താൾ:CiXIV285 1848.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്രഒന്നിനു ൨ പൈസ്സ വില

൪ാം നമ്പ്ര തലശ്ശെരി ൧൮൪൮. ജനുവരി


ജ്യൊതിഷവിദ്യ

സൂൎയ്യസംസ്ഥിതിയാകുന്നവശമണ്ഡലം

സൂൎയ്യൻ എല്ലാനക്ഷത്രങ്ങളിലും ചെറുത് എങ്കിലുംഭൂമിമുതലായഗ്രഹങ്ങളെക്കാൾ എറ്റ
വുംവലിയതു— സൂൎയ്യന്നുള്ളആകൎഷണശക്തിനിമിത്തംഅതിന്റെഅരികിൽഉള്ള
ഗൊളങ്ങൾ എല്ലാം പലവിധെനസഞ്ചരിക്കുന്നുഎങ്കിലും അതിനൊടുമുഴുവനും അക
ന്നുപൊകാതെപിന്നെയും പിന്നെയും ആദിത്യനെചുറ്റെണം എന്നഒരുദിവ്യവ്യവ
സ്ഥ ഉണ്ടു— ഇങ്ങിനെസൂൎയ്യന്റെവശത്തിൽ ആകുന്നഗൊളങ്ങൾ ഒക്കെക്കുംസൂൎയ്യസം
സ്ഥിതിഎന്നപെരുണ്ടു— അതിൽചിലതുഎകദെശം ചക്രാകാരെവ്വസൂൎയ്യന്റെനടു
വൊട് ഒരുനിരയായിഅതിനെചുറ്റികൊണ്ടും ചുറ്റുമ്പൊഴെക്ക്തങ്ങളും തങ്ങളെചു
റ്റികൊണ്ടുംസഞ്ചരിക്കുന്നു— അവറ്റിന്നുഗ്രഹങ്ങൾ എന്നപെരുണ്ടു— ആഗ്രഹങ്ങളിൽചി
ലതിന്നുതങ്ങളെചുറ്റാതെസ്വഗ്രഹത്തെമാത്രംചുറ്റിഗ്രഹത്തൊടുഒന്നിച്ചുസൂ
ൎയ്യനെയും ചുറ്റിസഞ്ചരിക്കുന്ന പരിചാരകഗൊളങ്ങൾ ഉണ്ടു— ഇവറ്റിന്നു ഉപഗ്രഹങ്ങൾ
എന്നുപറയുന്നു— പിന്നെധൂമകെതുക്കൾ എന്നപെരുള്ളമൂന്നാമത് ഒരുകൂട്ടം ഗൊളങ്ങൾ
ഉണ്ടു— ആയവഗ്രഹങ്ങളുടെക്രമത്തിൽ അല്ലകൂടക്കൂടെഅതിക്രമമായിസഞ്ചരിച്ചുസൂ
ൎയ്യന്റെനടുവൊടു നിരയായല്ലസൂൎയ്യന്റെമെലുംകീഴും ഒടിഅതിനെചുറ്റിപിന്നെസൂൎയ്യ
ന്റെആകൎഷണത്താലെ വെളിച്ചമായവാൽ കുറഞ്ഞുപിരിഞ്ഞുഗ്രഹങ്ങളെപിന്നിട്ടു
സൂൎയ്യസംസ്ഥിതിയുടെഅറ്റത്തിന്നുഅണഞ്ഞുപൊയിആരും വിചാരിയാത്തകാലത്തി
ൽമടങ്ങിവന്നുസൂൎയ്യനെഅന്വെഷിച്ചുനടക്കുന്നു—

ഇപ്പൊൾ അറിഞ്ഞുവന്നഗ്രഹങ്ങൾ ആവിതു ബുധൻ വെള്ളി ഭൂമി ചൊവ്വ ഇങ്ങിനെസൂൎയ്യ
സമീപസ്ഥഗ്രഹങ്ങൾ— ൪. ബാലഗ്രഹങ്ങൾ ൭ — ശെഷം വ്യാഴം ശനി ഊരാൻ നെപ്തുൻ എന്ന
ദൂരഗ്രഹങ്ങൾ — ൪. ആകഗ്രഹങ്ങൾ ൧൫. ഉപഗ്രഹങ്ങൾ ഭൂമിക്കു ൧. (ചന്ദ്രൻ തന്നെ) വ്യാഴത്തി
ന്നു. ൪. ശനിക്ക .൭. ഊരാന്നു. ൬. അക ൧൮— ഉപഗ്രഹങ്ങൾ കണ്ടുകിട്ടി ഇരിക്കുന്നു— ധൂമകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/3&oldid=188490" എന്ന താളിൽനിന്ന് ശേഖരിച്ചത്