താൾ:CiXIV285 1848.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

താകുന്നു– വല്ലപ്പൊഴും പിന്നെയും ഒന്നിച്ചുചെരും എന്നു വിചാരിപ്പാൻ നല്ലസംഗതിഉ
ണ്ടു– വീട്ടംവെസ്തെക്ക ൭൦ കാതം അത്രെ– യൂനൊവിന്നു ൩൭൦ പല്ലാപിന്നു ൫൦൦ കാതം
പൊരും— എഴിനെയും കൂട്ടിയാലും വെള്ളിയൊളം ആകട്ടെ ഭൂമിയൊളംആകട്ടെ വി
സ്താരം പൊരാ എന്നു തൊന്നുന്നു– വെറുങ്കണ്ണാൽ‌ഈഎഴിനെകണ്ടുകൂടാ– സൂൎയ്യനെചു
റ്റുന്ന ആണ്ടുകൾ വെവ്വെറെ വെസ്തെക്ക ൪൪ മാസംയൂനൊവിന്നു൫൦മാസംശ്രീക്ക ൫൬
മാസവും ആകുന്നു– മറ്റതുംഎകദെശം ആ കണക്കിൽ തന്നെ–

സൂൎയ്യനിൽനിന്നുള്ളദൂരം വിവരിച്ചു അറിയിപ്പാൻ ആവശ്യംതൊന്നുന്നില്ല–എഴും
ദീൎഘചക്രാകാരെണ ചുറ്റുകകൊണ്ടുയൂനൊചിലപ്പൊൾ ൫൦൩ ലക്ഷം കാതത്തൊ
ളംഅടുത്തുവരും ചിലപ്പൊൾ ൮൫൦ ലക്ഷം കാതത്തൊളംസൂൎയ്യനൊടുഅകുനുപൊ
കും– ശ്രീക്കും പല്ലാവിന്നും എറ്റക്കുറവ ഒഴിച്ചാൽഎകദെശം ൬൦൦ കാതം സൂൎയ്യദൂരം
പൊരും– ഇങ്ങിനെ ധൂമഗ്രഹങ്ങളുടെ അവസ്ഥ

കെരളപഴമ

൧൩., ഗാമ കൊച്ചിയിൽ വെച്ചു ചെയ്തത്.

ഗാമകൊച്ചിയി‍‍‍‍‍‍‍‍ൽ പാ‌‌‌‌ൎത്തുവരുന്നപറങ്കികളെ ചെന്നു കണ്ടാറെപെരിമ്പടപ്പൂ ഞങ്ങ
ളെനല്ലവണ്ണം പൊറ്റിമാപ്പിള്ളമാരുടെ കയ്യിൽനിന്നുരക്ഷിച്ചിരിക്കുന്നുഎന്നുകെട്ട
പ്പൊൾ രാജാവെയും കണ്ടുപാണ്ടിശാലയും മുളകുവിലയുംമറ്റും ചൊദിച്ചാറെഅതുവി
ചാരിച്ചുപറയാംഎന്നുരാജാവ് കല്പിച്ചു– ഉടനെഗാമചൊടിച്ചുതാമസംഎന്തിന്നുഎ
ന്നു ചൊല്ലിപുറപ്പെട്ടു കപ്പലിൽ മടങ്ങിചെല്ലെണ്ടതിന്നു ഓടത്തിൽ കരെറി രാജാവുംവ
ഴിയെചെന്നു മറ്റൊരുതൊണിയിൽ കയറിതണ്ടുവലിപ്പിച്ചുഗാമയൊടുഎത്തിഅ
വന്റെഒടത്തിൽ കയറി നിങ്ങൾക്കവെഗതയും ഞങ്ങൾക്കമന്ദതയുംഉണ്ടുസംശയം
വെണ്ടാതാനും ഞങ്ങൾ ഇപ്പൊൾ തങ്ങടെ വശമായല്ലൊ എന്നുപറഞ്ഞാറെ– ഗാമശാ
ന്തനായി തനിക്കു വെണ്ടുന്നത് ഒരൊലയിൽ എഴുതിച്ചുവാങ്ങി രാജാവിന്നു പൊൎത്തു
ഗാലിൽനിന്നുകൊണ്ടുവന്ന പൊന്മുടി മുതലായസമ്മാനങ്ങളെയും കൊടുത്തു– പെരി
മ്പടപ്പുംഗാമെക്കതൊൾവളവീരചങ്ങലദിവ്യൌഷധങ്ങളും കൊടുത്തുവളരെമാനി
ച്ചു കപ്പലുകൾക്ക പിടിക്കും ചരക്കുകളെവെഗംഎത്തിക്കയുംചെയ്തു– കൊലത്തിരിയും നാം
കൊച്ചി വിലെക്ക ചരക്കുകളെതരാംപൊൎത്തുഗാൽസ്നെഹം സൎവ്വപ്രമാണം വിക്രയത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/32&oldid=188551" എന്ന താളിൽനിന്ന് ശേഖരിച്ചത്