താൾ:CiXIV285 1848.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ജ്യൊതിഷവിദ്യ
ദൂരസ്ഥ ഗ്രഹങ്ങൾ നാലും

സൂൎയ്യനെ അധികം ദൂരത്തുചുറ്റുന്നഗ്രഹങ്ങൾ്ക്കവിസ്താരം എറിവന്നതും അല്ലാതെഅവ
റ്റിന്നു ഉപഗ്രഹങ്ങൾ അധികം ഉണ്ടുമലകളും ഉറെച്ചനിലവും ഇല്ല വെള്ളം നന്നെകലൎന്ന
വയും അഴഞ്ഞവയും ആയി തൊന്നുന്നു—

അവറ്റിൽ ഒന്നാമത് ഗുരു എന്നും ബൃഹസ്പതി എന്നും ചൊല്ലുന്ന വ്യാഴം തന്നെ— മഞ്ഞ
ൾനിറം നിമിത്തം പീതകൻ എന്നപെരും ഉണ്ടു— അതിന്റെ വിട്ടം ൨൪൮൬൪ കാതം ആ
കകൊണ്ടു അതുസൎവ്വഗ്രഹങ്ങളിലും വലിയത് തന്നെ— സൂൎയ്യനിൽനിന്നുദൂരം ൧൩꠱ കൊടി
കാതം ആകുന്നു— ആ ഗ്രഹം സൂൎയ്യനെചുറ്റുന്ന ആണ്ടുവ്യാഴവട്ടം പന്തീരാണ്ട എന്നു ഇവി
ടെപറയുന്നുവല്ലൊ— സൂക്ഷ്മപ്രകാരം എണ്ണിയാൽ ൧൧ വൎഷവും ൩൧൪ ദിവസവുംതന്നെ
പൊരും— തന്നെത്താൻ ചുറ്റെണ്ടതിന്നു ൧൦ മണിനെരവും വെണ്ടാ അതുകൊണ്ടുവ്യാഴ
ത്തിലുള്ളവൎക്കസൂൎയ്യൻ ഉദിച്ചിട്ടു ൧൨꠱ നാഴികചെല്ലുമ്പൊൾ അസ്തമാനം ഉണ്ടു അസ്തമി
ച്ചിട്ടു ൧൨꠱ നാഴികെ ക്കുപിന്നെയും ഉദയം ഉണ്ടു— ഇതുസുഖെന ഉള്ള ഉറക്കത്തിന്നുപൊ
രാ എന്നുൟദെശക്കാൎക്കതൊന്നുമല്ലൊ— രാത്രികാലത്തുനമുക്കുഒരുചന്ദ്രനെഉള്ളുവ്യാ
ഴക്കാൎക്ക ൪ ഉപഗ്രഹങ്ങൾ കാണ്മാൻ ഉണ്ടു അവറ്റിന്റെ നിത്യഗതിയും ഗ്രഹണവും നൊക്കി
യാൽ നല്ല നെരമ്പൊക്ക എന്നുപറയാം— കുഴൽകൊണ്ടുനൊക്കുന്നവർ വ്യാഴഗൊളത്തി
ന്നുകിഴക്കുപടിഞ്ഞാറായി അനെകം പട്ടകളെപൊലെ കാണുന്നു— അവമെഘവൃന്ദങ്ങ
ളൊടുഒത്തവ ആകുന്നു— ആ കാറൊത്തപട്ടകൾ ചിലതുനിത്യം മാറുന്നു വ്യാഴനടുക്കുള്ള
പട്ടയൊ കഴിഞ്ഞ ൧൦൦ വൎഷത്തിന്നകം ഇളകാതെ പാൎത്തുകൊണ്ടിരിക്കുന്നു— പക്ഷെ
അതിന്റെ കീഴിൽ ഉള്ളനാടുകൾ്ക്ക വെനൽ ഇല്ലാതെനിത്യമഴക്കാലംതന്നെഉണ്ടു—

ശനിക്ക ഒരു ആണ്ടിന്നു നമ്മുടെവൎഷങ്ങൾ ൨൯ ദിവസം ൧൬൬ റും വെണ്ടിവരികകൊ
ണ്ടു അതിന്നുമന്ദൻ എന്നും പംഗു എന്നും പെരുകൾ ഉണ്ടു— എങ്കിലും വിചാരിച്ചാൽ— മന്ദ്യം എന്നുപറവാൻ സംഗതി എതും ഇല്ല— അതുസൂൎയ്യനെചുറ്റുന്നദൂരം ൨൪꠲ കൊടി
കാതം ആകുന്നു— ഭൂമിയിൽ നിന്നുനൊക്കിയാൽമാത്രം അതിന്നു നടപ്പാൻ ശക്തി ഇ
ല്ല എന്നുതൊന്നുന്നു— അതിന്റെവിട്ടം വ്യാഴത്തിന്നുള്ളതിൽ അല്പം മാത്രം കുറഞ്ഞു ൨൦൨൭൮— കാതം നീളം ആകുന്നു— നാട്ടുകാർ അതിന്നു നീലൻ എന്നു പറവാൻ ഒരുകാരണം ഉണ്ടു ശ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/38&oldid=188563" എന്ന താളിൽനിന്ന് ശേഖരിച്ചത്