താൾ:CiXIV285 1848.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

തിലുകളുടെഅവസ്ഥമാത്രമെപറഞ്ഞുകൂടുംൟകണ്ടിവാതിലുകളിൽവടക്കുള്ളതുതല
ശ്ശെരിയിൽനിന്നുകിഴക്കൊട്ടുകതിരൂർകൂത്തുപറമ്പുകണ്ണൊത്തനിടുമ്പരഞ്ചാൽ
എന്നീസ്ഥലങ്ങലിൽകൂടിപൊകുന്നപെരിയചുരംതന്നെഅതിന്റെഉയരം൩൦൦൦
കാലടിമലമുകളിൽഇരിക്കുന്നപെരിയയിൽനിന്നുഎകദെശം൪കാതംകിഴക്കൊ
ട്ടു൨൯൦൦കാലടിഉയൎന്ന ഭൂമിയിൽവയനാട്ടിലെമുഖ്യസ്ഥലമായമാനന്തുപട്ടിമലയാ
ളഭാഷെക്കുംനാട്ടിന്നുംഅതിരായികിടക്കുന്നുകച്ചവടത്തിന്നുംകാപ്പിമുതലായചര
ക്കുകളെഉണ്ടാക്കുന്നതിന്നുംനല്ലഭൂമിയാകകൊണ്ടുആപട്ടണംഇനിയുംവൎദ്ധിച്ചുവരി
കെയുള്ളുപെരിയചുരത്തിൽനിന്നുതെക്കൊട്ടുബാണാസുരൻകൊടുമുടി൬൦൦൦കാല
ടിയൊളംഉയൎന്നുനില്ക്കുന്നുഅതിന്നുതെക്കൊട്ടുകുറ്റിയടിചുരംകൊഴിക്കൊട്ടുംമറ്റും
പൊകെണ്ടതിന്നുവഴിയായുംഎകദെശംപെരിയകണ്ടിവാതിലിന്നുഒത്തുഉയരമാ
യുംകിടക്കുന്നുകൊഴിക്കൊട്ടിൽനിന്നുവയനാട്ടിലും‌നീലഗിരിയിലും കയറിപൊകെ
ണ്ടതിന്നു കരക്കൊട്ടുചുരം കുണ്ടാകണ്ടിവാതിൽഎന്നിങ്ങിനെരണ്ടുവഴികളുണ്ടുആയ
തിന്റെഅവസ്ഥമെലാൽപറയും—

വയനാട്ടിന്റെയും മയിസൂരിന്റെയുംതെക്കെഅതിരിൽസഹ്യാദ്രിയുംപവി
ഴമലയുംതമ്മിൽചെൎന്നുവന്നഭൂമിയിൽതന്നെനീലഗിരി൮൦൦൦കാലടിഉയരമായും
ചതുഷ്കൊണായുംപലകുന്നുതാഴ്വരകളൊടുംനദീ കണ്ടിവാതിലുകളൊടുംകൂടഎക
ദെശം൭൦ചതുരശ്രയൊജനവിസ്താരമായുംശൊഭിച്ചുനില്ക്കുന്നുകിഴക്കുംതെക്കുംപ
ടിഞ്ഞാറുംമൈയാറു ഭവാനി പെരാറു മുതലായപുഴകൾഒഴുകുന്നതാണനാടുക
ൾഅതിനെചുറ്റി കിടക്കുന്നുഈഗിരിസഞ്ചയത്തിന്റെമുകൾ്പരപ്പിലുള്ളനാടുക
ളാവിതു—

൧.,കിഴക്കെഅംശമായിരിക്കുന്നപുരംഗനാടുംഅതിൽമുഖ്യശിഖരങ്ങൾതീ
തുൎപ്പു–ഇട്ടതകെതുഎന്നിവതന്നെഅതിലെനിവാസികൾമിക്കവാറുംവടക്കർത
ന്നെഅവർഒരൊപറമ്പുകളിൽഅല്ലതിഹ്മട്ടി–കുന്നൂർ–കൊതകെരി–ജഗതാളു
മുതലായ ഗ്രാമങ്ങളിൽവസിച്ചുപലകൃഷികളെയുംചെയ്തുകൊതകെരിയിൽകൂട
ക്കൂടസൌഖ്യത്തിന്നായിവന്നുവസിക്കുന്നസായ്പമ്മാൎക്കഒരൊകൂലിപണികളെയുംഎ
ടുത്തുവരുന്നുപെരുംഭാഷയുംവിചാരിച്ചാൽഅവർപൂൎവ്വകാലത്തിൽവടക്കുനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/45&oldid=188577" എന്ന താളിൽനിന്ന് ശേഖരിച്ചത്