താൾ:CiXIV285 1848.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ണങ്ങളുടെ വിവരം അധികം വിവരിച്ചു പറയാം—

വ്യാഴത്തിന്നുള്ള ഉപഗ്രഹങ്ങൾ നാലും കുഴൽ ഉണ്ടാക്കിയതുമുതൽകൊണ്ടുകണ്ട
റിഞ്ഞിരിക്കുന്നു— അതിപ്പൊൾ ൨൩൮വൎഷം തന്നെ അതിൽ ൩ നമ്മുടെ ചന്ദ്രനെക്കാളും
വലിയവ—ഗ്രഹത്തെചുറ്റുമ്പൊൾഅവനാലും നിത്യംഒരു മുഖത്തെതന്നെ കാട്ടുന്നു—ച
ന്ദ്രനെപൊലെചുറ്റെണ്ടുന്നതിന്നു ഒരു മാസം വെണ്ടുന്നതല്ല താനും— വ്യാഴം തന്റെ
വലിപ്പത്താൽ അതിവെഗത്തിൽ ആകൎഷിക്ക കൊണ്ടു ഒന്നാമത് ൧꠲ദിവസത്തി
ന്നകം വ്യാഴത്തെചുറ്റുന്നു നാലാമതിന്നും ൧൬꠲ദിവസം മാത്രം വെണ്ടിവരുന്നു—വ്യാ
ഴത്തിൽ നിന്നുള്ള ദൂരത ഒന്നാമതിന്നു൩വ്യഴവിട്ടമത്രെരണ്ടാമതിന്നു ൪꠱ മൂന്നാമ
തിന്നു ൭꠱ നാലാമതിന്നു൧൨꠰വ്യാഴവിട്ടവും തന്നെ– ഈ വ്യാഴചന്ദ്രന്മാർനാലിലും
മെഘങ്ങൾ വളരെ കാണുന്നു–തമ്മിൽ തമ്മിൽ ഗ്രഹണങ്ങളും ഗ്രാസങ്ങളുംഎകദെശംദി
നമ്പ്രതി ഉണ്ടാകുന്നു—

ശനി ഉപഗ്രഹങ്ങൾഎഴിൽ ആറാമത് തന്നെവലിയതാകുന്നു— ഒന്നാമതു ൧꠱
ശനിവിട്ടം ദൂരമത്രെ ശനിയെചുറ്റിതന്റെ മാസംതികെപ്പാൻ ൨൨꠱മണിനെരം മാത്രം
വെണം— ആകയാൽ ശനിക്കാർ നൊക്കിയാൽ അതിന്നുരാവിലെകറുത്തവാവുംഅ
ന്നുവൈയ്യുന്നെരത്തുപൌൎണ്ണമിയും കാണാം– ൭ ആമതിന്നു൩൦ശനിവിട്ടംദൂരമുണ്ടു
തന്റെ മാസംതികെപ്പാൻ ൭൯ദിവസം പൊരും— ശനിക്കാൎക്ക പഞ്ചാംഗ മൎയ്യാദ
ഉണ്ടെങ്കിൽ എഴുവിധമുള്ളമാസക്കണക്കും നിത്യഗ്രഹണങ്ങളും മെൽപറഞ്ഞതുഇര
ട്ടിച്ചവളയുടെ വെവ്വെറെ അവസ്ഥയും ഉണ്ടാകകൊണ്ടു കാലത്താലെവലിയ ഗ്ര
ന്ഥംചമെപ്പാൻസംഗതിഉണ്ടാകും—

ഊരാന്റെ ൬ഉപഗ്രഹങ്ങളെ വിവരിച്ചു ചൊല്ലുവാൻ ആവശ്യം തൊന്നു
ന്നില്ല—

കെരളപഴമ

൧൭., പൊൎത്തുഗീസർ പ്രതിക്രിയ ചെയ്തത്.

അപ്പൊൾ ഇടവമാസത്തിലെമഴവന്നുതാമൂതിരിയും കൊച്ചികൊട്ടയിൽ നായ
ന്മാരെ പാൎപ്പിച്ചു ഓന്നു^ണം കഴിഞ്ഞാൽപിന്നെയും വരാംഎന്നു കല്പിച്ചുകൊടുങ്ങലൂരെക്കുവാ
ങ്ങിപൊകയും ചെയ്തു— മാപ്പിള്ളമാരും ബ്രാഹ്മണരും ജയസന്തൊഷത്താൽ ആവൎഷകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/49&oldid=188587" എന്ന താളിൽനിന്ന് ശേഖരിച്ചത്