താൾ:CiXIV285 1848.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

സെവിക്കണം തൻ പ്രവാചകനായ മുഹമ്മദിനെ അനുസരിക്കയും വെണം സ്വൎഗ്ഗത്തിൽമ
നൊഹരമായവസ്തുക്കളെപ്രാപിപ്പാൻ ഇന്നിന്നകുളിനൊമ്പുജപധൎമ്മങ്ങളെയും കഴിക്കെ
ണമെന്നും മനുഷ്യന്നുസംഭവിപ്പതൊക്കെയും തലയിലെ എഴുത്തുപ്രകാരമാകകൊണ്ടു
ദുഃഖസന്തൊഷങ്ങളും ആശാഭീതികളും നിമിത്തം മനസ്സിൽ ചഞ്ചലം വെണ്ടാ മതപ്ര
സിദ്ധിക്കായി വെണ്ടുന്നയുദ്ധങ്ങളിൽ എല്ലാവരും ധൈൎയ്യത്തൊടെ അള്ളാവിന്നും മുഹമ്മ
ദിന്നും വെണ്ടിപൊരുതുമരിക്കെണമെന്നും മറ്റും ആമാൎഗ്ഗത്തിന്റെ മുഖ്യൊപദെശങ്ങ
ളാകുന്നു—

ജ്യൊതിഷവിദ്യ
സൂൎയ്യസമീപഗ്രഹങ്ങൾനാലും

ആദിത്യനെചുറ്റുന്നഗ്രഹങ്ങൾ മൂന്നുജാതിയാകുന്നു— സൂൎയ്യസമീപമുള്ളവ— ൪— പി
ന്നെധൂമഗ്രഹങ്ങൾ— ൭— ഒടുക്കംദൂരസ്ഥഗ്രഹങ്ങൾ— ൪— ആക ൧൫ സമീപസ്ഥഗ്രഹങ്ങൾ
നാലും മലയാളികൾക്കും അറിയാം— അവ ബുധൻ, വെള്ളി, ഭൂമി, ചൊവ്വ, ഇവതന്നെ—
ഈനാലുഗൊളങ്ങൾക്കും വണ്ണം വെഗത സ്ഥൂലത മെഘപ്പുതെപ്പുമുതലായതിൽ ത
ങ്ങളിൽ അധികമായിട്ടുള്ളവ്യത്യാസങ്ങൾ കാണുന്നില്ല—

ഒന്നാമത് ബുധൻ തന്നെ— ആദിത്യൻ ഉദിക്കുന്നതിന്നു കുറയമുമ്പിൽ കിഴക്കും അസ്ത
മിച്ചശെഷം പടിഞ്ഞാറും സൂൎയ്യനിൽനിന്നുഅല്പംദൂരമായി— സൂക്ഷിച്ചുനൊക്കിയാ
ൽ കാണും— ബുധൻ ചെറിയഗ്രഹമായാലും അവന്നു വജ്രക്കല്ലിനുള്ളപൊലെ പ്രകാ
ശം ഉണ്ടു സൂൎയ്യനൊടു വളരെഅടുക്കുകകൊണ്ടുപലൎക്കും കണ്ടുകൂടാ— എന്നിട്ടും സ്ഥൂലത
വളരെ ഉണ്ടു— കുഴൽകൊണ്ടുനൊക്കിയാൽ ആചെറുഗൊളം ചന്ദ്രന്നുഎന്നപൊലെക
റുത്തവെളുത്തപക്ഷങ്ങളുള്ളത് എന്നുകാണും— ബുധൻ സൂൎയ്യനെ എത്രയും വെഗത്തി
ൽ ചുറ്റുന്നവൎഷം ൮൭꠲— ദിവസത്തിന്നകം തികയുംഅതുകൊണ്ടുസൂൎയ്യന്റെഅപ്പുറം
നില്ക്കുമ്പൊൾ ശുക്ലപക്ഷം. ൪൩꠲ ദിവസം കഴിഞ്ഞിട്ടു ഇപ്പുറം നില്ക്കുമ്പൊൾ കൃഷ്ണപക്ഷം
തന്നെ. ചന്ദ്രന്നു ഗ്രഹണം ഉണ്ടാകുന്നത് പൊലെ ബുധന്റെ കറുത്താവാവിലും ചിലപ്പൊ
ൾ ഉണ്ടാകും— അതെങ്ങിനെ എന്നാൽ കുഴൽകൊണ്ടുനൊക്കിയാൽ ഒരുചെറിയകറ
സൂൎയ്യനിൽ പ്രവെശിച്ചുകടന്നുവിട്ടുപൊകുന്നപ്രകാരം കാണും— ൧൮൪൫ മെയി. ൮.
(൧൦൨൦— മെടം ൨൮) രാത്രിയിൽ ഒരുബുധഗ്രഹണം ഉണ്ടായി— ഈവൎഷം ൧൮൪൮. ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/15&oldid=188514" എന്ന താളിൽനിന്ന് ശേഖരിച്ചത്