താൾ:CiXIV285 1848.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം
നമ്പ്രഒന്നിന്നു ൨ പൈസ്സ വില
൭ാം നമ്പ്ര തലശ്ശെരി ൧൮൪൮ എപ്രിൽ

ഭൂമിശാസ്ത്രം (തുടൎച്ച)
ഭാരതഖണ്ഡം

൮. ദക്ഷിണ ഖണ്ഡവും ലങ്കാ ദ്വീപും

ദക്ഷിണഖണ്ഡത്തിന്റെ ഉയൎന്നഭൂമി ത്രികൊണസ്വരൂപമായിരിക്കുന്നു ൩ അറ്റ
ങ്ങളിൽതുടൎമ്മലകൾ അതിനെ ചുറ്റികിടക്കുന്നു മലപ്രദെശത്തെക്കകയറിപൊകുവാ
ൻ പലകണ്ടിവാതിലുകളും നദികൾ ഇറങ്ങി താണഭൂമിയിൽ കൂടിസമുദ്രത്തിൽ ഒഴുകി
ചെരുവാൻ പലതാഴ്വരകളും ഉണ്ടു— പടിഞ്ഞാറെഅറ്റത്തിന്നുസഹ്യമലഎന്നും
കിഴക്കെഅതിരിന്നുപവിഴമലയും അമരഖണ്ഡവും വടെക്കെപുറത്തിന്നു വിന്ധ്യമ
ലഎന്നും പെരുകൾ നടപ്പായ്വന്നത് ൟമൂന്നു അതിരുകൾക്കകത്തപലപെരുള്ള ഉ
യൎന്നഭൂമികൾ വിസ്താരെണ കിടക്കുന്ന അതിരുകൾ്ക്കപുറത്തുപലതാണനാടുകളും കടപ്പു
റങ്ങളും വ്യാപിച്ചു കൃഷിക്കും കടൽ വ്യാപാരത്തിന്നും യൊഗ്യതയും ലാഭവും വരുത്തുന്നു—
൧., പടിഞ്ഞാറെ അതിരാകുന്ന സഹ്യാദ്രി തപതി നൎമ്മദാ നദികൾ ഒഴുകുന്ന ഖണ്ഡശ്
നാടു മുതൽ ചങ്ങലാകാരെണ കിഴക്ക തെക്കായി നീലഗിരിയൊളം പരന്നു അതിന്നു
തെക്കെ പെരാറു ഒഴുകുന്ന താണഭൂമിയുടെ തെക്കനിന്നുപിന്നെയും ഉയൎന്നുകന്ന്യാകു
മാരി പൎയ്യന്തം ചെന്നെത്തിനില്ക്കുന്നു ഈ തുടൎമ്മലയിൽനിന്നുചിലദിക്കിൽ ചെറിയശാ
ഖകൾ പടിഞ്ഞാറെ സമുദ്രത്തൊളം വ്യാപിച്ചും കടപ്പുറത്തുള്ളതാണനാടുകൾ്ക്ക അതിരുക
ളായുമിരിക്കുന്നു മലകൾ ചിലദിക്കിൽ സമുദ്രത്തിൽ നിന്നുരണ്ടുമൂന്നുദിവസത്തെവ
ഴി നീങ്ങിയും ചിലദിക്കിൽ കടല്ക്കടുത്തു കിടക്കുന്നതിനാൽ കടപ്പുറം ചിലെടത്തും വിസ്താ
രം കുറഞ്ഞും എറിയും ഇരിക്കുന്നു— വടക്കെ അതിർതുടങ്ങി കന്ന്യാകുമാരിയൊളം ദെശ
ഭാഷാവസ്ഥകളുടെ നിമിത്തം സഹ്യാദ്രിയെയും അതിന്നുചെൎന്ന താണഭൂമികളെയും
മൂന്നംശമായിവിവരിക്കെണ്ടത്—

വടക്കെഅംശം ഖണ്ഡെശ് ആരങ്ങാബാദ് വിജയപുരം സുരാഷ്ട്രം കൊങ്കണം എന്നീ
നാടുകളായി കന്നടദെശത്തൊളം ചെൎന്നുകിടക്കുന്നു അതിന്തെക്കെ അതിരിൽ മലകൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/27&oldid=188540" എന്ന താളിൽനിന്ന് ശേഖരിച്ചത്