താൾ:CiXIV285 1848.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

വുംവളരതാണതിന്റെശെഷംഠിപ്പുസുല്താൻസകലആപത്തുകൾ്ക്കുംകിരീടംധരിപ്പിച്ചു
൧൭൯൯ാമതിൽഇങ്ക്ലിഷ്കാർഅതിനെകൈക്കലാക്കിയപ്പൊൾമിക്കതുംഇടിഞ്ഞുവീണപ്രകാ
രമായിരുന്നുഎങ്കിലുംആസമയംമുതൽഇതുവരെയുംഅവിടത്തെകച്ചവടവുംധനമാഹാത്മ്യ
വുംജനപുഷ്ടിയുംവൎദ്ധിച്ചുപൊരുന്നു–കൊഴിക്കൊടുതലശ്ശെരിൟരണ്ടുപട്ടണ
ങ്ങളുടെനടുവിലുള്ളകരപ്രദെശത്തിൽപലവിധകൃഷികളുംതെങ്ങുമുതലായവൃക്ഷങ്ങളും
നിറഞ്ഞിരിക്കുന്നുകൊവില്കണ്ടിവടകരഎന്നചെറുപട്ടണങ്ങളിൽവെച്ചുമാപ്പിള്ളമാർ
അല്പാല്പംകച്ചൊടംചെയ്തുവരുന്നുതലശ്ശെരിയിൽനിന്നു൫നാഴികതെക്കൊട്ടുമയ്യഴിപട്ട
ണത്തിൽതന്നെപ്രാഞ്ചിക്കാരുടെവാഴ്ചനടാക്കുന്നു൧൬൮൩ക്രീ.അ.ഇങ്ക്ലിഷ്കാർതലശ്ശെരിയി
ൽവന്നുഒരുപാണ്ടിശാലഉണ്ടാക്കിപൊൎത്തുഗീസരുംഹൊല്ലന്തക്കാരുംതൊറ്റുനീങ്ങിഹൈ
ദരാലിഠിപ്പുസുല്താൻഎന്നമയിസൂർരാജാക്കന്മാർപട്ടുപൊയശെഷംമലയാളഭൂമിഎ
ല്ലാംഅവരുടെകൈവശമായിവന്നനാൾമുതൽഈപട്ടണംതന്നെഅവൎക്കുപ്രധാനമായി
രുന്നത്൧൭൯൯ാമതിൽകണ്ണനൂരുംകൈക്കൽവന്നപ്പൊൾഅവർക്രമത്താലെപട്ടാ
ളങ്ങളെയുംമറ്റുംതലശ്ശെരിയിൽനിന്നുഅവിടെക്കയച്ചുപാൎപ്പിച്ചത്കൊണ്ടുപട്ടണംവള
രെതാണുപൊയിഎങ്കിലുംമാപ്പിളളമാരുടെധനമാഹാത്മ്യവുംഉത്സാഹവുംകൊണ്ടുഇതുവ
രെയുംകച്ചൊടത്തിന്നുമുടക്കംവന്നുകാണുന്നില്ല.൧൫൦൫ാമതിൽപൊൎത്തുഗീസർകണ്ണനൂ
രിൽവന്നുപാണ്ടിശാലയുണ്ടാക്കിവളരെകാലംകച്ചവടംനടത്തിവരുമ്പൊൾഹൊല്ലന്തർഅ
വിടെനിന്നുംഅവരെപുറത്താക്കിവാണതിന്റെശെഷംമാപ്പിളളമാർനഗരവുംചുറ്റുമു
ള്ളനാടുംഅവരൊടുവിലെക്കവാങ്ങിഭരിച്ചുഅനന്തരംഹൈദരാലിയൊടുഇണങ്ങിഅധീ
നന്മാരായിഠിപ്പുസുല്താൻമരിച്ചശെഷംബീവിദെശമെല്ലാംഇങ്ക്ലിഷ്കാരുടെകൈക്കൽഎ
ല്പിക്കെണ്ടിവന്നുമാലിഖാൻമാത്രംഅവൾ്ക്കശെഷിച്ചിരിക്കുന്നു–പൊന്നാനിയിൽനിന്നു
വടക്കൊട്ടുള്ളതുറമുഖങ്ങളിൽവിശെഷമായതുകണ്ണനൂർതുറമുഖംതന്നെ–ഈപറ
ഞ്ഞമലയാളത്തിൽനടക്കുന്നആചാരങ്ങളുംജാതിഭെദങ്ങളുംകെരളൊല്പത്തിയിൽ
പറഞ്ഞിട്ടുണ്ടല്ലൊകണ്ണനൂർതലശ്ശെരികൊഴികൊടുഎന്നമൂന്നുപട്ടണങ്ങളിൽസത്യ
വെദവ്യാപനത്തിന്നായിതുടങ്ങിയതുഅജ്ഞാനാന്ധകാരംമുടിയെണ്ടതിന്നുവൎദ്ധി
ച്ചുവരുവൂതാക–

കിഴക്കസഹ്യാദ്രീ–തെക്കതിരുവിതാങ്കൊട്ടസംസ്ഥാനം–പടിഞ്ഞാറഹിന്തുസമുദ്രം


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/60&oldid=188725" എന്ന താളിൽനിന്ന് ശേഖരിച്ചത്