താൾ:CiXIV285 1848.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്രഒന്നിന്നു ൨പൈസ്സവില

൧൦.,നമ്പ്ര തലശ്ശെരി ൧൮൪൮ജൂലായി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮.,ദക്ഷിണഖണ്ഡവുംലങ്കാദ്വീപും(തുടൎച്ച)

വയനാട്ടിന്നുംനീലഗിരിക്കുംപടിഞ്ഞാറുഎഴുമലമുതൽകൊച്ചിരാജ്യപൎയ്യന്തമുള്ള
താണഭൂമിസഹ്യാദ്രീസമീപത്തഉയരംകുറഞ്ഞ കുന്നു പ്രദെശമായും കടപ്പുറത്തുപൂഴി
യുംമണ്ണുമുള്ളപലകൃഷിനിലങ്ങളായുമിരിക്കുന്നുമലകളിൽനിന്നുത്ഭവിച്ചുനാട്ടിൽ കൂ
ടിപടിഞ്ഞാറൊട്ടുഒഴുകിസമുദ്രത്തിൽ ചെരുന്ന പുഴകളിൽ മുഖ്യമായത്പെരാറു
എന്നപൊന്നാനിപുഴതന്നെഅതിന്റെഉറവുസഹ്യമലയിൽനിന്നല്ലകൊയിമ്പുത്തൂ
രിൽനിന്നുഅല്പംകിഴക്കതെക്കൊട്ടുള്ള താണഭൂമിയിൽനിന്നുതന്നെ ആകുന്നുനീല
ഗിരിയിൽ നിന്നും കൊച്ചിരാജ്യത്തിലെമലകളിൽനിന്നും പലപുഴകൾ തെക്കൊട്ടുംവ
ടക്കൊട്ടും ഒഴുകി അതിൽ ചെരുകകൊണ്ടുഅത്‌വൎദ്ധിച്ചുവൎദ്ധിച്ചുപൊന്നാനിസമീപത്ത
പത്തമാരിയുംചെറുകപ്പലുകളും പ്രവെശിപ്പാൻ തക്ക ആഴവും വിസ്താരവുമുള്ളനദിയാ
യി സമുദ്രത്തിൽ കൂടുന്നു—

ഈ നദി ഒഴുകുന്നതാണ ഭൂമിയുടെ കിഴക്കെഅംശംമിക്കതുംആന.പുലി.കുരങ്ങമു
തലായമൃഗങ്ങൾനിറഞ്ഞ കാട്ടു പ്രദെശമാകുന്നു അതിൽപട്ടണങ്ങലും ഗ്രാമങ്ങളുംചുരുക്കം
തന്നെ കൊയിമ്പുത്തൂർപാലക്കാടുഎന്നീരണ്ടുസ്ഥലങ്ങളുടെനടുവിൽഎകദെശം൪൦൦പു
രയുള്ള ആനമലകൊട്ടയും അതിന്നുപടിഞ്ഞാറുകാട്ടുപ്രദെശമദ്ധ്യത്തിൽതന്നെമീങ്കര
ഗ്രാമവുംഅതിന്നുപടിഞ്ഞാറുവണ്ണാനാറുഒഴുകുന്നതാഴ്വരയിൽഏകദെശം൪൦൦൦വീടുക
ളുള്ള കുളങ്കൊടുമലയാളദെശഭാഷകളുടെഅതിരുകളായിരിക്കുന്നുആനമലചുറ്റിലും
എകദെശം൧൦ദിവസത്തെവഴിക്കപാറയുംകാടുമാകുന്നു–ആനാട്ടിലെനിവാസികൾ്ക്കവൈ
ശവർഎന്നുംപുലിക്കർഎന്നുംപെർപറയുന്നു അവർ തമിഴർ മലയാളികൾ തെലിങ്കർഎ
ന്നമൂന്നുവകക്കാർ ഇട കലൎന്ന ഒരു ജാതിയായി ചെറുഗ്രാമങ്ങളിൽ വസിച്ചുംഅല്പംകൃഷിചെ
യ്തുംമലയാപതിഎന്നരാജാവെഅനുസരിച്ചും കുമ്പിണിസൎക്കാരിന്നുനികിതിയും ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/51&oldid=188592" എന്ന താളിൽനിന്ന് ശേഖരിച്ചത്