താൾ:CiXIV285 1848.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

പ്പവുംകൊടുത്തുംവരുന്നുകൊടുങ്കാളിയമ്മഎന്നദെവി പുലി ആനമുതലായദുഷ്ടജന്തുക്ക
ളെഅകത്തിവ്യാധികളെശമിപ്പിച്ചുംനാടുംഗ്രാമവുംകാത്തുംരക്ഷിക്കുന്നുഎന്നുവെച്ചുഅവർ
സംവത്സരംതൊറുംഒരാടിനെബലി കഴിച്ചുംനിവെദ്യം ഒഴിപ്പിച്ചുംപുഷ്പാഞ്ജലിചെയ്തുകൊ
ണ്ടുമിരിക്കുന്നു കുളങ്കൊട്ടിന്നു കിഴക്കൊട്ടുതമിഴഭാഷയുംപടിഞ്ഞാറൊട്ടുമലയാളവാക്കുംനട
പ്പായിരിക്കുന്നു–മെൽപറഞ്ഞദെശത്തനിന്നുപടിഞ്ഞാറൊട്ടുപെരാറുപുഴയുടെതെ
ക്കെഅതിരിൽ തന്നെഹൈദരാലിമലയാളംപിടിച്ചടക്കിയശെഷംപാലക്കാടുഎന്നകൊ
ട്ടയെപണിയിച്ചുആകുന്നു പ്രദെശത്തിൽമുഖ്യസ്ഥലംഅത്‌തന്നെതാണദെശംഅവി
ടെഅധികംവിസ്താരമുള്ളതാകകൊണ്ടുപലകൃഷികൾ്ക്കുംഉചിതമായിരിക്കുന്നുചുറ്റുമുള്ള
കാട്ടുപ്രദെശത്തിൽ മലാസികൾഎന്നുപെരുള്ളജാതിവസിച്ചുതെനുംമെഴുകുംഎടുത്തു
വിറ്റുംഒരൊകാട്ടുകിഴങ്ങുകളെതിന്നുംഅല്പംപൊനകൃഷികളെചെയ്തുംമുളവെട്ടുകമരം
മുറിക്കുകമുതലായപണികളെഎടുത്തുഉപജീവനംകഴിച്ചുവരുന്നുകൊട്ടയുടെചുറ്റിലുംപ
ട്ടന്മാർഗ്രാമങ്ങളിലുംമാപ്പിളമാർഅങ്ങാടികളിലുംപാൎത്തുപലകച്ചൊടം ചെയ്തുംമലയാളബ്രാ
ഹ്മണരുംനായന്മാരുംവെവ്വെറെപറമ്പുകളിൽഇല്ലങ്ങളുംഭവനങ്ങളുംകെട്ടിവസിച്ചുംചാ
ലിയർതെരുക്കളിൽഇരുന്നുനെയിത്തപണികഴിച്ചുംകൊണ്ടിരിക്കുന്നുപാലക്കാടുപട്ടണ
ത്തിലുംദെശത്തിലുംവസിക്കുന്നവരുടെസംഖ്യഎകദെശം൧൨൦൦൦൦–പെരാറുപാലക്കാടു
ദെശത്തിന്നുപടിഞ്ഞാറൊട്ടുപലപാറകലിൽകൂടിഒഴുകിസമുദ്രത്തിൽ കൂടുന്നദെശത്തത
ന്നെമാപ്പിളമാരുടെമുഖ്യവാസമായപൊന്നാനിപട്ടണംഎകദെശം൪൦പള്ളികലും൫൦൦
മാടങ്ങളുംമുക്കുവർമുതലായതാണജാതികൾ വസിക്കുന്ന൧൦൦൦പുരകളുമായി നില്ക്കുന്നുപ
ണ്ടുഅവിടെനടന്നകച്ചൊടം ഠിപ്പുസുല്താന്റെ ക്രൂരതയാൽവളരെതാണുപൊയിഇപ്പൊ
ൾകൊച്ചി–അഞ്ചുതെങ്ങ–കൊഴിക്കൊടു–തലശ്ശെരിമുതലായസ്ഥലങ്ങളിലെഅല്പം
ചിലപത്തമാരികളെപൊകുന്നുള്ളുമാപ്പിളളമാരുടെഒന്നാംഒസ്സാദായമഹതുതങ്ങൾഅ
വിടെവസിക്കകൊണ്ടുംകൃഷിയുംകച്ചൊടവുംമിക്കതുംഅവരുടെകൈവശമാകകൊ
ണ്ടുംഅവർഡംഭുംപരാക്രമവുംഎറിയവർതന്നെസ്വമതംഅറിയാതെഅവർമൂഢന്മാ
രുംനികൃഷ്ടന്മാരുമായിഹിന്തുക്കളെയുംഅന്യന്മാരെയുംനിരസിച്ചുഹിംസിപ്പാൻഅറിയു
ന്നുതാനുംപൊന്നാനിപട്ടണസമീപത്തപുഴയുടെഇരുകരയിലുംകൃഷിനിലങ്ങളുംപറമ്പു
കളുംനിറഞ്ഞിരിക്കുന്നു–പൊന്നാനിയിൽനിന്നുതെക്കൊട്ടുകൊച്ചിരാജ്യസമീപത്തത

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/52&oldid=188713" എന്ന താളിൽനിന്ന് ശേഖരിച്ചത്