താൾ:CiXIV285 1848.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ൽ പൊൎത്തുഗീസർവാഴുന്ന ഗൊവപട്ടണവും നാടും അതിന്നല്പം തെക്കൊട്ടുഗൊകൎണ്ണ
ക്ഷെത്രബും ഉണ്ടു ഗൊവറ്റിൽ നിന്നു വടക്കൊട്ടുസാമന്തവാടി— രത്നഗിരിമുതലായ
നഗരങ്ങൾ പ്രധാനം—

മലകളിൽ നിന്നു കിഴക്കൊട്ടുള്ളഭൂമിക്കഎകദെശംസഹ്യമലയുടെഉയരം ഉണ്ടുതുടൎമ്മ
ലയിൽനിന്നുപലശാഖാഗിരികൾ കിഴക്കൊട്ടും വടക്കൊട്ടും നീണ്ടുമലവാഴികൾ്ക്കകൊ
ട്ടകളെപണിയിച്ചു ക്രുദ്ധന്മാരായിനടക്കെണ്ടതിന്നുസങ്കെതസ്ഥലങ്ങളും കുടിയാന്മാൎക്ക
കൃഷിമുതലായവൃത്തികളെനടത്തെണ്ടതിന്നു താഴ്വരകളുമായിരിക്കുന്നു അധികം
കിഴക്കൊട്ടു പൊയാൽ നിഷധരാജ്യസമീപത്തിന്നു മലകൾ ക്രമത്താലെതാണുതാണു
ചെറുകുന്നുകളായും സമഭൂമിയായും തീൎന്നുകിടക്കുന്നു ഈപറഞ്ഞദെശത്തിന്റെവട
ക്കെഅംശത്തിലും തപതിനദി ഒഴുകുന്നഖണ്ഡെശ് എന്നതാണനാട്ടിലും കാട്ടുമൃഗങ്ങളും
ഭില്ലർ എന്നമ്ലെഛ്ശന്മാരും പെരുകിവസിക്കുന്നു ഖണ്ഡശ് നാട്ടിന്റെവടക്കെഅതി
ർതപതിനൎമ്മദാനദികളുടെനടുവിലുള്ളസൽപുരമലകൾതന്നെ കിഴക്കൊട്ടുവിരാ
ടം നിഷധരാജ്യങ്ങൾ അതിനെചുറ്റികിടക്കുന്നു കുടിയാന്മാർ ചിലദിക്കുകളിൽ കൃഷി
ചെയ്യുന്നുഎങ്കിലും നാടുമിക്കവാറും കാടായും മുമ്പെത്ത പട്ടണങ്ങളും ഗ്രാമങ്ങളും നി
വാസികളില്ലാതെ ഇടിഞ്ഞുവീണ കല്ക്കുന്നുകളായും കിടക്കുന്നു—

ഖണ്ഡെശ് ദെശത്തിൽനിന്നു പടിഞ്ഞാറൊട്ടുള്ളമലവാസികൾ ഭില്ലന്മാൎക്കസമന്മാരായ
കൂലിയവർതന്നെ ഭില്ലന്മാരുടെപാൎപ്പുവിന്ധ്യാമലയിലെമാളവനാടുതുടങ്ങിതെക്കൊ
ട്ടുപൂണപുരത്തൊളവും കിഴക്കൊട്ടുവരദാനദിയൊളവും ഉള്ളമലനാടുകളിൽതന്നെ
ആകുന്നു—

പൂണപുരത്തിൽ നിന്നുതെക്കൊട്ടുകൊലപുരത്തൊളം മലപ്രദെശത്തിൽ രാമൊചി
കൾ എന്നവെറൊരു കള്ളജാതി വസിക്കുന്നു—

ഖണ്ഡെശ് നാട്ടിന്റെ കിഴക്കതെക്കെഅതിരിൽനിന്നുസത്താരദെശത്തിലെവൎണ്ണാ
കൃഷ്ണാനദികളൊളമുള്ള മലനാട്ടിന്നുഗംഗാധരിഎന്നപെർ അതിന്റെപടിഞ്ഞാറെ
അംശത്തിൽ മലകൾ പ്രധാനം എങ്കിലും ശുഭതാഴ്വരകളിൽ ജനപുഷ്ടിയും പലവിധമുള്ള
കൃഷികളും നന്നയുണ്ടു കിഴക്കെഅംശം മരുഭൂമിയുടെഭാഷധരിച്ചിരിക്കകൊണ്ടുജനവും
ധാന്യവും കുറഞ്ഞദെശമാകുന്നു തെക്കെഅംശത്തിലെകവൎച്ചക്കാരുടെമുഖ്യസമ്പത്തു കുതിര

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/29&oldid=188544" എന്ന താളിൽനിന്ന് ശേഖരിച്ചത്