താൾ:CiXIV285 1848.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ടെവ്യാപിച്ചുകിടക്കുന്നു അൎഗ്ഗയ്യൻശിഖരത്തിന്റെഉയരം ൧൨൦൦൦ കാലടി— തൌരൻ
മലയുടെശാഖയായലിബനൊൻ മദ്ധ്യതറന്യസമുദ്രത്തിന്റെകിഴക്കെതീരത്തിങ്ക
ൽതെക്കൊട്ടുസുറിയദെശത്തൂടെ കനാൽ നാടൊളം ചെന്നുനില്ക്കുന്നു ഉയരം ൧൦൦൦൦
കാലടി അതിന്റെതെക്കെഅതിരിൽനിന്നുയൎദ്ദൻ പുഴവക്കത്തശവക്കടലൊളം
കനാൻ മലനാടുവ്യാപിച്ചുസൈർമലകളുടെ തെക്കെഅതിരിൽനിന്നുസുവെജ് അ
ക്കാബ് ഇടക്കടലുകളുടെ നടുവിലെ അൎദ്ധദ്വീപിൽ സിനായിഹൊറബ് മലനാടുനാലു
ദിക്കിലും പരന്നു കിടക്കുന്നു ഹൊറബ് മലയുടെ ഉയരം ൯൦൦൦ കാലടി—

൩. താണനാടുകളും മരുഭൂമികളും

വടക്കെ ആസ്യയിൽസിബൎയ്യഎന്നതാണനാടുകിഴക്കയബ്ലനൊയി— സ്തനവൊയിമ
ലകൾ— തെക്ക ദവൂൎയ്യ. സയംസ്ക്ക. അൽതായി മലകൾ. പടിഞ്ഞാറു ഊരാൽ പൎവ്വതം. വട
ക്ക. ഹിമസമുദ്രം. ഈനാലതിൎക്കകത്തകപ്പെട്ടു ൭൫൦ യൊജനനീളവും ൨൫൦ യൊജന
അകലവുമായിവ്യാപിച്ചുകിടക്കുന്നു അതിന്റെ വിസ്താരം ൨. ലക്ഷത്തിൽപരം ൩൨൮൭൫
ചതുരശ്രയൊജന— ഒബി. യനിസൈ— ലെന— ഇന്തിഗിൎക്ക— കൊലിമമുതലായനദി
കൾ അതിൽകൂടി ഒഴുകിഹിമസമുദ്രത്തിൽചെരുന്നു— മിക്കവാറുംശൈത്യഭൂമിയാ
കകൊണ്ടു ജനപുഷ്ടിയും വിശെഷപട്ടണങ്ങളും അതിൽ കാണ്മാനില്ലവടക്കെഭാഗത്ത്
ഹിമമെയുള്ളു—

കിഴക്ക— ബെലുർമല— തെക്ക— ഹിന്തുകുഷപറപമീസമലകൾ— പടിഞ്ഞാറു— കസ്പ്യസ
രസ്സും ഉരാൽ നദിയും— വടക്ക— ഉരാൽ മലയുംസിബൎയ്യനാടും ഈനാലതിൎക്കകത്ത തൂ
രാൻ താണപ്രദെശം ൬൭൧൦൦ ചതുരശ്രയൊജനവിസ്താരമായികിടക്കുന്നു— നിഗൂ
ൻ— സിഹൂൻ നദികൾ കിഴക്കെമലകളിൽനിന്നുവന്നു ആദെശത്തൂടെ ഒഴുകിആരാ
ൽസരസ്സിൽകൂടുന്നു അത് മിക്കതും മരുഭൂമിതന്നെ—

ഈപറഞ്ഞ കുഴിനാടുകളല്ലാതെ പടിഞ്ഞാറെആസ്യയിൽ ഫ്രാത്ത് തിഗ്രിനദിക
ളും തെക്കെആസ്യയിൽ സിന്ധുഗംഗാ മുതലായവയും കിഴക്കെ ആസ്യയിൽ ഹവ്വം
ഘൊയഞ്ചെക്യാങ്ങ് പുഴകളും ഒഴുകുന്നവിശെഷമായതാണഭൂമികളുടെവിസ്താ
രം ൪൮൦൦൦ ചതുരശ്രയൊജന—

ആസ്യാഖണ്ഡത്തിലെ മരുഭൂമികൾ അഫ്രികഖണ്ഡത്തിന്റെപടിഞ്ഞാറെഅതി


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/5&oldid=188494" എന്ന താളിൽനിന്ന് ശേഖരിച്ചത്