താൾ:CiXIV285 1848.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

കൂട്ടങ്ങൾതന്നെ പൂണപുരത്തിൽ പണ്ടു ഒരുലക്ഷത്തിൽപരം ൧൦൦൦൦ നിവാസികൾ ഉണ്ടാ
യിരുന്നുഎങ്കിലും മഹാരാഷ്ട്രം ക്ഷയിച്ചുപൊയനാൾ മുതൽ ജനപുഷ്ടിഅന്നുകുറഞ്ഞു
പൊയി— ഗൊദാവരിനദിസമീപത്തുള്ള നാസികാ പട്ടണത്തിൽ ൨൭൦൦൦ നിവാസികൾ
ഉണ്ടു അഹ്മെദനഗരത്തിൽ ൨൦൦൦൦ കുടികൾ പൊരും ശെഷിച്ച പട്ടണങ്ങളും ഗ്രാമങ്ങളും
ജനം കുറഞ്ഞവതന്നെ—

കൃഷ്ണാനദിമുതൽ തെക്കൊട്ടു തുംഗഭദ്രാപുഴയൊളം സഹ്യമലയുടെകിഴക്കെഅ
തിരിൽ വ്യാപിച്ചുകിടക്കുന്നദെശം കൃഷിക്കും മറ്റും നന്നെങ്കിലും മിക്കതും കാടായികി
ടക്കുന്നു വിശെഷനഗരങ്ങളിൽ ഹുബളി ൧൫൦൦൦— ബൽഗാം ൧൪൦൦൦— ചാപുരം ൧൪൦൦൦
നിവാസികൾ പാൎക്കുന്നുണ്ടു മാരതജാതികൾ പണ്ടെ ആദെശത്തിൽ ആക്രമിച്ചുകുടി
യെറി എങ്കിലും ഇപ്പൊൾ വളരെകുറഞ്ഞു പൊയി നിവാസികൾ മിക്കവാറും കന്നടക്കാ
ർതന്നെ സഹ്യമലയിൽ മാത്രമെ കൂലിയർ വാഴുന്നുള്ളു—

ജ്യൊതിഷവിദ്യ
ധൂമഗ്രഹങ്ങൾഎഴും

കണ്ണാടിക്കുഴൽ കൂടാതെനൊക്കിവിചാരിച്ചാൽ ബുധൻ വെള്ളി ഭൂമി ചൊവ്വ
ഈനാലുസമീപഗ്രഹങ്ങളും വ്യാഴം ശനി ഈരണ്ടു ദൂരഗ്രഹങ്ങളും സൂൎയ്യനെ അതാ
ത ദൂരത്തിൽ ചുറ്റുന്നപ്രകാരം അറിഞ്ഞുകൊള്ളാം— ആദൂരങ്ങളെആരാഞ്ഞു
പാൎത്താൽ എത്രയും വിശെഷമായ ഒരുക്രമം കാണുന്നു— അതിന്റെവിവരം
എന്തെന്നാൽ— ബുധനും സൂൎയ്യനും ഉള്ളദൂരം ൯൮ ലക്ഷം കാതം അല്ലൊ— ആ ൯൮
ട്ടിന്നുനാല് എന്നപെർ വിളിച്ചാൽ ശെഷമുള്ളഗ്രഹദൂരങ്ങൾ്ക്കഇങ്ങിനെ നാമം പറയാം

൧. ബുധ = ദൂരം — ൪ — — — — — — = ൪
൨. വെള്ളിദൂരം = ൪ ലിൽപരം ഒരു മൂന്നു = ൭
൩. ഭൂമിദൂരം = ൪ ലിൽപരം ഇരു മൂന്നു = ൧൦
൪. ചൊവ്വാദൂരം = ൪ ലിൽപരം നാന്മൂന്നു = ൧൬
— — — —
൬. വ്യാഴം = ൪ ലിൽപരം ൧൬ മൂന്നു = ൫൨
൭. ശനി = ൪ ലിൽപരം ൩൨ മൂന്നു = ൧൦൦

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/30&oldid=188546" എന്ന താളിൽനിന്ന് ശേഖരിച്ചത്