താൾ:CiXIV285 1848.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

വടക്കപൊന്നാനിപ്പുഴൟനാലതിക്കകത്തകപ്പെട്ടകൊച്ചിരാജ്യംദ്വീപാകാരെണ
ഏകദെശം൩൦൦ചതുരശ്രയൊജനവിസ്താരമായിവ്യാപിച്ചുകിടക്കുന്നു–൧൭൯൯ാമതി
ൽഠിപ്പുസുല്ത്താൻതൊറ്റുമരിച്ചാറെഎങ്ക്ലിഷ്കാർകൊച്ചിപട്ടണവുംഅതിന്നുവടക്കൊട്ടുള്ള
കറ്റപ്പുറവുംസ്വീകരിച്ചുനാടുപെരിമ്പടപ്പുരാജാവിന്നുംഎല്പിച്ചുവിട്ടുആരാജ്യത്തിന്റെവ
ടക്കെഅംശംമിക്കതുംചളിപ്രദെശമാകകൊണ്ടുനെല്വിളച്ചലിന്നുഎറ്റവുംഉചിതമായിരി
ക്കുന്നുസമുദ്രത്തിന്റെഒരൊചെറുകൈകളുംനാട്ടിൽപ്രവെശിച്ചുഒഴുകുകകൊണ്ടുനാട്ടുകാ
ർമിക്കവാറുംചിതറികിടക്കുന്നകുന്നുകളിൽതെങ്ങ–മാവു–പിലാവുമുതലായഫലവൃക്ഷ
ങ്ങൾനിറഞ്ഞപറമ്പുകളിൽപുരകെട്ടിവസിക്കുന്നുകിഴക്കൊട്ടുള്ളസഹ്യമലയുടെഅവസ്ഥ
പറവാൻവിഷമംശീതകാലത്തിങ്കൽമാത്രംഅതിൽകയറിപൊകുവാൻപാടുള്ളുആന‌പു
ലിമുതലായകാട്ടുമൃഗങ്ങൾഅവിടെയുംപെരുകിവസിക്കുന്നുതാണഭൂമിമിക്കതുംദീന
ഭൂമിയാകകൊണ്ടുകൊച്ചിരാജ്യത്തിൽപ്രത്യെകംപനിപെരിക്കാൽമുതലായവ്യാധിക
ൾഅതിക്രമിച്ചുനടക്കുന്നു–൧൫൦൩ാമതിൽഅല്ബുകെൎക്കഎന്നപറങ്കിപ്പടനായകൻകൊ
ച്ചിയിൽകപ്പലൊടിച്ചുഎത്തികൊട്ടപണിയിച്ചുചെറുപട്ടാളംപാൎപ്പിച്ചനാൾമുതൽകൂടക്കൂട
പറങ്കികൾവൎദ്ധിച്ചുപള്ളികളെയുംമറ്റുംകെട്ടികച്ചൊടവുംകപ്പലൊട്ടവുംനടത്തിവാണതി
ന്റെശെഷം൧൬൬൩ാമതിൽഹൊല്ലന്തകാർപട്ടണംവളഞ്ഞുപിടിച്ചുപറങ്കികളുടെ
കച്ചവടമാഹാത്മ്യംതാഴ്ത്തിരൊമമതദ്വെഷികളാകകൊണ്ടുപള്ളികളെയുംപാണ്ടിശാലകളാ
ക്കിമാറ്റിധനവുംരാജ്യാധികാരവുംവൎദ്ധിപ്പിച്ചുവാഴുകയുംചെയ്തു–അനന്തരംഇങ്ക്ലീഷ്കാരും
ഹൊല്ലന്തരുമായിലങ്കാദ്വീപിലുംമലയാളകടപ്പുറങ്ങളിലുംമറ്റുംകച്ചവടശ്രദ്ധനിമിത്തം
യുദ്ധമുണ്ടായപ്പൊൾഹൊല്ലന്തർകൂടക്കൂടതൊറ്റുകൊച്ചിമുതലായപട്ടണങ്ങളിൽനിന്നുനീ
ങ്ങിപൊകെണ്ടിവന്നുഹൈദരാലിഠിപ്പുസുല്താൻഎന്നിരുവരുംമലയാളത്തിൽഎങ്ങുംവരു
ത്തിയയുദ്ധക്ലെശംകൊച്ചിരാജ്യത്തിന്നും പട്ടണത്തിന്നുംപറ്റിയതകൊണ്ടുംഇങ്ക്ലിഷ്കാർപ
ട്ടണംപിടിച്ചപ്പൊൾവെടിവെച്ചുകൊട്ടതകൎത്തതുകൊണ്ടുംഅനെകഭവനങ്ങളുംഇടിഞ്ഞു
നശിച്ചുമുമ്പെത്തശൊഭകെട്ടുധനവുംമാനവുംഎറിയവരിൽപലരുംപട്ടണംവിട്ടുപൊയതി
നാൽഇപ്പൊഴത്തെനിവാസികൾമിക്കവാറുംദരിദ്രന്മാരായിചമഞ്ഞുഅവരിൽവിലാത്തി
ക്കാരുടെസന്തതികൾഅല്പാല്പംകച്ചൊടംചെയ്തുംഅടുത്തമലനാട്ടിൽജാതിമുതലായമ
രങ്ങളെവെട്ടിച്ചുവരുത്തികപ്പലുകളെനിൎമ്മിച്ചുംകൊണ്ടുഉപജീവനംകഴിച്ചുവരുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/61&oldid=188727" എന്ന താളിൽനിന്ന് ശേഖരിച്ചത്