താൾ:CiXIV285 1848.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ന്നെചാവക്കാടു-ചെറ്റുവായിഎന്നീരണ്ടുസ്ഥലങ്ങൾകടപ്പുറത്തചുറ്റുമുള്ളപറമ്പുകളൊടും
കൂടശൊഭിച്ചുകിടക്കുന്നുനസ്രാണികൾവസിക്കുന്നചിലനഗരങ്ങളുംഅടുത്തനാട്ടിൽഉണ്ടു​െ
പാന്നാനിപുഴവക്കത്തുള്ളതിരുനാവായിക്ഷെത്രത്തെയുംസമീപംവസിക്കുന്നആഴ്വാ​െ
ഞ്ചരിതമ്പുരാക്കളെയും മറക്കൊല്ലാ-പൊന്നാനിയിൽ നിന്നുകൊഴിക്കൊട്ടൊളംവി​െ
ശെഷപട്ടണങ്ങളില്ലചെറുപുളിച്ചെരി-അരിയക്കൊടു- വണ്ടൂർ നിലമ്പൂർമുതലായഅങ്ങാ
ടികൾമലസമീപത്തുംതാനൂർ- പറപ്പനങ്ങാടി- വെയ്പൂർഎന്നനഗരങ്ങൾകടപ്പുറത്തും
തന്നെ ആകുന്നു— കൊടക്കല്ലിലെ നായാടികൾ മുതലായവർ കുടിയിരിക്കുന്നപുതുഗ്രാമം
ചുറ്റുമുള്ളദെശത്തിൽസത്യവെദവ്യാപനത്തിന്നുആരംഭവും അല്പം ഒരുവെളിച്ചവുമാ
യസംഗതിയാൽ മെൽപറഞ്ഞവറ്റിൽ വെച്ചുവിശെഷമായത്‌തന്നെ.അതിൻ്റെ
പെർധൎമ്മപുരം—

പുരാണകെരളാക്ഷരങ്ങൾ

ഈരാജ്യത്തിലെപൂൎവ്വചരിത്രംഅറിവാൻവളരെവിഷമംഉണ്ടു—അതിൻ്റെകാരണം
പണ്ടുബ്രാഹ്മണർകെരളത്തെഅടക്കിയശെഷംരാജാക്കന്മാരെയുംമറ്റുംതങ്ങളുടെഇ
ഷ്ടപ്രകാരം നടത്തിഅന്യമതക്കാരായബൌദ്ധന്മാർജൈനർമുതലായവരുടെഗ്രന്ഥ
ങ്ങളെനശിപ്പിച്ചുപരശുരാമൻ്റെഭൂദാനംമുതലായകഥകളെവൎണ്ണിച്ചുനാടെങ്ങുംനട
പ്പാക്കിപ്രമാണിപ്പിക്കയും ചെയ്തു—അതുകൊണ്ടുഇപ്പൊഴത്തെമലയാളികൾപണ്ടുകഴി
ഞ്ഞ പെരുമാക്കന്മാരുടെപെരും ക്രമവുംഅറിയുന്നില്ല- കെരളംമുഴുവനുംദെവസ്വവും
ബ്രഹ്മസ്വവുംഎന്നറിയുന്നെഉള്ളുപാണ്ഡ്യനും ചൊഴനും രായരുംചിലകാലത്ത്ഇവി​െ
ട വാണുഎന്നും ഒരുശ്രുതിഉണ്ടു-കൊഴിക്കൊടുണ്ടായശെഷംചൊനകർചെരമാൻ​െ
പരുമാൾമക്കത്തുപൊയിമാൎഗ്ഗംപുക്കു എന്നഒരുവ്യാജംചമെച്ചുഅറിയായ്മനിമിത്തം
ബ്രാഹ്മണരെയുംമറ്റുംഗ്രഹിപ്പിച്ചു–പിറ്റെകാലത്തുണ്ടായകെരളൊല്പത്തിശാസ്ത്രം
രണ്ടുവിധമാകുന്നു–ഒന്നുസംസ്കൃതഭാഷയിൽഉള്ളപരശുരാമായണംതന്നെ–അതുകൊ
ലത്തിരിവെണാടടികൾസ്വരൂപങ്ങളുടെകീൎത്തിക്കായിഉണ്ടാക്കിയതുപുരാണ കാൎയ്യ
ങ്ങളെപറയുന്നതിൽഒട്ടുംതുമ്പില്ലാത്തത്– മറ്റതുകൊഴിക്കൊട്ടുനിന്നുതന്നെമലയായ്മയാ
യിചമെച്ചതു– അതിൽതമ്പ്രാക്കന്മാരുടെഅവസ്ഥചിലതുസത്യമായിപറഞ്ഞു കാണുന്നു
എങ്കിലുംപെരുമാക്കന്മാരുടെ കാലം നിശ്ചയംകൂടാതെ ജനകെൾ്വിക്കുതക്കവണ്ണംഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/53&oldid=188714" എന്ന താളിൽനിന്ന് ശേഖരിച്ചത്