താൾ:CiXIV285 1848.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

മറ്റദിക്കിൽ നാശങ്ങളെ ചെയ്യിച്ചുനാരായണനെ ഇളക്കിയതുംഇല്ല— അപ്പൊ
ൾഒരു ബ്രാഹ്മണൻ കൊച്ചിക്കു വന്നുപെരിമ്പടപ്പിന്റെ ചെകവൎക്ക ചെലവുകൊ
ടുക്കുന്നൊരു മെനവനെകണ്ടുകൈക്കൂലികൊടുത്തുഅവനും ദീനംഉണ്ടെന്നുവ്യാജംപ
റഞ്ഞുനെല്ലുംയാവനയും അയക്കായ്കകൊണ്ടു നായന്മാർ വിശപ്പുസഹിയാഞ്ഞുപാതി
അംശം നാരായണനെചെന്നുകണ്ടുഞങ്ങൾ്ക്ക തെക്കുപൊയി മെനവനൊടു വൃത്തി
ചൊദിക്കെണ്ടതിന്നുഒരുരാത്രികല്പനതരെണംഎന്നുയാചിച്ചു പുറപ്പെട്ടുമെനവ
ൻ കൌശലംകൊണ്ടുഅവരെനട്ടുച്ചയൊളം താമസിപ്പിക്കയും ചെയ്തു— അന്നുതാമൂ
തിരി കരവഴിയായും കടൽവഴിയായുംഎതിരിട്ടു കടവു കടന്നു നാരായണൻ ൨
മരുമക്കളൊടും കൂടെ അമ്പുമാരിയാൽപട്ടുപൊകയും ചെയ്തു—

ആയത് പെരിമ്പടപ്പുകെട്ടപ്പൊൾമൊഹാലസ്യമായി വീണുബൊധംവന്നഉടനെ
ഇതു കൎമ്മഫലംഅത്രെഇന്നുഎനിക്കും പിന്നെ താമൂതിരിക്കുംപറ്റുംപൊൎത്തുഗീ
സരെ ഒരു ചെതം വരാതെ വൈപ്പിൽ തന്നെപാൎപ്പിക്കെണം എന്നു കല്പിച്ചു—
ആ വൈപ്പിൽകൊട്ടയുംസങ്കെതവുംഉണ്ടു അതിലെ കൈമ്മൾസകലഇടപ്രഭുക്ക
ന്മാരിലും പെരിമ്പടപ്പിന്നുവിശ്വാസമുള്ളവൻ തന്നെ— പെരിമ്പടപ്പുസ്വരൂപക്കാർ
മുതലായവർ പൊൎത്തുഗീസരുമായിഅവിടെവാങ്ങിപാൎത്തപ്പൊൾതാമൂതിരിരാ
ജ്യംപാഴാക്കികൊണ്ടുകൊച്ചിയെകൊള്ളെചെന്നു— നാട്ടുകാർ പലരും സ്വാമി
ദ്രൊഹികളായിപട്ടണത്തുനിന്നു പാഞ്ഞു പൊയപ്പൊൾ— ഇതലർഇരുവരുംതാ
മൂതിരിക്ക ആളയച്ചുഞങ്ങൾപറങ്കികളുടെ കപ്പലാൽ വന്നവർഎങ്കിലും പൊ
ൎത്തുഗീസവംശക്കാർ‌ അല്ല— ഞങ്ങൾക്ക വൃത്തിക്കകൊടുത്താൽനിങ്ങളുടെനി
ഴൽ ആശ്രയിച്ചുതൊക്കു വാൎത്തുണ്ടാക്കുന്ന പണിയെപഠിപ്പിച്ചുതരാംഎങ്കി
ലെ വെള്ളക്കാരൊടു എതിൎത്തുനില്ക്കാവു— എന്നു ഉണൎത്തിച്ചു താമൂതിരിയുടെഅ
ഭയവാക്ക് വാങ്ങി രാത്രികാലത്തുവിട്ടൊടികൊഴിക്കൊട്ടുവന്നു മാറ്റാന്മാർകൊച്ചി
മതിലിന്നുസമീപിച്ചുഎത്തിയപ്പൊൾപിന്നെയും പട ഉണ്ടായി താമൂതിരി ജയിച്ചുപ
ട്ടണത്തിൽ കയറിതീകൊടുക്കയും ചെയ്തു— പെരിമ്പടപ്പുതാൻ മുറിയെറ്റുപണിപ്പെ
ട്ടൊഴിഞ്ഞു വൈപ്പിൽവന്നു ധൈൎയ്യത്തൊടെഎതിർപൊരുതുതുരുത്തിയെരക്ഷി
ക്കയും ചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/42&oldid=188571" എന്ന താളിൽനിന്ന് ശേഖരിച്ചത്