താൾ:CiXIV285 1848.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്രഒന്നിനു പശ്ചിമൊദയം ൨പൈസ്സവില.

൧൩.,നമ്പ്ര തലശ്ശെരി ൧൮൪൮അക്തൊമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം.

൮., ദക്ഷിണഖണ്ഡവുംലങ്കാദ്വീപും(തുടൎച്ച)

എകദെശം൧൦൦൦ക്രി.അ.മുതൽപെരുമാക്കന്മാാരുടെവാഴ്ചക്ഷയിച്ചുഒടുങ്ങിഈതെക്കെരാജ്യങ്ങ
ൾക്കഒക്കയുംവളരെകാലംഇളക്കവുംകലക്കവുംപറ്റുകയുംചെയ്തു—ആകയാൽഒരൊനാടുവാഴി
കൾകൊയ്മഎന്നചൊല്ലിപലപ്രകാരംതങ്ങളിൽഇടഞ്ഞുതുടങ്ങിവടക്കകൊലത്തിരിയുംഎറനാട്ടു
താമൂതിരിയുംതെക്കപെരുമാളുടെഅവകാശിയായപെരിമ്പടപ്പുംതിരുവിതാങ്കൊട്ടുവെണാടുംഇ
ങ്ങിനെ൪സ്വരൂപങ്ങൾഉയൎന്നുഒരൊരൊപ്രഭുക്കന്മാരെയുംചെൎത്തുംമുടിച്ചുംവൎദ്ധിച്ചുകൊണ്ടിരുന്നു.
ആയത്‌കൊണ്ടുഅഞ്ചുവണ്ണംമണിഗ്രാമംഎന്നരണ്ടുവാഴ്ചയുംഒടുങ്ങിഒരൊനാട്ടിലുള്ളയഹൂദന്മാ
രുംനസ്രാണികളുംപെരിമ്പടപ്പുഉദയമ്പെരൂർവെണാടുപുറക്കാടുമുതലായതമ്പ്രാക്കന്മാരെആ
ശ്രയിച്ചുനടക്കെണ്ടിവന്നുഅന്യരാജ്യത്തിൽപാൎക്കുന്നസ്വജാതിക്കാരെനടത്തുവാനുംന്യായംവി
സ്തരിപ്പാനുംഅധികാരം‌അവസാനിച്ചുപൊയി—അറവിക്കാർവന്നുകൂടിഇരുന്നതിനാലുംരണ്ടുവ
കക്കാരുടെകച്ചവടത്തിന്നുഎറ്റവുംതാഴ്ചവന്നുതാമൂതിരിപൊലനാടടക്കിയപ്പൊൾകെരള
ത്തിലെകച്ചവടലാഭങ്ങൾകൊടുങ്ങല്ലൂരിൽഅല്ലതനിക്കവൎദ്ധിക്കെണമെന്നുവെച്ചുഅനെകം
ചൊനകരെവരുത്തിപലസ്ഥാനമാനങ്ങളെയുംകൊടുത്തുപാൎപ്പിച്ചുകൊഴിക്കൊട്ടുപട്ടണംഉണ്ടാക്കി
ച്ചുഎകദെശം൧൩൦൦ക്രി.അ.വ്യാപാരംചെയ്യിച്ചുദ്രവ്യംവളരെഉണ്ടായപ്പൊൾകപ്പൽവഴിയായി
പൊയിയുദ്ധംചെയ്തുവള്ളുവനാടുംപിടിച്ചുപൊന്നാനിനഗരംതീൎത്തുമാപ്പിള്ളമാരിൽഎല്പിച്ചു
പെരിമ്പടപ്പതിരൊളംആക്രമിച്ചതിന്റെശെഷംരണ്ടുസ്വരൂപക്കാരിലുംഅടങ്ങാത്തവൈരം
ഉണ്ടായ്വന്നു—പിന്നെഒരുമഴക്കാലത്തിൽകൊടുങ്ങല്ലൂർഅഴിമുഖംപൂഴിവന്നുമൂടിപ്രവെശത്തിന്നു
പാടില്ലാതെവരികകൊണ്ടുചീനംതുടങ്ങിഅപ്രിക്കയൊളംനടക്കുന്നകച്ചവടത്തിന്നുഒക്കക്കും
കൊഴിക്കൊടുനഗരംതന്നെപ്രധാനമായ്വന്നു—നഗരത്തിൽകൂടിഇരിപ്പാൻതാമൂതിരിനസ്രാണിക
ളൊടുസമ്മതിച്ചതുമില്ല—അന്നുമുതൽനസ്രാണികളുടെകപ്പലൊട്ടംഇല്ലാതെവന്നുകച്ചവടവുംക്ഷ
യിച്ചത്കൊണ്ടുഅവർമിക്കവാറുംകൃഷിമുതലായതൊഴിലുകൾഎടുത്തുതുടങ്ങിപണ്ടുള്ളമഹത്വവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/75&oldid=188773" എന്ന താളിൽനിന്ന് ശേഖരിച്ചത്