താൾ:CiXIV285 1848.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

വമ്പ്ര. ൯. ഉച്ചതിരിഞ്ഞുനാലുമണിക്കുബുധൻസൂൎയ്യബിംബത്തിലെവടക്കെഭാഗത്തിൽ
പ്രവെശിച്ചു— ൯. മണിക്കു പുറപ്പെട്ടുവരും— ഇങ്ങിനെ ഉള്ള ബുധഗ്രഹണങ്ങൾ മെയിനവമ്പ്ര
ൟരണ്ടുമാസങ്ങളിൽ അത്രെകാണും— ഈഗ്രഹണത്തിൽസ്ഥൂലതയും മലകളുടെഉയൎച്ചയും
വിശെഷം— ഭൂമിയിൽ ഹിമവാൻ മലയിൽ ഉയൎന്നത് ൨൬൦൦൦ അടി ഉയരം. ബുധമലക
ൾ ചിലതൊ ൫൭൦൦൦ ഒളം ഉയരും— ബുധന്റെവിട്ടം— ൭൪൨. കാതം— സൂൎയ്യനിൽനിന്നുദൂ
രം. ൯൮ ലക്ഷം കാതം ആകുന്നു—

വെള്ളി എന്നും ശുക്രൻ എന്നും പറയുന്ന ഗ്രഹം ൨൨൪ ദിവസത്തിന്നകം സൂൎയ്യനെ ചുറ്റിത
ന്റെസംവത്സരം തികെക്കുന്നു— അതിന്റെവിട്ടം. ൨൦൩൪. കാതം— സൂൎയ്യനിൽനിന്നു ൧൮൪
ലക്ഷം കാതം ദൂരമാകുന്നു— അതുബുധനെപൊലെകറുത്ത വെളുത്തപക്ഷങ്ങളായിനടക്കു
ന്നതുകാണുന്നു ഭൂമിക്കുള്ളതിനെക്കാൾ സ്ഥൂലത അധികം ഉണ്ടു മലകൾ്ക്കും ഉയരം എറി
കാണുന്നു— ശുക്രന്നു കറുത്തവാവുള്ളസമയം ചിലപ്പൊൾ ഗ്രഹണംസംഭവിക്കുന്നു— അ
പ്രകാരം ൧൭൬൧ ക്രിസ്താബ്ദത്തിൽ ൬ ജൂൻ മാസത്തിൽതന്നെഉണ്ടായി— വിലാ
ത്തിയിലും മറ്റും അനെകജ്യൊതിഷക്കാർ അതുനൊക്കിഅളന്നുഭൂമിക്കും വെള്ളി
ക്കുംസൂൎയ്യന്നും തങ്ങളിൽ ഉള്ളദൂരങ്ങളെ നിശ്ചയിച്ചിരിക്കുന്നു— അപ്പൊൾ വെള്ളിസൂ
ൎയ്യബിംബത്തിൽകൂടികടക്കുന്നതിന്നു അഞ്ചൊആറൊമണിനെരം വെണം— ഈ
ശുക്രഗ്രഹണങ്ങൾ ജൂൻ. ദശമ്പ്ര ഈരണ്ടുമാസങ്ങളിൽ മാത്രംസംഭവിക്കുന്നു ൧൮൭൪
ദശമ്പ്ര. ൯. ഒന്നു കാണെണ്ടി ഇരിക്കുന്നു— അപ്പൊൾജീവനൊടുഇരിക്കുന്നവർനൊക്കി
കൊള്ളട്ടെ—

ഭൂമിഎന്നമൂന്നാമത് ഗ്രഹം ൩൬൫꠰. ദിവസത്തിന്നകംസൂൎയ്യനെചുറ്റിനടക്കുന്നുഅ
തിന്റെവിട്ടം ൨൧൧൨ കാതം— സൂൎയ്യനിൽനിന്നുദൂരം ൨൫൩ ലക്ഷം കാതം— ഭൂമിമറ്റു
ള്ളസമീപഗ്രഹങ്ങളിൽപ്രധാനം ആകുന്നു— വണ്ണംകൊണ്ടുമാത്രമല്ല അതിന്നുചന്ദ്രൻ
എന്നൊരുപഗ്രഹം ഉണ്ടു ൟവകപണിക്കാരൻ ബുധൻ വെള്ളി ചൊവ്വ എന്നിങ്ങി
നെഉള്ള അയല്ക്കാൎക്കില്ല— മറ്റുള്ളഭൂമിവിശെഷങ്ങളെ എങ്ങിനെ പറയുന്നു— അ
തിൽ മനുഷ്യൻ എന്നഭൂമിനിവാസിഎത്രയും പ്രസിദ്ധനായല്ലൊ— ശെഷം ഗ്രഹങ്ങളി
ലും അവ്വണ്ണം നിവാസികളുണ്ടൊ ഞങ്ങളെപൊലെദുൎബ്ബുദ്ധികളും സ്രഷ്ടാവെവിചാരി
ക്കാത്തതന്നിഷ്ടക്കാരുമാകുന്നുവൊഎന്നു ആൎക്ക അറിയാം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/16&oldid=188516" എന്ന താളിൽനിന്ന് ശേഖരിച്ചത്