താൾ:CiXIV285 1848.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

രാജാക്കന്മാർഅതിനെപിടിച്ചടക്കി മിക്കതുംനശിപ്പിച്ചത്കൊണ്ടുനിവാസികളുംകച്ചവ
ടവുംക്ഷയിച്ചുപൊയിരുന്നു.൧൭൯൯.ക്രീ.അ.ഠിപ്പുതൊറ്റുമരിച്ചാറെമംഗലപുരംഇങ്ക്ലി
ഷ്ക്കാരുടെകൈക്കലായിവന്നുഅന്നുതൊട്ടുഗൂൎജ്ജരത്തിൽനിന്നുംബൊംബായിൽനി
ന്നുംപലവാസികളുംപട്ടാണികളുംഗൊവകൊങ്കണദെശങ്ങളിൽനിന്നുപലരൊമക്രീ
സ്ത്യാനരുംകച്ചവടത്തിന്നായിട്ടുംമറ്റുംവന്നു കുടിയെറിപാൎക്കകൊണ്ടുധനപുഷ്ടിയും
ജനവൃദ്ധിയുംഅത്യന്തംപെരുകിപൊന്നുനിവാസികളുടെസംഖ്യഇപ്പൊൾഎകദെശം
൪൦൦൦൦അവർമിക്കതുംപുറനാട്ടുകാരാകകൊണ്ടുഅറവിപാസിഹിന്തുസ്ഥാനിതുളുകന്ന
ടമലയാളംഎന്നുഅഞ്ചാറുഭാഷകൾനഗരത്തിൽനടപ്പാറായിവന്നിരിക്കുന്നു—
മംഗലപുരത്തിന്നുതെക്കെഎഴമലയൊളമുള്ളതാണദെശവുംമുമ്പെവിവരിച്ചവട
ക്കെകന്നടനാടുമായിവളരെഭെദമില്ലതാഴ്വരകളിലുംപുഴകൾഒഴുകുന്നഭൂമികളിലുംപ
ലവിധമായകൃഷികൾനടക്കുന്നുകുന്നുകൾമിക്കവാറുംപാഴായികിടക്കുന്നുവൎഷകാല
ത്തിൽപലതിന്നുംഉപകാരമായനൈപ്പുല്ലിനെപുറപ്പെടീക്കുന്നുകാഞ്ഞിരകൊട്ട
ബെക്കൽപുതുകൊട്ടനീലെശ്വരമുതലായപട്ടണങ്ങളുംഗ്രാമങ്ങളുംമിക്കതുംകടല്ക്കരയി
ൽതന്നെഇരിക്കുന്നുനാട്ടിലെനിവാസികൾവെവ്വെറെപറമ്പുകളിൽഭവനംകെട്ടി
പാൎത്തുപലപ്രകാരം പ്രയത്നംചെയ്തുഉപജീവനം കഴിച്ചുവരുന്നു—

മയിസൂരിൽ നിന്നുവടക്കപടിഞ്ഞാറെതുളുകന്നടദെശങ്ങളിൽപണ്ടുജൈനർ
എന്നൊരുവകബൌദ്ധന്മാർനിറഞ്ഞുപാൎത്തുകൊണ്ടിരുന്നു ബ്രാഹ്മണൎക്കഎങ്ങുംആ
ധിക്യംവന്നശെഷംവളരെകുറഞ്ഞുപൊയിരിക്കുന്നു ചിലക്ഷെത്രങ്ങളിലുംവിശെഷശി
ല്പപണികളുടെശെഷിപ്പുകളിലുംഅവരുടെമുമ്പെമാഹാത്മ്യത്തിന്റെഒരുഛാ
യമാത്രംകാണ്മാനുണ്ടുഅവരുടെമാൎഗ്ഗാവസ്ഥയെമുമ്പെചുരുക്കമായിപറഞ്ഞിട്ടു
ണ്ടല്ലൊ—

സഹ്യാദ്രിയുടെ തെക്കെഅംശംഎഴമലമുതൽകന്യാകുമാരിപൎയ്യന്തംനീണ്ടുകിട
ക്കുന്നമലയാളഭൂമിതന്നെആകുന്നുഅതിന്റെകിഴക്കെഅതിരിലെസഹ്യമല
ചിലദിക്കിൽ൩൦൦൦—൯൦൦൦കാലടിഉയൎന്നുനില്കുന്നുമുന്നൂറ്റിചില്വാനംവൎഷംമുമ്പെ
വിലാത്തിക്കാർൟനാട്ടിൽഎത്തിപാൎത്തിട്ടും ‌നീലഗിരിഒഴികെയുള്ളമലപ്രദെശത്തി
ന്റെവിവരംഇതുവരെയുംനല്ലവണ്ണംഅറിവാറായിവന്നില്ലഅല്പംചിലകണ്ടിവാ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/44&oldid=188575" എന്ന താളിൽനിന്ന് ശേഖരിച്ചത്