താൾ:CiXIV285 1848.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

൪.,നീലഗിരിയുടെതെക്കപടിഞ്ഞാറെതുടൎച്ചയാകുന്നകുണ്ടാനാടുവടക്കരുടെഅ
ങ്ങാടിപുരം മറ്റും ചിലഗ്രാമങ്ങളും കൃഷിനിലങ്ങളും ഒഴികെകാടുംമെയിച്ചൽദെശവും
തന്നെആകുന്നുസംവത്സരംതൊറും൯.മാസത്തൊളംമഞ്ഞുംമഴയുംവിടാതെഉണ്ടാകനി
മിത്തംമലശിഖരങ്ങളെകാണായ്കകൊണ്ടുതൊദവർആനാട്ടിന്നുമഴമലഎന്നപെർപ
റയുന്നു–കൂലികല്ലഎന്നമലമുകളിൽനിന്നുമഴയില്ലാത്തസമയത്തപടിഞ്ഞാറെസമു
ദ്രത്തെകാണാംഅതിന്നുംമൂകുൎത്തി–മൂക്കുമലമുതലായശിഖരങ്ങൾക്കുംഎകദെശംതൊ
ട്ടപെട്ടമലയുടെ ഉയരമുണ്ടുഎന്നുതൊന്നുന്നുവൎഷാധിക്യം നിമിത്തംനിവാസികൾചുരു
ക്കമെയുള്ളുമഴവിട്ടാൽതൊദവർകാലികളെകൊണ്ടുപൊയിഅവിടെമെയിക്കുന്നു–
ഈപറഞ്ഞനാടുകളിൽതൊദവർവടക്കർ കൊതർഎന്നമൂന്നുവകക്കാരല്ലാതെകുറു
മ്പർഇരുളർമുതലായപലകാട്ടാളരുംഒരൊതാഴ്വരകളിലുംകാടുകളിലുംവസിച്ചുപലവി
ധെനഉപജീവനംകഴിച്ചുവരുന്നു–നീലഗിരിയിൽകയറിപൊകെണ്ടതിന്നുകിഴക്ക
തെക്കായിചെറുമുഖം–കുന്നൂർ–കൊതകെരി–ദനായ്കങ്കൊട്ടഎന്നീനാലുംവടക്കശീഗൂ
രു–നെടിപ്പെട്ടഎന്നീരണ്ടും പടിഞ്ഞാറുചിചിപാരകീയൂർഎന്നീരണ്ടുംഇങ്ങിനെ൮ക
ണ്ടിവാതിലുകൾവഴിയാകുന്നത്—

ജ്യൊതിഷവിദ്യ

ഉപഗ്രഹങ്ങൾ൧൮൫൦

സൂൎയ്യസമീപസ്ഥഗ്രഹങ്ങളിൽഒന്നിന്നുമാത്രംഉപഗ്രഹംഉണ്ടു–അതുഭൂമിക്കുള്ളചന്ദ്ര
ൻതന്നെ–വ്യാഴംശനിഊരാൻഇങ്ങിനെദൂരസ്ഥഗ്രഹങ്ങൾക്കഒന്നിന്നു൪മറ്റതിന്നും.൭
ഒടുക്കത്തെതിന്നു.൬.ഉപഗ്രഹങ്ങളെകണ്ടിരിക്കുന്നു–കണ്ണുകാണാതെഊരാന്നുംനെപ്തു
ന്നുംമറ്റുംചിലതുഉണ്ടായിരിക്കും–നമ്മുടെഭൂമിക്കുംഒന്നുണ്ടാകകൊണ്ടുതന്നെശെഷം
എല്ലാജ്യൊതിസ്സുകളെക്കാളുംഉപഗ്രഹങ്ങളെതന്നെസ്പഷ്ടമായിഅറിവാൻസംഗതിവ
ന്നത്‌ഭൂമിക്കുംചന്ദ്രനുംഉള്ളദൂരംഭൂമിവിട്ടംമുപ്പതത്രെഅത്൬൯ആയിരംകാതംതന്നെ–
ഒരുപക്ഷിആറൊഎഴൊ മാസംകൊണ്ടുനെരെപറന്നുഎങ്കിൽ എത്തുമാറാകും–
അതുകൊണ്ടുചന്ദ്രന്റെസ്വരൂപവുംമലകളുടെഉയരവുംമറ്റുംകുഴൽകൊണ്ടുഅതിസൂ
ക്ഷ്മമായിഎണ്ണിനിശ്ചയിക്കാംചെറിയകുന്നുകളുംകാണാംവിദ്വാന്മാരുംഅത്എല്ലാം
നിഴൽകൊണ്ടുഅളന്നുചന്ദ്രന്റെചിത്രപടങ്ങളെഉണ്ടാക്കിഒരൊരൊഉയൎച്ചെക്കുംതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/47&oldid=188583" എന്ന താളിൽനിന്ന് ശേഖരിച്ചത്