താൾ:CiXIV285 1848.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം
നമ്പ്ര ഒന്നിനു ൨ പൈസ്സ വില
൯., നമ്പ്ര തലശ്ശെരി ൧൮൪൮ ജൂൻ

ഭൂമിശാസ്ത്രം
ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

സഹ്യമലയുടെ നടുഅംശത്തിന്റെ തെക്കെഖണ്ഡം കന്നട മയിസൂർ മലയാളം എന്ന നാ
ടുകളുടെനടുവിലുള്ള കുടകദെശം തന്നെ ആകുന്നു ആയത് ഒരു വലിയകൊട്ട എന്ന
പൊലെശിഖരങ്ങളൊടും താഴ്വരകളൊടും കൂട ഉയൎന്നുനില്ക്കുന്നു എങ്കിലും കിഴക്കെ അം
ശത്തിൽ കൃഷിക്കും മെയിച്ചലിന്നും പടിഞ്ഞാറെ അംശത്തിൽ എലം ചന്ദനം മുതലായ
തിന്നും എത്രയും വിശെഷഭൂമി ആകുന്നു പടിഞ്ഞാറുനിന്നു കയറുവാൻ ൪ കണ്ടിവാതി
ലുകൾ ഉണ്ടു മലകളുടെ ഉയരം ൫൦൦൦ – ൬൦൦൦ കാലടി തന്നെ മംഗലപുരസമീപമുള്ളനെ
ത്രവതിമുതലായപുഴകൾ അതിൽ നിന്നു ഇറങ്ങിഒഴുകിസമുദ്രത്തിൽ ചെരുന്നു മലകളി
ൽ നിന്നു കിഴക്കൊട്ടുയൎന്നഭൂമിയിൽ ശുഭതാഴ്വരകളും കൊട്ടകളും ക്ഷെത്രങ്ങളും ഗ്രാ
മങ്ങളും നിറഞ്ഞിരിക്കുന്നു നിവാസികൾ മിക്കവാറും ശൂദ്രരാകുന്നു നായാട്ടിന്നുശീലം എ
ല്ലാവൎക്കും നന്നയുണ്ടുയുദ്ധകാലത്തിൽ കുടകരാജാവിന്നും ൧൦൦൦൦ പടയാളികളെവിളി
ച്ചുകൂട്ടുവാൻ പ്രയാസമില്ലയായിരുന്നു വെണ്ടും ആയുധങ്ങളെ അല്ലാം അവർ തന്നെ തീ
ൎക്കും എലം ചന്ദനം നെല്ലു മുളക തെൻ മുതലായ ചരക്കുകളെ അവർ പലദിക്കിലും കൊ
ണ്ടുപൊയിവിറ്റു ഉപ്പും നെരിയവസ്ത്രങ്ങളും മാത്രമെ പുറത്തുനിന്നും മെടിക്കെണ്ടിവരുന്നു
മടക്കെരിയിൽ നിന്നുഇളനീർ ചുരത്തിൽകൂടി മംഗലപുരത്തെക്കപട്ടാളങ്ങൾക്കും പട
കൊപ്പുകൾ്ക്കും പൊവാൻ ഇംഗ്ലിഷ്ക്കാർ ഒരുനിരത്തുവഴി ഉണ്ടാക്കി കുത്മകല്ലചക്കക്കാടു മുത
ലായഗ്രാമങ്ങളിൽ നിന്നിറങ്ങിനെത്രവതിഒഴുകുന്നതാണഭൂമിയിൽ എത്തെണ്ടതിന്നു
൩— ദിവസം വെണ്ടിവരും അവിടന്നുപലവയലുകളിലും വണ്ടുവാളം മുതലായഗ്രാമങ്ങ
ളിലും കൂടി മംഗലപുരത്തെക്ക ൨ – ൩ ദിവസത്തെവഴിയായിരിക്കും—

തെക്കെകന്നടദെശത്തിൽ മുഖ്യപട്ടണം മംഗലപുരം തന്നെ പണ്ടു അതഒരുവലിയ
കച്ചവടനഗരം ആയിരുന്നു— എങ്കിലും ഹൈദരാലി ഠിപ്പുസുല്താൻ എന്ന മയിസൂർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/43&oldid=188573" എന്ന താളിൽനിന്ന് ശേഖരിച്ചത്