താൾ:CiXIV285 1848.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

പറഞ്ഞാറെ ആയവൻ ചിരിച്ചു നിങ്ങൾ എണ്ണം വിചാരിച്ചു ഭയപ്പെടുന്നു ഞങ്ങളുടെ ദൈ
വം കല്ലല്ലഅല്ലൊ എന്നു പറഞ്ഞു പുറപ്പെട്ടു ശനിയാഴ്ച രാവിലെ കമ്പലം കടവിൽ
എത്തി താമൂതിരിയുടെ ആൾ ചുരുക്കമാകകൊണ്ടു വെഗം കയറി അനെകം പശുക്ക
ളെ അറുപ്പാനായി കൊണ്ടുപൊകയും ചെയ്തു– അതിനാൽ കൊച്ചിനായന്മാർ വളരെ
ദുഃഖിച്ചുപൊരുമ്പൊൾപടനാൾ കുറിക്കെണ്ടതിന്നായി ഒരു പട്ടർ വന്നു താമൂതിരിയുടെ ക
ല്പനയാൽ നാളെ പടഉണ്ടാകുംഎന്നും നിന്നെ കൊല്ലും എന്നും അറിയിച്ചു അതിന്നു
പശെകു നിങ്ങടെ ജ്യൊതിഷാരികൾ്ക്ക കണക്കു തെറ്റിപൊയി നാളയല്ലൊഞങ്ങളുടെ
മഹൊത്സവത്തിലെ ഒന്നാം ഞായറാഴ്ച എന്നു പറഞ്ഞു ആയുധക്കാരെ അറിയിച്ചു
അവരും രാത്രി മുഴുവനും അഹങ്കരിച്ചും കളിച്ചും രാവിലെ സ്വൎഗ്ഗരാജ്ഞിയെ വിളിച്ചു
പ്രാൎത്ഥിച്ചുപടെക്കായി ഒരുമ്പെടുകയും ചെയ്തു–

അപ്പൊൾ താമൂതിരിയുടെ മഹാസൈന്യം കടവിങ്കൽ എത്തുന്നതു കണ്ടു– മുമ്പെതന്നെ
ഒടിപ്പൊയ ഇതല്യക്കാർ താമൂതിരിയുടെ കല്പനപ്രകാരം വാൎത്തുണ്ടാക്കിയ ൫ വലിയ
തൊക്കുവലിച്ചുകൊണ്ടുവരുന്നത് ആദിയിൽ കണ്ടു പിന്നെ നാലു രാജാക്കന്മാർ൧൦
ഇടപ്രഭുക്കന്മാരൊടും കൂട നായന്മാർ വരുന്നതും കണ്ടു– അത ആർ‌എന്നാൽ
൧., താന്നൂർ‌രാജാവായ വെട്ടത്തുമന്നൻ ൪൦൦൦ നായന്മാർ

൨., ചുരത്തൊളം രക്ഷിച്ചു പൊരുന്ന കക്കാട്ട നമ്പിടി ൧൨൦൦൦ നായന്മാർ (അവന്റെ
പെർ കണ്ടന്നമ്പിടി എന്നും കുക്കുടരാജാവെന്നും പൊൎത്തുഗീസപുസ്തകങ്ങളിൽ എഴുതി
കാണുന്നുണ്ടു– ആർ എന്നു നിശ്ചയം ഇല്ല)–

൩., കൊട്ടയകത്തു് രാജാവ് ൧൮൦൦൦ നായർ (പുറനാട്ടുകര തമ്പുരാൻ)
൪., പൊന്നാനിക്കും കൊടുങ്ങലൂരിന്നും നടുവിലെ നാടുവാഴുന്ന കുറിവക്കൊയിൽ
൩൦൦൦ നായർ–

(ഈ പെരിന്നും നിശ്ചയം പൊരാ– കുടിവ– ഗുരുവായി എന്നും മറ്റും ശബ്ദങ്ങൾകൊള്ളു
മായിരിക്കും)

ഇങ്ങിനെ ൪ രാജാക്കന്മാർ നാലു കൊടികളിൻ കീഴിൽ ൩൭൦൦൦ ആയുധപാണിക
ളായ നായന്മാരെ ചെൎത്തുകൊണ്ടു നെരിട്ടു വന്നു– ശെഷം ൧൦ ഇടപ്രഭുക്കന്മാരുടെപെ
ർ കാണുന്നതിപ്രകാരം–കൊടുങ്ങലൂർ വാഴുന്ന പടിഞ്ഞാറെ എടത്തു കൊയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/72&oldid=188762" എന്ന താളിൽനിന്ന് ശേഖരിച്ചത്