താൾ:CiXIV285 1848.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ൽ ഛെദം വന്നാലും ഛെദം ഇല്ലഎന്നഎഴുതി– മാപ്പിള്ളമാർ പശുമാംസം വില്പാൻ
വന്നത് രാജാവ്അറിഞ്ഞു അവരെഎല്പിക്കെണം എന്നു ചൊദിച്ചഉടനെഗാമഗൊമാംസം
ഒന്നും കപ്പലുകളിൽ വാങ്ങരുതഎന്നു കല്പിച്ചുപരസ്യമാക്കി– മൂന്നു മാപ്പിള്ളമാർ
പിന്നെയും ഒരു പശുവിനെകൊണ്ടുവന്നപ്പൊൾഗാമഅവരെ കെട്ടിച്ചു കൊവില്ക്കൽ
എല്പിച്ചു പെരിമ്പടപ്പു അവരെ തല്ക്ഷണം കഴുമെൽ എറ്റെണം‌എന്നുവിധിക്കയും
ചെയ്തു– നസ്രാണികൾ കൊടുങ്ങലൂരിൽനിന്നു കൊഴികളുംപഴങ്ങളും കൊണ്ടുവന്നു
സമ്മാനംവെച്ചുഞങ്ങൾഎല്ലാവരും നിങ്ങളുടെവരവുകൊണ്ടുവളരെസന്തൊഷി
ച്ചിരിക്കുന്നുപണ്ടഈരാജ്യത്ത് ഞങ്ങളുടെവംശത്തിൽ ഒരു തമ്പുരാൻ ഉണ്ടായിരു
ന്നുഅവന്നുപുരാണപെരുമാക്കന്മാർ കൊടുത്ത ചെങ്കൊലുംരാജ്യപത്രികയുംഇതാനി
ങ്ങൾക്കതരുന്നു ൩൦൦൦൦ പെരൊളംഞങ്ങൾ‌എല്ലാവരുംഒത്തിരിക്കുന്നു ഇനി പൊൎത്തുഗാ
ൽ രാജാവിന്നു ഞങ്ങളിൽമെല്കൊയ്മഉണ്ടായിരിക്കഅവന്റെനാമംചൊല്ലി അല്ലാ
തെഇനി യാതൊരു കുറ്റക്കാരനെയും ഞങ്ങൾവിധിക്കഇല്ലഎന്നുപറഞ്ഞുആധാ
രവും ആ ദണ്ഡും കൊടുത്തുഅതുചുവന്നും ൨ വെള്ളിവളകളും ഒരുവളയിൽ ൩വെള്ളി
മണികളുംഉള്ളതുംആകുന്നു– തൊമശ്മശാനംസിംഹളദ്വീപുമുതലായ യാത്ര സ്ഥലങ്ങ
ളെകുറിച്ചുഅവർ വളരെ വിശെഷങ്ങളെഅറിയിച്ചു ഞങ്ങളുടെ അരികിൽ ഒരു കൊ
ട്ടയെഎടുപ്പിച്ചാൽ ഹിന്തുരാജ്യം മുഴുവനും കരസ്ഥമാക്കുവാൻസംഗതിവരും എന്നു
പറഞ്ഞുഗാമയുംവളരെ പ്രസാദിച്ചുനിങ്ങളെസകലശത്രുക്കളുടെ കയ്യിൽനിന്നുംവിശെ
ഷാൽ മുസല്മാന്മാരുടെ അതി ക്രമത്തിൽ നിന്നുംഉദ്ധരിക്കെണ്ടതിന്നു ദൈവം
മെലാൽ സംഗതി വരുത്തുംനിങ്ങൾ അല്പം ഭയപ്പെടരുതെ എന്നുഅരുളിചെയ്തു
സമ്മാനങ്ങളെകൊടുത്തുവിട്ടയക്കയുംചെയ്തു—

൧൪., ഗാമ കൊഴിക്കൊട്ടു വഴിയായിമടങ്ങിപൊയ്തു

അനന്തരം ഒരു ബ്രാഹ്മണൻ രണ്ടുഉണ്ണികളുമായിവന്നുനല്ലവിശ്വാസം കാട്ടിനി
ങ്ങൾക്കവിദ്യയും പ്രാപ്തിയുംശുദ്ധിയുംഎത്രയും അധികമായികാണുന്നുഈഎന്റെ
മകനെയും മരുമകനെയുംപൊൎത്തുഗാലിൽ ആക്കിവളൎത്തിയാൽഎന്റെജന്മം
സഫലമാകുംഎന്നുമുഖസ്തുതിപറഞ്ഞു– പിന്നെമൂവായിരംവരാഹൻവിലയുള്ള ര
ത്നങ്ങളെകാണിച്ചു ഇതുവഴിച്ചെലവിന്നു മതിയൊസമ്മതമായാൽ ഞാനുംകൂടെപൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/33&oldid=188553" എന്ന താളിൽനിന്ന് ശേഖരിച്ചത്