താൾ:CiXIV285 1848.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ഇങ്ങിനെകെപ്ലർ എന്ന മഹാവിദ്വാൻ ൨൦൦ വൎഷത്തിന്നുമുമ്പെ കണ്ട പരമവ്യവസ്ഥ
ആകുന്നു— പലഹെതുക്കൾ നിമിത്തം താരതമ്യങ്ങൾ ഒരൊന്നുണ്ടുതാനും— ഈക്രമംഎ
ല്ലാം കെപ്ലർ നന്നവിചാരിച്ചപ്പൊൾ ചൊവ്വെക്കും വ്യാഴത്തിന്നും നടുവിൽ ഒർ ഒഴി
വ് ഉണ്ടു അതിൽ ഒർ അഞ്ചാംഗ്രഹം കാണെണ്ടിവരും പക്ഷെനന്നെചെറുതാകുന്നു— എന്നുനിശ്ചയിക്കകൊണ്ടുപലവിദ്വാന്മാരും കുഴൽ കൊണ്ടുനൊക്കി അന്വെഷിച്ചു
പൊരുമ്പൊൾ ഒർ അതിശയം കണ്ടിരിക്കുന്നു— ഹെൎഷൽ എന്നവൻ ൬൭ വൎഷത്തി
ന്നുമുമ്പെ എത്രയും വലുതായ കുഴൽ ഉണ്ടാക്കിനൊക്കിയാറെ ഒരുപുതിയഗ്രഹം
കണ്ടു അതിന്റെഗമനം അളന്നശെഷം ഇതുശനിക്ക അപ്പുറം അതിദൂരഗ്രഹം എ
ന്നും—

൮. ഊരാൻ = ൪ ലിൽപരം ൬൪ മൂന്നു = ൧൯൬

ഇങ്ങിനെ സൂൎയ്യ ദൂരത്തിന്റെ ക്രമം ആകുന്നു എന്നും കണ്ടിരിക്കുന്നു— ആകയാൽ കെപ്ല
ർ കണ്ട വ്യവസ്ഥെക്ക ഇനിസംശയം എതും ഇല്ല അധികം സൂക്ഷിച്ചുനൊക്കെണം
എന്നുവെച്ചുതിരഞ്ഞു പൊന്നു— ആ ഒഴിവിൽ ഉള്ളകാണാത്ത ഗ്രഹത്തിന്നു—

൫. ആമതു = ൪ ലിൽപരം എണ്മൂന്നു = ൨൮

എന്നുള്ള ദൂരം കാണെണ്ടതായിരുന്നുവല്ലൊ— അപ്രകാരം സൂക്ഷ്മമായിട്ടു ഒന്നും കാ
ണ്ക ഉണ്ടായിട്ടില്ല— എങ്കിലും ൪൭ വൎഷത്തിന്നു മുമ്പെ ഒരുത്തൻ ആ ഒഴിവിൽ തന്നെ ച
ന്ദ്രനെപൊലെ ഉപഗ്രഹമായി തൊന്നുന്നത ഒന്നു കണ്ടു ശ്രീ എന്ന പെർ വിളിക്കയും ചെ
യ്തു— മറ്റവർ ക്രമത്താലെ വെസ്ത— യൂനൊ— വല്ലാ ഇങ്ങിനെ മൂന്നു കണ്ടതിന്റെശെ
ഷം കുറയവൎഷത്തിന്നുമുമ്പെ അസ്ത്രയ— ഈരി— ഹെബ എന്നുമൂന്നും കണ്ടളന്നും ഇരി
ക്കുന്നു—

ആകയാൽ ഒരുഗ്രഹം നടക്കെണ്ടുന്നദിക്കിൽ ൭ കണ്ടത് എത്രയും അത്ഭുതമായി
തൊന്നിയപ്പൊൾഇവഎല്ലാം ഗ്രഹഖണ്ഡങ്ങളെപൊലെ ആകുന്നു— പക്ഷെ വല്ല കാല
ത്തും അഞ്ചാംഗ്രഹം ദെവവശാൽ പൊട്ടി എഴിച്ചില്ലാനം ഗൊളങ്ങളായി ചിതറിപ്പൊയി
രിക്കുന്നുഎന്നു ഊഹിച്ചിരിക്കുന്നു— ആ എഴിന്നുംധൂമകെതുക്കൾക്ക എന്നപൊലെആ
കാശപുതപ്പുനന്നെതടിച്ചും ഒട്ടംദീൎഘചക്രമായും കാണുകകൊണ്ടുധൂമഗ്രഹങ്ങൾ എന്ന
പെർ ഉണ്ടു— അവറ്റിന്റെ ഒട്ടങ്ങൾ പടിഞ്ഞാറും കിഴക്കും മാത്രമല്ല കീഴും മെലും ചാഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/31&oldid=188548" എന്ന താളിൽനിന്ന് ശേഖരിച്ചത്