താൾ:CiXIV285 1848.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം
നമ്പ്ര ഒന്നിന്നു 2 പൈസ്സ വില
൮ാം നമ്പ്ര തലശ്ശെരി ൧൮൪൮ മെയി

ഭൂമിശാസ്ത്രം
ഭാരതഖണ്ഡം

൮, ദക്ഷിണ ഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

സഹ്യാദ്രിയുടെ മദ്ധ്യാംശം വടക്ക കൃഷ്ണാനദിമുതൽ തെക്കതുംഗഭദ്രാപുഴയുടെ ഉറവു
ദെശ പൎയ്യന്തം പരന്നുകിടക്കുന്നു അതിൽ വടക്കെ ഭാഗത്തുസത്താരരാജ്യവുംഗൊ
വ എന്ന പൊൎത്തുഗീസനാടും അടങ്ങി ഇരിക്കുന്നു തെക്കെ അംശം മയിസൂർ രാജ്യത്തൊ
ടു ചെൎന്നിട്ടുള്ളതുധാരവാടി എന്നനടുഅംശം കുമ്പിഞി സൎക്കാരുടെകൈവശംത
ന്നെ ആകുന്നു വടക്കെഅംശത്തിലെഗൊവദെശം വിവരിച്ചുപറവാൻ പാടില്ലഹള്ളി
ഗംഗാപുഴവക്കത്തുള്ളസദാശിവഘടയിൽ നിന്നു കന്നടദെശത്തൂടെ എഴ് മലയൊള
മുള്ള കടപ്പുറവും മലനാടും വിവരിപ്പാൻ കഴിവുണ്ടുതാനും സഹ്യാദ്രിയുടെ ഈ അംശം
പണ്ടുകൎണ്ണാടകം എന്നപെരുള്ളൊരുവലിയരാജ്യം ആയിരുന്നു എകദെശം ൮൦൦
ക്രിസ്താബ്ദം തുടങ്ങിമയിസൂരിലെവള്ളാളരാജാക്കന്മാർ അതിനെ അതിക്രമിച്ചു
സ്വാധീനമാക്കിയശെഷം തെക്കെഅംശത്തിന്നുമയിസൂർ എന്നും വടക്കെഅംശത്തി
ന്നുവിജയപുരംഎന്നും പെരുകൾ നടപ്പായിവന്നു— കൊങ്കണദെശം മുതൽതെക്കൊ
ട്ടുകുന്താപുരനദിയൊളമുള്ള കടപ്പുറത്തിന്നുഹൈഗനാടെന്നുപെരുണ്ടായിരുന്നുകുന്താ
പുരത്തിൽനിന്നുമംഗലപുരത്തിൽ കൂടിതെക്കൊട്ടുചന്ദ്രഗിരിപുഴയൊളമുള്ളദെശംതുളു
നാടുതന്നെ ആകുന്നു—

ഈ മദ്ധ്യാംശത്തിലെവടക്കെഭാഗം ഗംഗാധരവാടിനാടുതന്നെആയത് കൃഷ്ണാതുംഗഭദ്രാനദി
കളുടെനടുവിൽ മുക്കൊണസ്വരൂപെണവിശാലമായികിടക്കുന്നു അതിന്റെപടി
ഞ്ഞാറെഅതിർ കൊലാപുരംതുടങ്ങിഎകദെശം മംഗലപുരത്തൊളം തെക്കൊട്ടുനീ
ണ്ടസഹ്യാദ്രിആകുന്നു കടല്ക്കരമലനാടുഅതിന്നുകിഴക്ക ഉയൎന്നദെശം ഇങ്ങിനെമൂന്നുവി
ധം ഭൂമികൾ അതിൽ അടങ്ങി ഇരിക്കുന്നു ഗൊവനാട്ടിൽസഹ്യമലയുടെഉയരം ൨൫൦൦
കാലടി അതിന്നു കിഴക്കുള്ളദെശം ൧൫൦൦ – ൨൦൦൦ കാലടി ഉയൎന്നുനില്ക്കുന്നു മംഗലപുരത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/35&oldid=188557" എന്ന താളിൽനിന്ന് ശേഖരിച്ചത്