താൾ:CiXIV285 1848.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

ഴ്ചെക്കുംഒരൊരൊപെർവിളിച്ചുംഇരിക്കുന്നു–ചീനത്തിലെമലകളുടെനീളവുംഉയര
വുംചെൎച്ചയുംഅറിയുന്നതിനെക്കാൾചന്ദ്രന്നുള്ളവഅധികംപ്രസിദ്ധമായ്‌വന്നിരിക്കു
ന്നു—അതിൽഒരാശ്ചൎയ്യംതൊന്നിഇരിക്കുന്നു൧൮൦൦൦അടിആഴവുംഎട്ടുപത്തുകാ
തംനീളവുംഉള്ളകുഴികൾഉണ്ടെങ്കിലുംസമുദ്രവുംപൊയ്കയുംഒട്ടുംഇല്ല–മലകളെ൩൦൦൦൦
അടിഉയരത്തിലുംഅളന്നിരിക്കുന്നുഎങ്കിലുംഅവമിക്കവാറുംവട്ടത്തിൽനീണ്ടുംനടുവി
ൽകുഴിഞ്ഞുംഇരിക്കുന്നുവെള്ളമൊപുഴയൊകണ്ടതുംഇല്ല.പിന്നെവെള്ളമുള്ളനാട്ടി
ൽമെഘവുംകാറ്റഅടിച്ചുവരുന്നകാറും കാണ്‌മാറുണ്ടല്ലൊ—അതുംചന്ദ്രനിൽകാണാ
തീയുംവെളിച്ചവുംആയിജ്വാലാമുഖികളെപൊലെകൂടക്കൂടെഎത്രയുംനീളത്തിൽ
കണ്ടിരിക്കുന്നു—ആയത്എല്ലാംവിചാരിച്ചാൽചന്ദ്രന്നുഭൂമിയിൽഎന്നപൊലെസ
സ്യാദികളുംജീവികളുംഇല്ലഎന്നുതൊന്നുന്നു—

ചന്ദ്രൻഭൂമിയെചുറ്റിക്കൊണ്ടുഅതിനൊടുഒന്നിച്ചുആദിത്യനെചുറ്റുന്നതു
മല്ലാതെതന്നെത്താൻചുറ്റുന്നില്ല–ഭൂമിയിൽനിന്നുനിത്യംഒരുപാതിയെതന്നെകാ
ണുന്നുള്ളുഎങ്കിലുംഭൂമിസൂൎയ്യൻൟരണ്ടുംഅതിനെസഞ്ചാരകാലത്തിൽവെവ്വെ
റെആകൎഷിക്കയാൽഒരുവകചാഞ്ചാട്ടംഉണ്ടാകകൊണ്ടുചന്ദ്രഗൊളത്തിന്റെപിൻഭാ
ഗത്തിലെചിലഅംശങ്ങൾകൂടക്കൂടെകാണുമാറുണ്ടു൬൨൦കാതംവിട്ടമെഉള്ളു–കറുത്തവാ
വുള്ളസമയത്തചന്ദ്രന്റെപിൻഭാഗത്തുമാത്രംവെയിൽപറ്റുന്നുപൌൎണ്ണമികാലത്തു
പിൻഭാഗത്തിങ്കൽരാത്രീആകുന്നു—ആകയാൽ ചന്ദ്രക്കാൎക്കുള്ളരാപ്പകൽ൨൮ദിവസം
കൊണ്ടത്രെതികയുന്നു–൧൨ചാന്ദ്രമാസങ്ങളാൽ൩൫൪ദിവസമുള്ളഒരുചാന്ദ്രവൎഷം
തികഞ്ഞുവരുന്നു–അതുയഹൂദൎക്കുംഅറപികൾ്ക്കുംനടപ്പായവൎഷക്കണക്കുതന്നെ–ച
ന്ദ്രന്റെഗതിയെധലെസഎന്നയവനവിദ്വാൻ൨൪൬വൎഷത്തിന്നുമുമ്പെതന്നെ
ആരാഞ്ഞുഗ്രഹണംഇന്നകാലത്തുണ്ടാകുംഎന്നുനിശ്ചയിപ്പാൻ തുടങ്ങിഇരിക്കുന്നു–
ഗ്രഹണങ്ങളെഗണിക്കുന്നവിവരംകുറയപ്രയാസംഎങ്കിലുംഅതിൽസംശയംഎ
തുംശെഷിച്ചില്ല–വെളുത്തവാവിൽഭൂമിയുടെനിഴൽതന്നെചിലപ്പൊൾചന്ദ്ര
നെമറെക്കുന്നെഉള്ളുരാഹുവുംകെതുവുംവിഴുങ്ങുകയൊകുടിക്കയൊചെയ്തുപൊ
കുന്നില്ല–കറുത്തവാവിൽസൂൎയ്യഗ്രഹണങ്ങൾഉണ്ടാകുമാറുണ്ടുഅപ്പൊൾസൂൎയ്യനെമറെക്കു
ന്നത്അതിന്നുംഭൂമിക്കുംനടുവിൽനില്ക്കുന്നചന്ദ്രൻതന്നെ–പക്ഷെമെലാൽഈഗ്രഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/48&oldid=188585" എന്ന താളിൽനിന്ന് ശേഖരിച്ചത്