താൾ:CiXIV285 1848.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

പെസഹ പെരുനാൾ ആകകൊണ്ടു പൊൎത്തുഗീസരും നല്ലനാൾ‌എന്നു വിചാരിച്ചു പാൎത്തു–
ആ ഞായറാഴ്ചയിൽ തന്നെ(മാൎച്ച. ൨൫)തകൎത്തപട ഉണ്ടായിപുഴഎല്ലാംരക്തമയമായി
തീൎന്നുകടവുകടപ്പാൻ‌കഴിവുവന്നതുമില്ലപാതിപടകുകൾകൊച്ചികൊട്ട പിടിക്കെണ്ട
തിന്നരാത്രികാലത്തു തെക്കൊട്ട തിരിഞ്ഞ്ഒടിയാറെ പശെകു ഉപായംഅറിഞ്ഞു ഉടനെ
വഴിയെചെന്നു കൊച്ചിക്കൊട്ടയരികിൽ‌അവരൊടു്‌എത്തി വെടിവെച്ചു ഛിന്നഭിന്ന
മാക്കുകയും ചെയ്തു–

ചൊവ്വാഴ്ചയിൽ മൂന്നാമതും‌വലിയപൊർ ഉണ്ടായാറെ ഇതല്യക്കാർ‌ഇരുവരുംഓരൊ
രൊകൌശലം പ്രയൊഗിച്ചിട്ടും ജയം വന്നില്ല– ഉച്ചതിരിഞ്ഞിട്ടു ൨നാഴികയായാറെതാ
മൂതിരി‌ആവതില്ലഎന്നുകണ്ടു നായന്മാർ മടങ്ങി വരെണം‌എന്നു കല്പിച്ചു– ആയവർബ്രാ
ഹ്മണരുടെ കൎമ്മവും‌ജ്യൊതിഷവും എല്ലാംമായംഎന്നു ദുഷിച്ചുംശപിച്ചും പറഞ്ഞുപിൻ
വാങ്ങിനില്ക്കയുംചെയ്തു– കൊച്ചിക്കാർ മൂന്നുജയങ്ങൾനിമിത്തംവളരെപ്രസാദിച്ചുരാ
ജാവും ഓരൊരൊ ഉത്സവം ഘൊഷിപ്പിക്കയാൽ മാപ്പിള്ളമാർ ഏറ്റവും ക്രുദ്ധിച്ചുകൊ
ല്ലത്തും കണ്ണനൂരിലും ഉള്ളവൎക്കഎഴുത്തയച്ചു പൊൎത്തുഗീസർ അശെഷം തൊറ്റും പട്ടും
പൊയി താമൂതിരി വരുവാറുണ്ടു എന്നു് അറിയിച്ചു– അതുകൊണ്ടു ആ രണ്ടു സ്ഥലങ്ങളിലും
ചൊനകർ മത്സരിച്ചു കാണുന്നവെള്ളക്കാരെ കൊല്ലുവാൻ തുടങ്ങിയാറെചെട്ടികൾക്ക
വന്നഎഴുത്തിനാൽ താമൂതിരി തൊറ്റു എന്നു്എല്ലാടവും പ്രസിദ്ധമായിമാപ്പിളളമാർ
നാണിച്ചു് ഒതുങ്ങിപാൎത്തുപൊൎത്തുഗീസരിൽ ഒരുവന്നു മാത്രംകൊല്ലത്തങ്ങാടിയിൽതന്നെ
അപായം വന്നതെഉള്ളു– പെരിമ്പടപ്പിന്റെ അയൽവക്കത്തുള്ളഇടവകക്കാരും കമ്മ
ന്മാരും ഈ അവസ്ഥ ഒക്കയും വിചാരിച്ചാറെ താമൂതിരി പ്രമാണംഅല്ലഎന്നുതൊന്നി– അ
വരിൽ മങ്ങാട്ടു മൂത്തകൈമൾ ഉണ്ടുഅവൻ വൈപ്പിൽ വെച്ചുഉദാസീനായിപാൎത്തവൻ
തന്നെ– അവൻ ഉടനെ രാജാവെചെന്നു കണ്ടു അല്പം ക്ഷാമം വന്നപ്രകാരവും കെട്ടിരി
ക്കുന്നു എന്നാൽ കഴിയുന്നെടത്തൊളംഞാൻകൊണ്ടുവന്നിരിക്കുന്നുഎന്നുപറഞ്ഞുനെ
ല്ലും മറ്റും പല സാധനങ്ങളെയും തിരുമുമ്പിൽ കൊണ്ടു വെക്കുകയും ചെയ്തു–

നമ്പിയാതിരി ഇപ്പൊൾസന്ധിച്ചുമഴക്കാലത്തിന്മുമ്പെമടങ്ങിപൊകെണംഎന്നുതാമൂതി
രിയൊടു മന്ത്രിച്ചുമറ്റും പലസ്നെഹിതന്മാരും യുദ്ധംസമൎപ്പിക്കെണംഎന്നുബുദ്ധിനയംപറഞ്ഞുഇട
പ്പള്ളി പ്രഭുവൊവിരൊധിച്ചു മാപ്പിള്ളമാരുംഇനിചിലത്‌പരീക്ഷിക്കെണമെന്നുചൊല്ലിസമ്മതം
വരുത്തി പുതിയ യുദ്ധത്തിന്നു കൊപ്പിടുകയും ചെയ്തു

F„ Müller„ Editor„

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/74&oldid=188769" എന്ന താളിൽനിന്ന് ശേഖരിച്ചത്