താൾ:CiXIV285 1848.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

തുക്കളുടെകണക്കുനിശ്ചയമില്ലവളരെഉണ്ടു നല്ലകുഴൽകൊണ്ടുനൊക്കിയാൽ മാസംതൊറും
കാണുമാറാകും— ഗ്രഹങ്ങൾക്കഎന്നപൊലെ ധൂമകെതുക്കൾ്ക്കും ഉറച്ചതടിഇല്ലഎന്നുതൊന്നു
ന്നുമെഘമയമായവെളിച്ചം പൊലെകാണുന്നു— ചിലതുഅടുക്കെവന്നാൽ എത്രയും നീള
മുള്ളവെളിച്ചവാലിനെകാട്ടും— ഗ്രഹങ്ങൾ എല്ലാം പടിഞ്ഞാറുതുടങ്ങികിഴക്കൊട്ടുസഞ്ചരി
ക്കുന്നുധൂമകെതുക്കൾ ചിലതുപടിഞ്ഞാറൊട്ടും ഒടുന്നു— ഇത്രൊളം കണ്ടധൂമകെതുക്കൾ
൫൦൦ റ്റിൽ അധികം ആകുന്നു— അതിൽ എകദെശം നൂറ്റിന്റെസഞ്ചാരത്തെജ്യൊതി
ഷക്കാർ അല്പംഎണ്ണിഇരിക്കുന്നു— ഇന്നത് ഇന്നുമടങ്ങിവരെണം എന്നുമുൻ കണക്ക ആ
ശ്രയിച്ചുനൊക്കി ഇരിക്കുന്നസമയംകണ്ടതും ഇല്ല— അതിന്റെകാരണംഘനംകുറഞ്ഞ
വ ആകകൊണ്ടുവല്ലഗ്രഹത്തിന്റെഅരികിൽ എത്തിയാൽധൂമകെതുവിന്നുതാമസവും
സഞ്ചാരഭ്രമവുംസംഭവിക്കുന്നു ആകയാൽ ഇവറ്റിന്റെ കണക്കിന്നുനല്ലസൂക്ഷ്മം പറ്റു
ന്നില്ല— ധൂമകെതുക്കളുടെഘനത്തെയുംതിരിച്ചറിവാൻ വിഷമംതന്നെ— ഗ്രഹൊപഗ്രഹ
ങ്ങളുടെഘനം അറിയാം— ൧൫ ഗ്രഹങ്ങളെയും ൧൮ ഉപഗ്രഹങ്ങളെയും ഒന്നിച്ചുകൂട്ടിയാൽ
സൂൎയ്യനിൽ എഴുനൂറാൽ ഒരുഅംശത്തൊടുമാത്രം ഒക്കും— ഇങ്ങിനെ ൩. വിധംഗൊളങ്ങ
ളുള്ളസൂൎയ്യമണ്ഡലംശെഷം നക്ഷത്രങ്ങളുടെനടുവിൽ നിന്നുകിടക്കുന്നതായി തൊന്നുന്നു—

ഭൂമിശാസ്ത്രം (തുടൎച്ച)

അൎമ്മിന്യഗിരിസഞ്ചയവും അതിന്റെശാഖകളും—

ഈപറഞ്ഞവലമലയുടെവടക്കപടിഞ്ഞാറെഅറ്റം വാൻ ഉരുമിയസരസ്സുകളുടെനടു
വിൽ ഫ്രാത്ത് തിഗ്രി മുതലായപുഴകളുടെഉല്പത്തിസ്ഥാനമായ അൎമ്മിന്യമലപ്രദെശത്തെ
പ്രാപിച്ചുനില്ക്കുന്നു— ൟഅൎമ്മീന്യദെശത്തിലെമുഖ്യമായശിഖരം അറരാത്തതന്നെഅ
തിന്റെ ഉയരം. ൧൬൨൫൦ കാലടി ഫ്രാത്ത് നദിയുടെ ഉറവുദെശത്തനിന്നുഒരുശാഖാ
മലവടക്കായിട്ടു കൂറ് നദിയുടെഉറവയൊളവും കൌകസുമലപൎയ്യന്തവും നീണ്ടുനില്ക്കുന്നുകൌ
കസുമല കസ്പ്യസരസ്സിന്റെപടിഞ്ഞാറെതീരത്തനിന്നു ൫൦ യൊജനവിസ്താരവും ൧൧൨
യൊജനനീളവുമായികരിങ്കടലുടെകിഴക്കെഅതിരൊളംചെന്നെത്തിനില്ക്കുന്നുഅതി
ലെകസ്ബെക്ശിഖരം ൧൮൦൦൦ വും എല്ബ്രുകൊടുമുടി ൧൬൦൦൦ വും കാലടി ഉയരമുള്ളത് അ
രക്ഷൻ നദിയുടെഉറവുദെശത്തിൽനിന്നും വാൻസരസ്സിന്റെവടക്കെഅതിരിൽനിന്നും
തൌരൻ അന്തിതൌരൻ എന്നുരണ്ടുശാഖാമലകൾ പടിഞ്ഞാറൊട്ടുചിറ്റാസ്യദെശത്തൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/4&oldid=188492" എന്ന താളിൽനിന്ന് ശേഖരിച്ചത്