താൾ:CiXIV285 1848.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

അറിവുംഅഞ്ചുവണ്ണംമണിഗ്രാമംഎന്നുള്ളപെരുംമറന്നുഅതാതപ്രഭുക്കന്മാരെഅനുസരിച്ചു
ദിവസംകഴിച്ചു—പറുങ്കികൾമുതലായവിലാത്തിക്കാർവന്നനാൾമുതൽദൈവംഅവരിൽമ
റ്റുംപലശിക്ഷകളെവിധിച്ചുനടത്തിഎങ്കിലുംഅവർ-അനുതപിയാതെഎകദെശംഅജ്ഞാ
നികൾക്കഒത്തവണ്ണംനടക്കകൊണ്ടുനസ്രാണിമാപ്പിളമാർഎന്നതിരുനാമംപ്രാപിക്കയും
ചെയ്തു—

അവർഇപ്പൊൾവസിക്കുന്നപട്ടണങ്ങളുംഊരുകളുംഎല്ലാംപറവാൻആവശ്യമില്ലപണ്ടുശ്രുതി
പ്പെട്ടനഗരങ്ങളിലുംപള്ളികളിലുംവിശിഷ്ടമായത്‌കൊടുങ്ങല്ലൂർതന്നെകെരളത്തിലെ൧൮അഴി
മുഖങ്ങളിൽപ്രധാനമായത്‌തിരുവഞ്ചികുളത്തഅഴിമുഖംവ്യാപാരത്തിന്നുംകപ്പലൊട്ടത്തി
ന്നുംമറ്റുംഅനുകൂലമായതിനാൽധനസമൃദ്ധിയുംജനപുഷ്ടിയുംഅവിടെവളരെഉണ്ടായി
രുന്നുഅഴിമുഖംപൂഴിവന്നുമൂടിപൊയനാൾമുതൽസകലവുംക്ഷയിച്ചുനസ്രാണികൾ്ക്കല്ലഅ
ജ്ഞാനികൾ്ക്കതന്നെആധിക്യംവന്നിരിക്കുന്നു—കൊടുങ്ങലൂരിൽനിന്നകിഴക്കൊട്ടുസഹ്യമല
യുടെസമീപംഅങ്കമാലികൊട്ടനസ്രാണികളുടെശുഭകാലത്തിൽപലപള്ളികളെകൊണ്ടുഅല
ങ്കരിച്ചുശൊഭിച്ചപട്ടണംആയിരുന്നുഹൈദരലിയുടെകാലത്തഅതിന്നുശെഷിച്ചഅലങ്കാ
രംഅവസാനിച്ചുപൊയി—ഉദയമ്പെരൂർ—ഇരിങ്ങാടിക്കുടെ—ഊരകം—മലയാറ്റൂർ—ആല്വായി—
പാരൂർ—ചെന്നമംഗലം—കുന്നങ്കുളങ്ങര മുതലായഊരുകളുടെഅവസ്ഥഎന്തിന്നുപറയെണ്ടു
മുമ്പത്തെവിശെഷങ്ങൾപലതുംനശിച്ചെന്നറിയാവു—

കൊച്ചിരാജാവിന്റെരാജധാനികൊച്ചിപട്ടണമല്ലഅതിന്നുഅല്പംകിഴക്കൊട്ടുള്ളതിരു
പൂന്തുരയിൽതന്നെആകുന്നു—ബ്രാഹ്മണർപ്രത്യെകംസുഖിച്ചുവസിക്കുന്നസ്ഥലംതൃശ്ശിവപെരൂർത
ന്നെഅവർ-അവിടെബ്രഹ്മവിഷ്ണുമഹെശ്വരന്മാരെസെവിക്കുന്നപ്രകാരവുംഒത്തുപള്ളിമറസ
ത്രാദികളിൽവിഹരിച്ചുദിവസംകഴിക്കുന്നപ്രകാരവുംഇവിടെപറയെണ്ടതല്ലല്ലൊ—

തിരുവിതാങ്കൊടുരാജ്യത്തിന്റെഅതിരുകൾ—കിഴക്കെസഹ്യമലെതെക്കുംപടിഞ്ഞാറുംഹിന്തുസ
മുദ്രം—വടക്കകൊച്ചിരാജ്യംതന്നെആകുന്നുകൊച്ചിരാജ്യത്തിന്റെതെക്കെഅതിർമുതൽ
കന്യാകുമാരിപൎയ്യന്തം-അതിന്റെനീളംഎകദെശം൪൪യൊജനവീതിസമുദ്രംമുതൽസ
ഹ്യമലയൊളംഎകദെശം൧൨യൊജന—ദെശത്തിന്റെസ്വഭാവംമിമ്പെവിവരിച്ചമലയാ
ളഭൂമിയിൽവളരെഭെദിച്ചുകാണുന്നില്ലകിഴക്കെഅംശംമുഴുവനുംമലഭൂമിഅത്‌വടക്കമു
തൽതെക്കെഅതിരൊളംപലശിഖരങ്ങളൊടുംചെറുതാഴ്വരകണ്ടിവാതിലുകളൊടുംകൂടവ്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/76&oldid=188777" എന്ന താളിൽനിന്ന് ശേഖരിച്ചത്