താൾ:CiXIV285 1848.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ചൊവ്വെക്ക്സൂൎയ്യനിൽനിന്നു ൩൮൭ലക്ഷം കാതംദൂരമാകയാൽ ശീതംവൎജ്ജിക്കെണ്ട
തിന്നൊമെഘപ്പുതെപ്പുവളരെകിട്ടിഇരിക്കുന്നു–അതുകൊണ്ടു ചുവന്നമുഖംകാട്ടുന്നു–
അംഗാരകൻ എന്നപെരുംലഭിച്ചിരിക്കുന്നു സൂൎയ്യനെചുറ്റിസഞ്ചരിക്കെണ്ടതിന്നു
ചൊവ്വെക്കു ൬൮൬ദിവസംവെണം–അതിന്റെ വിസ്താരം ഭൂമിയിലും വൈള്ളിയി
ലുംകുറഞ്ഞതുബുധനിൽകയറിയതു–അതിന്റെവിട്ടം ൧൨൨൫. കാതംആകുന്നു–ഇങ്ങി
നെസൂൎയ്യസമീപസ്ഥഗ്രഹങ്ങൾനാലിന്റെ അവസ്ഥആകുന്നു—

കെരളപഴമ

൮. കബ്രാൽകൊച്ചിക്കവന്നപ്രകാരം

കൊഴിക്കൊടുവിട്ടുപൊയശെഷം. ൧൫൦൦ ദശമ്പ്ര.൨൪. പറങ്കികൾ കൊച്ചിയിൽഎ
ത്തിനങ്കൂരംഇട്ടു–കപ്പിത്താൻ മുമ്പെഒരുകൊച്ചിക്കപ്പൽ വെടിവെച്ചുപിടിച്ചതുകൊ
ണ്ടുവെള്ളക്കാരെ ഇറക്കവാൻ കുറയശങ്കിച്ചുമിഖയെൽഎന്നയൊഗിയെവിളിച്ചു–
ആയവൻ കൊഴിക്കൊട്ടു തന്നെതീൎത്ഥയാത്രയിൽഎത്തിയപ്പൊൾപാതിരികളെ
കണ്ടുപൊൎത്തുഗാലെകാണെണംഎന്നപെക്ഷിച്ചപ്പൊൾ സ്നാനംചെയ്യാതെകണ്ടുപൊ
ൎത്തുഗാലിൽ പൊയികൂടാഎന്നുകെട്ടുസ്നാനം എറ്റുതൊപ്പിഇട്ടുകപ്പലിൽ പാൎത്തിരുന്നു–
കപ്പിത്താൻ നിയൊഗിച്ച പ്രകാരം മികയെൽ കരെക്കിറങ്ങി ഉണ്ണിരാമകൊയിൽതി
രുമുല്പാടു എന്നകൊച്ചിരാജാവെചെന്നുകണ്ടുകൊഴിക്കൊട്ടിലെവൎത്തമാനം അറിയി
ച്ചു ഇവിടെ.൪.കപ്പൽചരക്കുകയറ്റുവാൻസമ്മതിക്കുമൊ എന്നു ചൊദിച്ചു–ആയതിന്നു
രാജാവ് സന്തൊഷത്തൊടെ അനുവാദംകൊടുത്തു. ഈവന്നവരുടെ വീൎയ്യം എല്ലാംഞ
ങ്ങളുംകെട്ടിരിക്കുന്നു– അവരുടെഉണ്ടകൾഒന്നുതാമൂതിരിയുടെകൊയിലകത്തുതട്ടി ഒരു
നായരെകൊന്നുരാജാവിൻകാല്ക്കൽവീണതിനാൽ രാജാവ്താൻബദ്ധപ്പെട്ടു അര
മനയെവിട്ട .കുറെയദൂരെ പൊയിരിക്കുന്നു എന്നുംമറ്റും ചൊല്ലിപറങ്കികളുടെശൂരത
യെസ്തുതിച്ചു– അതിന്റെ കാരണം അന്നു പെരിമ്പടപ്പുസ്വരൂപംതാമൂതിരിയുടെമെൽ
ക്കൊയ്മക്കടങ്ങിപാൎത്തുഅതുകൊണ്ടുകൊച്ചിയിൽ കച്ചവടംഒടുങ്ങിപൊയിമുളകുമുത
ലായത്‌വില്പാൻ കൊഴിക്കൊട്ടയക്കെണംഎന്നകല്പന ഉണ്ടു കപ്പലൊട്ടം ഇനിനസ്രാ
ണികൾക്കല്ലചൊനകമാപ്പിള്ളമാൎക്കെചെയ്തുനടക്കാവുകൊച്ചിത്തമ്പുരാൻ വൃദ്ധനാകയാൽ
മുനിവൃത്തിആശ്രയിച്ചുമതിലകത്തുപാൎത്തുമരിക്കെണം പുതിയവന്റെഅഭിഷെകത്തിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/17&oldid=188519" എന്ന താളിൽനിന്ന് ശേഖരിച്ചത്