താൾ:CiXIV285 1848.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ശെഷം ഗാമക്രൊധപരവശനായി ൫൦ ചില്വാനംമീൻപിടിക്കാരെ തൊണികളൊടു കൂട പി
ടിപ്പിച്ചുവരുത്തിഅടപ്പിച്ചുആദൂതനെഒരുമണൽ കുപ്പിയെകാണിച്ചു നാളനട്ടുച്ചആകു
മ്പൊൾഈ കഥ തീൎന്നു അതിന്നു മുമ്പെ താമൂതിരി കവൎന്നു പൊയതിന്നുമതിയായ
പൊന്നയച്ചാൽ ക്ഷമിക്കാം വെഗംപൊഎന്നു കല്പിച്ചു കപ്പൽ എല്ലാം രാത്രിയിൽ ക
രക്ക അടുപ്പിക്കയും ചെയ്തു– നാട്ടുകാർ രാത്രിമുഴുവനും പണിപ്പെട്ടുകിളച്ചു രണ്ടു മൂന്നു
ഇരിമ്പുതൊക്കുകളെവരുത്തുകയും ചെയ്തു– ഉച്ചയായാറെഗാമഒരുവെടിവെച്ചുആമീൻ
പിടിക്കാരെ കപ്പലുകളിൽ തൂക്കിച്ചു– കരയിലുള്ളവർ ഓടി വന്നുമുറവിളിതുടങ്ങിയപ്പൊ
ൾഗാമ ആശവങ്ങളുടെ കയ്യും കാലും അറുത്തു ഒരു കത്തിൽ ഇതുഗാമതാമൂതിരിക്കുവെക്കു
ന്നതിരുമുങ്കാഴ്ച ചതികൊണ്ടു ഉപകാരം ഉണ്ടാകയില്ലഒന്നിന്നു നൂറു ചൊദിക്കുന്നത്പൊ
ൎത്തുഗാൽ ധൎമ്മം തന്നെ ഇനി ഞങ്ങൾ ചെലവാക്കെണ്ടുന്നമരുന്നിന്റെ വിലയും കവൎന്ന
പൊന്നും തീരെ തന്നു ബൊധിച്ചാലെനല്ല മമത ഉണ്ടാകും എന്നു എഴുതിച്ചുഎല്ലാം ഒ
രുതൊണിയിൽ ആക്കി എറ്റംകൊണ്ടു കരക്കയച്ചുവിടുകയും ചെയ്തു– ശെഷം ശ
വങ്ങളെകടലിൽചാടി മുമ്പെ കടല്പുറത്തുള്ളചെറ്റപ്പുരകളെയും പിന്നെ കച്ചവടക്കാ
രുടെ അങ്ങാടിപാണ്ടിശാലകൾ മുതലായത വെടി വെച്ചിടിപ്പിച്ചു കൊണ്ടിരുന്നു– (൨
നവമ്പ്ര) നാട്ടുകാരുടെതൊക്കിൽ ഒന്നു രണ്ടു ഉണ്ട മാത്രം കപ്പലിൽ കൊണ്ട ഉട
നെ തൊക്കു നിറെക്കെണ്ടുന്ന മാപ്പിള്ളമാർ ചിലർ ഉണ്ടമഴയാൽപട്ടുപൊയിചി
ലർഭ്രമിച്ചു ഒടിപ്പൊകയും ചെയ്തു– പറങ്കിഉണ്ട എത്തുന്നെടത്തൊളംഒരു വീടും
നില്ക്കാതെ പൊയപ്പൊൾ ഗാമ (൩ നവമ്പ്ര) ൬ കപ്പലുകളെ പാൎപ്പിച്ചുനഗരത്തിൽ ച
രക്കൊന്നും വരുവാനും പൊവാനുംസമ്മതിക്കരുത് എന്നാൽ അരിക്കു മുട്ടുണ്ടാ
യിട്ടു മലയാളിബുദ്ധിനെരെആകും എന്നു സൊദ്രയൊടു കല്പിച്ചുആയവൻ
മീൻ പിടിപ്പാൻ പൊകുന്ന തൊണികളെയുംകൂട മുടക്കി താമൂതിരിരാജ്യത്തിൽ
മഹാക്ഷാമംവരുത്തി— ഗാമശെഷം കപ്പലൊടും കൂട കൊച്ചിക്കുഒടി(൮ നവമ്പ്ര
എത്തുകയും ചെയ്തു–

F. Müller. Editor*

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/26&oldid=188538" എന്ന താളിൽനിന്ന് ശേഖരിച്ചത്