവ്വകാലത്തിൽആമലപ്രദെശവുംകിഴക്കവൈപ്പാറുവൈകയ്യാറുമുതലായനദിക
ൾഒഴുകുന്നതാണദെശവുംരാമനാഥയുംരാമെശ്വരദ്വീപുംപാണ്ടിഎന്നചൊല്ക്കൊ
ണ്ടരാജ്യത്തിൽഅടങ്ങിയിരുന്നപലരാജാക്കന്മാർഅതിൽവാണുപട്ടണങ്ങളെയും
ഊരുകളെയുംഉണ്ടാക്കിച്ചുകൃഷിക്കുംമറ്റുംവെണ്ടുന്നവെള്ളത്തിന്നുപലപൊയ്കക
ളെയുംകുഴിപ്പിച്ചുബ്രഹ്മവിഷ്ണുമഹെശ്വരന്മാരുടെസെവക്കായിഅനെക
ക്ഷെത്രങ്ങളെയുംപണിയിച്ചുപ്രജകൾ്ക്കഉപകാരികളായശെഷംമുമ്പെതങ്ങൾ്ക്കഅ
ധീനന്മാരായഇടപ്രഭുക്കൾകൂടക്കൂടമത്സരിച്ചുയൎന്നുരാജ്യത്തെക്ഷയിപ്പിച്ചുസ്വ
തന്ത്രവാഴ്ചകളുണ്ടാക്കിവാണുഇപ്പൊൾഇങ്ക്ലിഷ്കാരുടെഅധികാരത്തിൻകീഴി
ലായിവരികയുംചെയ്തു—

ഈപാണ്ടിരാജ്യത്തിൽതിണ്ടിക്കൽദെശംതന്നെവടക്കെഖണ്ഡംസഹ്യമലയുടെ
കിഴക്കെശാഖകൾ൬൦൦൦കാലടിഉയരത്തൊളംപൊങ്ങിനില്ക്കുകകൊണ്ടുതിണ്ടി
ക്കൽഎന്നപ്രധാനനഗരസമീപത്തകിഴക്കെഅംശത്തിലെഅസഹ്യഉഷ്ണംവള
രകുറഞ്ഞിരിക്കുന്നു—രാജ്യത്തിന്റെനെടുഅംശംസഹ്യമലയിൽനിന്നുത്ഭവിച്ചു
കിഴക്കതെക്കൊട്ടുഒഴുകുന്നവൈകയ്യാറുവൈപ്പാറുനദീപ്രദെശംതന്നെഅതിന്നും-പ്ര
ധാനപട്ടണത്തിന്നുംമധുരഎന്നപെർഅതിന്റെപടിഞ്ഞാരെഅതിരിലുള്ളമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/83&oldid=188791" എന്ന താളിൽനിന്ന് ശേഖരിച്ചത്