താൾ:CiXIV285 1848.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

രാം പക്ഷെഇതുകൊണ്ടു കറുപ്പത്തൊൽവാങ്ങിവിലാത്തിയിൽ വിറ്റാൽലാഭംആ
കുംഎന്നിങ്ങിനെഎല്ലാംപറഞ്ഞാറെഗാമസമ്മതിച്ചുചരക്കുവാങ്ങിക്കയറ്റെണ്ടതിന്നു
അനുവാദംകൊടുത്തു— പിന്നെബ്രാഹ്മണൻ നെഞ്ഞുതുറന്നുപറഞ്ഞു ഞാൻ താമൂ
തിരിയുടെഗുരുവാകുന്നു— നിങ്ങൾചൊദിക്കുന്നത് എല്ലാംപാതിപണംകൊണ്ടുപാതിച
രക്കുകൊണ്ടുതീൎത്തുതരാംഎന്നത്രെരാജാവിന്റെമനസ്സു— ഘൊഷംകൂടാതെവന്നു
കണ്ടാൽകാൎയ്യം ഒക്കെയുംവെഗം തീരുംഎന്നു കെട്ടാറെഗാമഒരുചെറിയകപ്പലിൽ
കൂടി കൊഴിക്കൊട്ടുതൂക്കിലെക്ക ഒടിഅവനെ കരെക്കഇറക്കി രാജാവെകണ്ടു
ആലൊചന ചെയ്യുമാറാക്കി അന്നുരാത്രിയിൽ തന്നെ ൩൪പടവുകൾകപ്പലിന്റെ
ചുറ്റുംവന്നുവളഞ്ഞുവെടിവെച്ചുതീയും കൊടുത്തുപറങ്കികൾനങ്കൂരചങ്ങലഉടനെ
അഴിച്ചു ദു‌ഃഖെനതെറ്റിപൊകയും ചെയ്തു— അനന്തരം ഉണ്ണികളെകണ്ടില്ലബ്രാ
ഹ്മണനെതൂക്കിശവത്തെതാമൂതിരിക്ക അയച്ചുസൊദ്രയുടെ കപ്പലുകൾ തുണക്ക
വന്നപ്പൊൾവളരെ നാശങ്ങളെയും ചെയ്തു—

ഗാമകപ്പലുകളൊടുകൂടവിലാത്തിക്കപുറപ്പെടുമാറായപ്പൊൾ പെരിമ്പടപ്പിനൊടു൩൦
പറങ്കികളെപാൎപ്പിച്ചുവിടവാങ്ങി—അപ്പൊൾ രാജാവനിങ്ങൾഎന്നെകുറിച്ചുസംശയിച്ച
താകകൊണ്ടുഞാൻഉണ്ടായിട്ടുള്ളതഒക്കെയുംപറഞ്ഞില്ലഇപ്പൊൾപറയെണ്ടിവന്നുതാമൂ
തിരിഓരൊരൊ ബ്രാഹ്മണരെഅയച്ചുപറങ്കികൾചതിയന്മാരാകകൊണ്ടുഅവരെനി
ഗ്രഹിക്കെണംഎന്നുപദെശംപറയിച്ചുഞാൻവഴങ്ങായ്കയാൽ താമൂതിരിസ്നെഹമൊപൊ
ൎത്തുഗാൽസ്നെഹമൊഎന്തുവെണ്ടുഎന്നു ചൊദിച്ചതിന്നുനയംകൊണ്ടുചെയ്യാത്തതുഞാ
ൻഭയം കൊണ്ടു ചെയ്കയില്ല എന്നുത്തരംഅയച്ചിരിക്കുന്നു— അതുകൊണ്ടുനിങ്ങൾയാത്ര
യായതിന്റെ ശെഷം താമൂതിരിപടയൊടും കൂടവന്നതിക്രമിക്കുംഞങ്ങടെനായർമാ
പ്പിളളമാരൊടുകൈക്കൂലിവാങ്ങിഅങ്ങെപക്ഷംനില്ക്കുംഎന്നുതൊന്നുന്നു— ഭയംകൊണ്ട
ല്ല ഞാൻഇതിനെപറയുന്നു നിങ്ങടെആളുകളെരക്ഷിക്കെണ്ടതിന്നുഎന്നാൽആവതെഎ
ല്ലാംചെയ്യാംരാജ്യഭ്രംശത്താലും എനിക്കവെദനഇല്ലഎന്നുപറഞ്ഞപ്പൊൾഗാമസങ്കടപ്പെ
ടരുതെ ഞാൻസൊദ്രയെ൬കപ്പലൊടും കൂടഇവിടെപാൎപ്പിക്കുംകൊഴിക്കൊട്ടിന്നുവെഗംതാ
ഴ്ചവരും എന്നു ചൊല്ലിപുറപ്പെട്ടുഒടി— പന്തലായി നിതൂക്കിൽകൊഴിക്കൊട്ടുകപ്പലുകളെതകൎത്തു
അതിമൂല്യമായ ഒരുസ്വൎണ്ണബിംബത്തെകൈക്കലാക്കി കണ്ണനൂർപാണ്ടിശാലയിൽ ൨൦പറങ്കിക
ളെ പാൎപ്പിച്ചു കൊലത്തിരിയും പെരിമ്പടപ്പുംഒത്തിരിക്കെണ്ടതിന്നുസത്യം ചെയ്യിച്ചു (൧൫൦൨)
യുരൊപ്പിലെക്കഒടുകയും ചെയ്തു—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/34&oldid=188555" എന്ന താളിൽനിന്ന് ശേഖരിച്ചത്