താൾ:CiXIV285 1848.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

ഇടപ്പള്ളി ഇളങ്കൊയിൽ നമ്പിയാതിരി–
ചാലിയത്തു വാഴുന്ന പാപ്പു കൊയിൽ–
വെങ്ങനാടു നമ്പിയാതിരി–
വന്നലച്ചെരി നമ്പിടി–
വെപ്പൂർ വാഴുന്ന പാപ്പുകൊയിൽ–
പരപ്പനങ്ങാടി പാപ്പു കൊയിൽ–
മങ്ങാട്ടു നാട്ടു കൈമൾ–

ഇങ്ങിനെ ഉള്ള ൨൦൦൦൦ ചില്വാനംനായരും മാപ്പിള്ളമാരും അറവികളും കൊഴിക്കൊ
ട്ടു നമ്പിയാതിരിയുടെ കുടക്കീഴിൽ യുദ്ധത്തിന്നായി അടുത്തുവന്നു– അതു കൂടാതെ൧൬൦
പടകും ഉണ്ടു അതിൽ കരെറി വരുന്നവർ ൧൨൦൦൦ ആളൊളം ആകുന്നു ഇതല്യക്കാർ
ഓരൊന്നിന്നു ൟരണ്ടു തൊക്കുണ്ടാക്കിപടവിൽവെച്ചുഉറപ്പിച്ചു ദെഹരക്ഷെക്കായിപ
രുത്തി നിറെച്ച ചാക്കുകളെചുറ്റുംകെട്ടിച്ചു ൨൦ പടകുകളെചങ്ങലകൊണ്ടു തങ്ങളി
ൽ ചെൎത്തു പൊൎത്തുഗാൽപടകുഅതിക്രമിപ്പാൻ‌വട്ടം കൂട്ടുകയും ചെയ്തു–

അന്നു പടകുകളിൽനിന്നു വെടി വെപ്പാൻ തുടങ്ങുമ്പൊൾ തന്നെ കൊച്ചിനായന്മാർ മ
ണ്ടിപ്പൊയികണ്ടകൊരും പെരിങ്ങൊരും മാത്രം അഭിമാന്യം വിചാരിച്ചു പശെകിന്റെ
അരികിൽ നിന്നു കൊണ്ടാറെ അവരെ തന്റെ പടവിൽനിന്നുറുത്തി യുദ്ധം എല്ലാം കാണിച്ചു
ക്കയുംചെയ്തു– അങ്ങെപക്ഷക്കാർ ക്രമം കൂടാതെനെരിട്ടപ്പൊൾ എണ്ണംനിമിത്തം
പൊൎത്തുഗാൽ ഉണ്ടകളെ കൊണ്ടു ആയിരം ചില്വാനംനായന്മാർ മരിച്ചു പൊൎത്തുഗീസർ
ആരും മുറിവുകളാൽ മരിച്ചതും ഇല്ല– അസ്തമിച്ചാറെകൊഴിക്കൊട്ടുകാർആവതില്ലഎ
ന്നുകണ്ടു മടങ്ങിപ്പൊയി പൊൎത്തുഗീസൎക്ക‌ആശ്വസിപ്പാൻ സംഗതിവരികയും ചെയ്തു– കണ്ട
കൊരു രാത്രിയിൽതന്നെകൊച്ചിക്കു പൊയിരാജാവെഅറിയിച്ചുവിസ്മയം ജനി
പ്പിക്കയുംചെയ്തു– അനന്തരം പെരിമ്പടപ്പു താൻ കമ്പലത്തിൽ കടവിൽ വന്നു പശെ
കിനെഅത്യന്തം മാനിക്കയും ചെയ്തു–

താമൂതിരി ബ്രാഹ്മണരൊടുചൊടിച്ചുതൊല്വിയുടെ കാരണംചൊദിച്ചപ്പൊൾഭഗവ
തിക്ക അസാരം പ്രസാദക്കെടായിരുന്നു ഞങ്ങൾ‌ചെയ്ത കൎമ്മങ്ങളാൽ‌അത‌എല്ലാം‌മാറിഞാ
യറാഴ്ച ജയത്തിന്നു ശുഭദിവസംആകുന്നുനിശ്ചയം എന്നുഅവർ ബൊധിപ്പിച്ചു– ഇതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/73&oldid=188765" എന്ന താളിൽനിന്ന് ശേഖരിച്ചത്