താൾ:CiXIV285 1848.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

പെരിമ്പടപ്പൊടു ദ്രൊഹിച്ച ഇടപ്രഭുക്കൾശരണം പ്രാപിച്ചു നിരപ്പു വരുത്തി പശെകു താൻ
(൧൫൦൪ ജൂല.൩ ൹) ൩꠰ മാസത്തിലെ പണികളെതീൎത്തു ജയഘൊഷത്തൊടുംകൂടകൊച്ചി
ക്കു മടങ്ങിചെന്നു– കൊല്ലത്തിലെ വൎത്തമാനം കെട്ടാറെ കടലിന്റെ മൊതവിചാരിയാതെ
കൎക്കട മാസത്തിൽ തന്നെകൊല്ലത്തെക്ക് ഒടി മാപ്പിള്ളമാരുടെ മത്സരങ്ങളെഅടക്കിപൊ
ൎത്തുഗാലിൽനിന്നു വരെണ്ടുന്ന കപ്പലിന്നായി ചരക്കുകളെസമ്പാദിച്ചു ചില കൊഴിക്കൊട്ടു പ
ടകുകളെ പിടിച്ചു കടപ്പുറത്ത് ഒക്കയും തന്റെ കല്പന നടത്തുകയും ചെയ്തു– കൊല്ലത്തെ
കലഹത്തിൽ ഒരു പറങ്കിമരിച്ചതല്ലാതെ കൊച്ചിയിലെ വമ്പടയിൽ എത്രമുറി എറ്റിട്ടും പ
റങ്കികൾ ആരും മരിക്കാതെ ഇരുന്നത് വിചാരിച്ച് എല്ലാവൎക്കും വലിയ ആശ്ചൎയ്യം ഉണ്ടായി പ
ശെകു മഹാ ക്ഷുദ്രക്കാരൻഎന്നും അവനൊടുമാനുഷന്മാൎക്കു ഒരുപാടില്ല എന്നും ഉള്ള ശ്രുതി
എങ്ങും പരക്കയും ചെയ്തു–

പുതിയവൎത്തമാനങ്ങൾ

രണ്ടുമാസത്തിന്നു മുമ്പെസിംഹള ദ്വീപിൽ ഒരു കലഹംഉണ്ടായി– മുത്തുസ്വാമി എന്ന് ഒരുവ
ൻ ബൌദ്ധന്മാരായ പൂജാരികളുടെ ഉപദെശം കെട്ടു എങ്ക്ലിഷസൎക്കാരൊടു മത്സരിച്ചുൟ
ഴക്കാർ പലരും കൂട്ടം കൂടി കുത്തിക്കവൎച്ച തുടങ്ങുകയുംചെയ്തു– മലായികളായസിപ്പായ്കൾ
ആ തകറാരെവെഗം ശമിപ്പിച്ചു ഒരു പൂജാരി ചില മുതലിയാന്മാർ തുടങ്ങിയുള്ളവൎക്ക മര
ണവിധിവരികയും ചെയ്തു– ഇപ്പൊൾ കാട്ടിൽ വെച്ചു ഒളിക്കുമ്പൊൾ മുത്തുസ്വാമിതിരുവടി
യെയും പിടിച്ചു തടവിൽ ആക്കി ഇരിക്കുന്നു എന്ന് കെൾ്ക്കുന്നു–

രണ്ട വൎഷത്തിന്മുമ്പെ കുമ്പിഞ്ഞാർ ശിഖരുടെരാജ്യമായ പഞ്ചനദത്തെ ജയിച്ച
ടക്കിയല്ലൊ– ആയത്ഇന്നു വരെയുംനല്ലവണ്ണം കരസ്ഥമായ്വന്നില്ല– മൂലഠാണ എന്ന്ഒരു
വലിയ കൊട്ട അവിടെ ഉണ്ടു– അതിൽ മൂലരാജാഎന്ന ശിഖൻ മത്സരിച്ചു ൨ സായ്പന്മാരെ
കൊല്ലിച്ചത് കൊണ്ടുസൎക്കാരുടെ പട്ടാളം കൊട്ടയെ കൊള്ളെവന്നുവളഞ്ഞു തുടങ്ങി–വെടി
വെച്ചു മതിൽ തകൎപ്പാൻ തുടങ്ങുമ്പൊൾ തന്നെശീർസിംഹൻ എന്നശിഖരസെനാപതി൮൦൦൦
സിപ്പായ്കളൊടുംകൂട ഹ്വിഷജനരാളെ ചതിച്ചു കുമ്പിഞ്ഞാരുടെ ഉപ്പു ദ്രൊഹിച്ചു മൂലരാ
ജാവിന്റെ പക്ഷം ചെൎന്നിരിക്കുന്നു– ശീർസിംഹന്റെ‌യഛ്ശനായഛത്രസിംഹനും ചില ശിഖ
പട്ടാളങ്ങളെ ദ്രൊഹം ചെയ്യിച്ചിരിക്കുന്നു– അതുകൊണ്ടു പഞ്ചനദത്തെ അടക്കി ശിഖരുടെവ
മ്പിനെതാഴ്ത്തുവാൻ രണ്ടാമത് ഒരു വമ്പട വെട്ടെണ്ടി വരും എന്നുതൊന്നുന്നു

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/82&oldid=188790" എന്ന താളിൽനിന്ന് ശേഖരിച്ചത്