താൾ:CiXIV285 1848.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

ഞ്ചിസ്കാനപാതിരി ഇന്നല്ലൊനമ്മുടെ ദൈവത്തിന്നുഹിന്തുരാജ്യത്തിൽ വരുവാൻ ഒരുവാ
തിൽതുറന്നു അതിന്നു നിത്യംസ്തുതിച്ചു അറിവില്ലാത്തജാതികളൊടുയെശുവെഅറിയി
ക്കെണംഇത്രൊളംതുണനിന്ന പെരിമ്പടപ്പിന്റെഗുണവൃദ്ധിക്കായിട്ടും ഇവിടെ വെച്ചു
നിത്യം പ്രാൎത്ഥിക്കെണം എന്നു പ്രസംഗിച്ചു—ആയത് എല്ലാം പെരിമ്പടപ്പുകണ്ടും കെട്ടും അ
ൎത്ഥം ചൊദിച്ചറിഞ്ഞുംസന്തൊഷിച്ചു ഇത് ഒക്കയും നല്ലതുതന്നെ എന്നു കല്പിക്കയും
ചെയ്തു—

അതിന്റെശെഷം മത്സരിച്ചനായന്മാരുമായി ഓരൊചെറുയുദ്ധങ്ങൾ ഉണ്ടായപ്പൊ
ൾ–താമൂതിരിൟപറങ്കികൾക്ക ഒരുവട്ടം മാത്രം മുളകു ചരക്കു കൊടുക്കാതെ വിട്ടയച്ചാ
ൽപിന്നെഇങ്ങൊട്ടു വരികയില്ല എന്നു വെച്ചു കൊച്ചിക്കു ചുറ്റുമുള്ള എല്ലാദെശങ്ങ
ളിൽ നിന്നും മുളകു താൻ വാങ്ങിയും മറ്റവൎക്ക വില്ക്കാതെ ആക്കിയും പൊന്നതും അ
ല്ലാതെ കൊച്ചി കച്ചവടക്കാരെയും വശത്താക്കി അവരുംപരങ്കികളൊടുഅയ്യൊ
നിങ്ങളുടെ തീരാത യുദ്ധംനിമിത്തം മുളകഒട്ടുംവരുന്നില്ല ഞങ്ങൾ എന്തു ചെയ്യെ
ണ്ടു എന്നുവ്യാജമായി ദു‌ഃഖിച്ചുപറഞ്ഞാറെ– സെനാപതി പശെക് എന്നവീര
നെ തൊണികളൊടു കൂട പുഴവഴിയായി അയച്ചു– ആയവൻപലദിക്കിലുംശൂരതകാ
ട്ടി കമ്പളം എന്ന ദെശത്തിൽ ഇറങ്ങിയാറെ നായന്മാർ കൂവിട്ടു കൊണ്ടുഎവിടെ
നിന്നും വന്നു കൂടി ചെറുത്തുനിന്നിട്ടും ശത്രുമദ്ധ്യത്തൂടെ കടന്നു നാടു പാഴാക്കിഓ
രൊരൊചരക്കുകളെകൈക്കൽ ആക്കി എങ്കിലും ഒരു കപ്പൽ നിറെപ്പാൻ മാത്രം
ഉണ്ടായിവന്നില്ല—അതുകൊണ്ടു അൾബുകെൎക്ക കൊല്ലനഗരത്തിലെക്കഓടിഇറങ്ങി
ചരക്ക അന്വെഷിപ്പാൻസംഗതിവന്നു—

കണ്ണനൂർ കൊച്ചി ഈരണ്ടുസ്ഥലങ്ങളെക്കാളും കൊല്ലത്തുകച്ചവടം അന്നുഅധി
കം ശുഭമായിനടന്നു– ചൊഴമണ്ഡലം സിംഹളം വങ്കാളം മലാക്ക മുതലായതീര
ങ്ങളിൽനിന്നുകപ്പലുംപടകും നിത്യംവരുവാറുണ്ടു– അന്നു ഗൊവൎദ്ധനരാജാവ്
വെണാടുവാണുകൊണ്ടിരുന്നു– പാണ്ടിരാജ്യത്തിന്റെ തെക്കെ അംശം അവന്റെസ്വാ
ധീനത്തിൽ ആയി അവിടെ കായൽ എന്ന പട്ടണത്തിൽ തമ്പുരാന്റെ വാസം ഉണ്ടു—
രാജാവിന്റെ കീഴിൽ വില്ലു പ്രയൊഗിക്കുന്ന ൩൦൦ സ്ത്രീകളുംചെകം ചെയ്തിരിക്കുന്നുഎ
ന്നുംകെൾക്കുന്നു—

F.Müller*Editor*

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/58&oldid=188721" എന്ന താളിൽനിന്ന് ശേഖരിച്ചത്