താൾ:CiXIV285 1848.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

ക്ഷം തിരിഞ്ഞു— ആയവൻ തന്റെ നായന്മാരൊടുമാപ്പിള്ളമാർവന്നു കുടിയെ
റിവ്യപാരംചെയ്തതിനാൽ കൊഴിക്കൊടുഭാരതഖണ്ഡത്തിലെമികെച്ചനഗരമായി
വൎദ്ധിച്ചിരിക്കുന്നുവെല്ലൊ ഈപറങ്കികൾ ഞങ്ങളെ ഒടുക്കുവാൻ വന്നനാൾ മുതൽപെരി
മ്പടപ്പു നമ്മുടെ മെല്കൊയ്മയെവെറുത്തു അവരൊടു മമതചെയ്തുചെൎന്നിരിക്കുന്നു അവനെ
ശിക്ഷിപ്പാൻപുറപ്പെടുന്നു എന്നു കല്പിച്ചത്‌എല്ലാവൎക്കുംസമ്മതംആയി—അവന്റെമ
രുമകനായനമ്പിയാതിരിമാത്രംനമുക്കുമാപ്പിള്ളമാരെവിശ്വസിപ്പാൻപാടില്ലഅവ
ർ പട വെണംഎന്നു മുട്ടിച്ചുവിളിക്കുന്നുപട ഉണ്ടായാലൊ മണ്ടിപൊകുന്നു— പെരിമ്പടപ്പു
മാത്രമല്ല കൊലത്തിരിയും വെണാടടികളുംആപറങ്കികളെ ചെൎത്തുകൊണ്ടിരിക്കുന്നു—
ഇപ്പൊൾകൊച്ചിയുടെ നെരെപുറപ്പെട്ടാൽ കൊലത്തിരിയൊളംഅതിന്നുശെഷിപൊ
രാഞ്ഞിട്ടു ആകുന്നു എന്നുലൊകാപവാദംവരും നിശ്ചയം പെരിമ്പടപ്പുആണ്ടുതൊറും
കപ്പംഅയച്ചു പൊരുന്നുവല്ലൊഎന്തിന്നുഅവരെ ഉപദ്രവിക്കുന്നു—അവിടെഉള്ളപ
ത്തു ചില്വാനംപറങ്കികളെ കൊന്നാലും കടല്ക്കപ്പുറത്തുള്ളവരെകൊല്ലുവാൻ കഴിയുമൊ
അതുകൊണ്ടുപടവെണ്ടാഎന്നുഎന്റെപക്ഷംഎന്നുപറഞ്ഞു— മറ്റുള്ളവർപറഞ്ഞു
൫൦൦൦൦ ആളെ ചെൎത്തശെഷംവെറുതെമടങ്ങി ചെന്നാൽ‌വലിയഅപമാനംഅല്ലൊ—
എന്നതുകൊണ്ടു അവർ പുറപ്പെട്ടു ഇടപ്പള്ളിയിൽവന്നുചെറുവെപ്പികമ്പളംഇടപ്പള്ളി
മുതലായ കൈമ്മന്മാർ ഉടനെ താമൂതിരിയെചെൎന്നു കൊച്ചിനായന്മാരും‌ദിവസെനചി
ലർ അങ്ങെപക്ഷം തിരികയും ചെയ്തു—അനന്തരം പെരിമ്പടപ്പുവിഷാദിച്ചപ്പൊൾ
പൊൎത്തുഗീസർ ഞങ്ങളെകണ്ണനൂരിലെക്കഅയച്ചാൽകൊള്ളാംഞങ്ങൾ നിമിത്തംതൊറ്റു
പൊകരുതെഎന്ന അപെക്ഷിച്ചാറെയുംവിശ്വാസഭംഗത്തെക്കാളും രാജ്യഛെദംനല്ലൂ—
നിങ്ങൾക്ക മാത്രം അപായംവരരുത് എന്നു കല്പിച്ചു നായന്മാരെ കാവൽവെച്ചു ൫൫൦൦പട
യാളികളൊടും കൂടെ തന്റെമരുമകനായനാരായണനെ മറുതലയെകൊള്ളെനി
യൊഗിച്ചയക്കയും ചെയ്തു—

൧൬., പെരിമ്പടപ്പുതൊറ്റതു

പെരിമ്പടപ്പു വഴിപ്പെടാഞ്ഞു ചെറ്റുവാക്കടവിനെ രക്ഷിപ്പാൻനാരായണൻ‌എന്ന
പ്രസിദ്ധവീരനെആക്കിയത്‌കൊണ്ടുതാമൂതിരിദ്വെഷ്യപ്പെട്ടു (൧൫൦൩ എപ്രെൽ.൨)
കടവു കടപ്പാനായികൊണ്ടു പൊർ തുടങ്ങിപലരുംമരിച്ചാറെആവതില്ലഎന്നു കണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/41&oldid=188569" എന്ന താളിൽനിന്ന് ശേഖരിച്ചത്