താൾ:CiXIV285 1848.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

തിന്നു തെക്ക ബിദനൂരു നഗരത്തിൽ പണ്ടു ൨൦൦൦൦ വീടുകൾ ഉണ്ടായിരുന്നുഎങ്കി
ലും ഹൈദരാലി ൧൭൬൩ ാമതിൽ പട്ടണം പിടിച്ചുകവൎന്നുനശിപ്പിച്ചു എകദെശം
൧൦൦ ക്രിസ്തീയകുട്ടികളെനാടുകടത്തിയതകൊണ്ടുമംഗലപുരത്തെക്കുള്ളകച്ചവടം മി
ക്കതും മുടിഞ്ഞുപൊയിമംഗലപുരത്തെക്ക ഇറങ്ങെണ്ടതിന്നുള്ളകണ്ടിവാതിലിന്റെ
പെർപുതിയങ്ങാടി എന്നാകുന്നു—

കൃഷ്ണാതുംഗഭദ്രാനദികളുടെനടുവിലും സഹ്യമലയുടെ കിഴക്കുമുള്ളധാരവാടിദെശ
ത്തിന്റെഉയരം സഹ്യമലയിൽ അല്പമത്രെകുറയും വൎഷകാലത്തനാടുഎങ്ങുംപലവി
ധമായകൃഷികളെകൊണ്ടുനിറഞ്ഞിരിക്കുന്നു വെനല്കാലത്തപുഴകളുംനദങ്ങളും മിക്കതും
വറ്റി ഉഷ്ണബാഹുല്യംകൊണ്ടുദെശത്തിലെപച്ചയായുള്ളതൊക്കയുംവരണ്ടുഉണങ്ങിനാ
ടെല്ലാം മരുഭൂമിയുടെഭാഷഎടുക്കുംകിഴക്കെഅതിരിലെമലകൾമണക്കല്ലാകകൊ
ണ്ടുപുല്ലുംചെടിയും മരവും കൂടാതെ കെവലം നഗ്നപ്രായം പൂണ്ടുകിടക്കുന്നു ഉയൎന്നദെശ
ത്തിന്റെനടുവിലും കടാക്ക് നഗരം മുതൽ തുംഗഭദ്രാനദി ഒഴുകുന്നതാണഭൂമിയൊളം
ചെന്നുനില്ക്കുന്നപൎവ്വതങ്ങളുടെയും അവസ്ഥ അങ്ങിനെതന്നെ മെൽപറഞ്ഞപുഴ
കൾ നാട്ടിൽ ഒഴുകുന്ന ഹെതുവാൽ വെനല്കാലത്തിലും ചിലദിക്കിൽ കൃഷിക്കഅല്പംഒരു
പുഷ്ടികാണ്മാനുണ്ടു കൃഷികളിൽ പ്രധാനമായതപരുത്തിതന്നെ— കുടിപ്പാനും മറ്റും
വെണ്ടുന്നവെള്ളത്തിന്നുചിറ കുളം മുതലായ്തു ഉഷ്ണം സഹിപ്പാൻ കുടികൾ്ക്കവെണ്ടുന്നതണ
ലിന്നുഒരൊഗ്രാമസമീപത്തു ഛായാവൃക്ഷങ്ങളുമുണ്ടുദെശത്തിന്റെ ആകൃതിനിമി
ത്തം ഋതുക്കളും വൃക്ഷസസ്യാദികളും അത്യന്തം ഭെദിച്ചിരിക്കുന്ന കടല്ക്കരയിലും മല
നാടുകളിലും കൊല്ലംതൊറും മഴവെണ്ടുംവണ്ണംപെയ്കകൊണ്ടും പടിഞ്ഞാറെകാറ്റു
വെനൽകാലത്തിലും ക്രമപ്രകാരം വീശുകകൊണ്ടും ഉഷ്ണം കുറഞ്ഞുവൃക്ഷങ്ങൾ്ക്കും കൃഷി
ക്കും പുഷ്ടിഎറിവരുന്നു മലകയറികിഴക്കൊട്ടുപൊകുമളവിൽ മഴയും ശൈത്യവും കുറ
ഞ്ഞു ഉഷ്ണംതന്നെഅതിക്രമിച്ചുവൎദ്ധിക്കുന്നുധാരവാടിമുതലായസഹ്യമലസമീപത്തു
ള്ളപട്ടണങ്ങളിൽ മഴപെയ്യുമ്പൊൾ തന്നെ അതിന്നു ൩ – ൪ കാതം കിഴക്കൊട്ടുള്ള ഗ്രാമങ്ങ
ളിൽ മനുഷ്യരും മൃഗങ്ങളും ഉഷ്ണം കൊണ്ടു വലെഞ്ഞു സസ്യാദികളും വാടിപ്പൊകുന്നു ധാര
വാടിഒഴികെദെശത്തിൽ മുഖ്യമായനഗരങ്ങളുടെഅവസ്ഥ അറിവാൻ കൃഷ്ണാനദി
ഒഴുകുന്നഭൂമിയെവിവരിക്കുംസമയം സംഗതിവരും—


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/37&oldid=188561" എന്ന താളിൽനിന്ന് ശേഖരിച്ചത്