താൾ:CiXIV285 1848.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്രഒന്നിന്നു ൨പൈസ്സവില

൧൧., നമ്പ്ര തലശ്ശെരി ൧൮൪൮ആഗുസ്ത

ഭൂമിശാസ്ത്രം–

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും(തുടൎച്ച)

പെയ്പൂർപുഴതുടങ്ങിഎഴുമലപൎയ്യന്തമുള്ളഭൂമിക്കുംമെൽപറഞ്ഞദെശത്തിന്നുംഭെദമി
ല്ലസമുദ്രത്തിൽനിന്നുസഹ്യാദ്രീയൊളംഎറദൂരമില്ലായ്കകൊണ്ടുനടുവിൽഉള്ളനാട്ടിൽചെ
റു കുന്നുകൾനിറഞ്ഞിരിക്കുന്നു ആകൃതിനിമിത്തംദെശംപണ്ടുപലചെറിയരാജ്യങ്ങളാ
യിവെൎവ്വിട്ടുകിടന്നിരുന്നു മുഖ്യമായ്തതെക്കകൊഴിക്കൊട്ടതാമൂതിരിരാജ്യവുംവടക്ക
ചെരക്കൽകൊലത്തിരിവാഴ്ചയും തന്നെക്രമത്താലെഇതെല്ലാംകുമ്പിഞിസൎക്കാരുടെ
കൈവശമായിപൊയിരാജാക്കന്മാൎക്കമാലിഖാനല്ലാതെമുമ്പെത്തഅനുഭവങ്ങളിൽഅ
ല്പമായൊരുജന്മിഭൊഗമത്രെശെഷിപ്പുള്ളുദെശംമിക്കതുംകൃഷിക്കഅനുകൂലമാക
കൊണ്ടുകുന്നുകളുംകുഴിനാടുകളുംനെല്വിളച്ചൽകൊണ്ടുംപലഫലവൃക്ഷങ്ങൾകൊണ്ടും
ശൊഭിച്ചിരിക്കുന്നുമലസമീപത്തുപട്ടണങ്ങളുണ്ടെന്നുപറഞ്ഞുകൂടാദെശാചാരപ്രകാരം
നാട്ടുകാർഒരുമിച്ചല്ലവെവ്വെറെപറമ്പുകളിൽപുരകെട്ടിപാൎത്തുവരുന്നുമാപ്പിള്ളമാർവ
സിക്കുന്നദിക്കുകളിലെഅങ്ങാടികളുള്ളുതളിപറമ്പത്തുംത്രിച്ചെറുകുന്നത്തുംകീഴൂർഅമ്പല
ത്തിലും മറ്റുംകഴിക്കുന്നഉത്സവങ്ങളിൽഅത്രെജനങ്ങൾഒരുമിച്ചുകൂടുംമലയാളബ്രാഹ്മ
ണർഈനാട്ടിൽചുരുക്കംതന്നെഉള്ളവർമിക്കവാറുംപൊട്ടന്മാരാകകൊണ്ടുഅവരെമാ
നിക്കുന്നത്‌മൌഢ്യമത്രെപലപട്ടന്മാരുംപരദെശത്തുനിന്നുകച്ചവടത്തിന്നായിട്ടുംമറ്റും
നാട്ടിൽവന്നുസഞ്ചരിക്കുന്നുകച്ചവടംമിക്കവാറുംമാപ്പിളമാരുടെകൈവശമായിരിക്കു
ന്നുനായന്മാർജന്മികളുംഡംഭികളുമായിസുഖിച്ചുപാൎക്കുന്നുതീയർമുതലായതാണജാതി
കൾകുടിയാന്മാരായികൃഷിചെയ്തുഒരൊകൈതൊഴിലുകളെനടത്തികൂലിക്കാരായിസെ
വിച്ചുകൊണ്ടിരിക്കുന്നു–നാട്ടകത്തുതാമ്രശ്ശെരി–കുറ്റിപുരം തളിപറമ്പുമുതലായസ്ഥലങ്ങ
ൾപ്രധാനംകടപ്പുറത്തുള്ളപട്ടണങ്ങളിൽമികെച്ചതകൊഴിക്കൊടുതന്നെപറങ്കികൾൟ
നാട്ടിൽവന്നസമയംമുതൽതാമൂതിരിയുടെമാഹാത്മ്യംക്ഷയിച്ചുപൊയവണ്ണംആനഗര


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/59&oldid=188722" എന്ന താളിൽനിന്ന് ശേഖരിച്ചത്