താൾ:CiXIV285 1848.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

നി വെള്ളത്തെക്കാളുംഅഴഞ്ഞത് എന്നുതൊന്നുന്നു മെഘപുതപ്പുഎത്രയുംഉയരമു
ള്ളത്‌വ്യാഴത്തിന്റെ ചുറ്റും ഉറെച്ചഒരുപട്ട കാണ്മാൻ ഉണ്ടു എന്നുപറഞ്ഞുവല്ലൊ–
ശനിക്ക അധികം അത്ഭുതമായത് ഒന്നുണ്ടു– അതിന്റെനടുവിൽനിന്നുചിലഎ
ഴായിരം കാതം ദൂരത്തിൽതന്നെഒരുവലിയവളഉണ്ടുഅതഅകത്തൊട്ടുള്ള
വളതന്നെ– അതിന്നും‌പുറത്തെവളെക്കുംഇടയിൽപിന്നെയും ഒർ ഒഴിവും ഉണ്ടു–
ഇതിന്റെ രൂപവിവരംഎല്ലാംപറവാൻ കഴികയില്ല– വളയുടെ ഘനമൊഭൂമി
ക്ക ഒത്തഗൊളങ്ങൾ൨൪ കൊണ്ടത്രെസാധിക്കും– ആ ഇരട്ടി വളയല്ലാതെ൭ഉപഗ്ര
ഹങ്ങളുംഉണ്ടു— ശനിയുടെസ്വരൂപവുംഅതിന്നുംഭൂമി മുതലായവറ്റിന്നുംഉള്ളവി
സ്താരഭെദവുംഇവിടെഅല്പംവരെച്ചു കാട്ടാം—


ശനിക്ക അപ്പുറം ഊരാൻ എന്നഗ്രഹം ൬൧ വൎഷത്തിന്നുമുമ്പെകണ്ണാടിക്കുഴൽകൊ
ണ്ടു കണ്ടുകിട്ടിഇരിക്കുന്നു— അതിനെ കണ്ട ഹെൎഷൽ അതിന്നു൬ഉപഗ്രഹങ്ങളെയും ക
ണ്ടിരിക്കുന്നു— അതിന്റെവിട്ടം ൯൩൦൭–കാതം അത്രെ— സൂൎയ്യദൂരമൊ൪൯꠲ കൊടികാ
തം തന്നെ— അതുഭൂഗൊളത്തിലും ൭൫മടങ്ങായി വലിയത് എങ്കിലും ൟ ദൂരംനിമി
ത്തംനിരായുധദൃഷ്ടിക്കുകണ്ടുകൂടാതെ– അതുതന്നെഉണ്ടൊഎന്നു മലയാളികൾസംശയി
ച്ചുപൊകുന്നത് കൊണ്ടു ശെഷംവിവരങ്ങളെഎന്തിന്നു പറയുന്നു–അതുസൂൎയ്യനെചു
റ്റെണ്ടതിന്നു൮൪ഭൂവൎഷം തന്നെ പൊരും— ഒന്നാം രാശിയിൽ അതിനെകണ്ടതി
ന്റെ ശെഷംആറാമതിൽ കാണ്മാൻ ൪൨വൎഷംവെണ്ടതാകുന്നു—

ദൂരസ്ഥഗ്രഹങ്ങളിൽ ഒടുക്കമുള്ളതു നെപൂൻ‌തന്നെ– അതുകണ്ടുകിട്ടിയ്ത ൩വൎഷത്തി
ന്നു മുമ്പെ ആകുന്നു— എങ്ങിനെഎന്നാൽപരിന്ത്രിസ്സായലവെറിയർ ഊരാന്റെഗ
തിഭെദങ്ങളെനന്നആരാഞ്ഞുനൊക്കി താരതമ്യതകളെ കണ്ടു ഗണിച്ചു കൊള്ളുമ്പൊ
ൾ ഊരാന്റെ അപ്പുറത്തുള്ളഒരുഗൊളംഉണ്ടാക്കിയിരിക്കും അതിന്റെ ആകൎഷണശക്തി
യാൽശെഷംഗ്രഹങ്ങൾ്ക്കു തങ്ങളിൽസംഭവിക്കുന്നതപൊലെഇതിന്നുംഒരൊരൊമാന്ദ്യംവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/39&oldid=188565" എന്ന താളിൽനിന്ന് ശേഖരിച്ചത്