താൾ:CiXIV285 1848.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

രു പാലം ഉണ്ടാക്കി വിതാനിപ്പിച്ചു സമുദ്രപതിക്ക കൈ കൊടുത്തു (൧൯ അക്ത.) അ
വൻ ലിസ്ബൊനിൽനിന്നു മടങ്ങിവന്ന കണ്ണനൂർ ദൂതനെ വിളിച്ചു രാജാവിന്നുമടക്കി
കൊടുത്തുകച്ചവടകാൎയ്യവും വിലയും എല്ലാം ക്ഷണത്തിൽ തീൎത്തു പറയെണം എ
ന്നു ചൊദിച്ചു– കൊലത്തിരിതാമസംവിചാരിച്ചാറെഗാമ ക്രുദ്ധിച്ചുവായിഷ്ഠാനംതുട
ങ്ങി ഇവിടത്തെ മാപ്പിള്ളമാർ ചതിച്ചാൽ ഞാൻ നിങ്ങളൊടു ചൊദിക്കും എന്നും മറ്റും
പറഞ്ഞുവിട്ടു പിരിഞ്ഞു– രാജാവ്‌ വളരെവിഷാദിച്ചാറെ കണ്ണനൂരിലുള്ള പറങ്കിക
ൾ ആശ്വാസംപറഞ്ഞു എന്തുസങ്കടം വന്നാലും ഞാൻ പൊൎത്തുഗാൽ രാജാവിന്നു എഴു
തിഅറിയിക്കും എന്നും ഒരു ലെഖനത്തിൽഗാമയെഉണൎത്തിപ്പാൻ ബുദ്ധിപറഞ്ഞു
അപ്രകാരം ചെയ്താറെ ഗാമകൊപത്തെഅല്പം മറെച്ചുതെക്കൊട്ടുഓടുകയുംചെ
യ്തു–

൧൨. ഗാമകൊഴിക്കൊട്ടുതൂക്കിൽ പക വീട്ടിയതു–

ചൊമ്പാലിലും പന്തലായിനിയിലും ൨തൊണിക്കാരും താമൂതിരി എഴുതിച്ച ൨ കത്തു
കളെയും കൊണ്ടുവന്നുഗാമയുടെ കയ്യിൽ കൊടുത്തശെഷംഅവൻ മാപ്പിള്ളമാർഇ
രുവരെയും തൂക്കികൊല്ലിച്ചു ഓടി കൊഴിക്കൊട്ടു തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു(അ
ക്ത. ൨൯). അനന്തരം ഒരു തൊണി കരയിൽ നിന്നുവന്നു– അതിൽഒരു പാതിരിഉ
ണ്ടെന്നുതൊന്നി– അടുത്തപ്പൊൾമാപ്പിള്ളഎന്നു കണ്ടു– അവൻഭയം ഹെതുവായിട്ടു
മുമ്പെകലഹത്തിൽ പട്ടുപൊയപാതിരിയുടെവെഷംധരിച്ചിട്ടു അടുത്തുവരുവാൻ
കല്പന ചൊദിച്ചാറെ– താമൂതിരിക്ക മമതതന്നെവെണംഅന്നുകൊന്നുപൊയപറ
ങ്കികൾക്കവെണ്ടുവൊളം പകരം ചെയ്തുവന്നുവല്ലൊ ഇനികച്ചവടത്തിന്നു യാതൊരു
തടുത്തവുംവരികയില്ലപണ്ടുകഴിഞ്ഞതും പടയിൽപട്ടതുംഎണ്ണെണ്ടാഎന്നും മറ്റും
പറഞ്ഞാറെ– ഗാമ മമതെക്ക ഒരു വഴിയെ ഉള്ളു മുസല്മാനരെ കൊഴിക്കൊട്ടു നിന്നുആ
ട്ടിക്കളയെണം എന്നത്രെ– ആയതുകെട്ടാറെതാമൂതിരിനമ്മുടെപൂൎവ്വന്മാർവളരെമാ
നിച്ചുപൊന്നവരും നമ്മുടെ പടകൾക്കനിത്യം പണം കൊടുത്തുവരുന്നവരുമാകയാൽ
൫൦൦൦കുടി കച്ചവടക്കാരെവെറുതെആട്ടിയാൽ വലിയ അപമാനമെല്ലൊ ഇതല്ലാതെ
ഞാൻഎന്തെങ്കിലുംചെയ്യാംഎന്നുത്തരംപറയിച്ചുഗാമയുടെകൊപത്തെശമിപ്പിപ്പാൻ
പ്രയത്നം കഴിക്കയും ചെയ്തു– അപ്രകാരം മൂന്നു ദിവസംകൊണ്ടു ഒല വന്നുപൊവാറായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/25&oldid=188535" എന്ന താളിൽനിന്ന് ശേഖരിച്ചത്