താൾ:CiXIV285 1848.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ഷ്ടാവും സൃഷ്ടിയും ഒന്നെന്നുകല്പിച്ചുഎല്ലാം ഒന്നെന്നും ഒന്നായിട്ടുള്ളദൈവം പലവിധ
മൂൎത്തികളായിവിളങ്ങിയതെന്നുനിശ്ചയിച്ചുസൃഷ്ടിക്കബ്രഹ്മാവിനെയും രക്ഷെക്ക
വിഷ്ണുവിനെയുംസംഹാരത്തിന്നുശിവനെയും ഒന്നാക്കിസങ്കല്പിച്ചുവെച്ചുഒരൊ കല്പാ
വസാനത്തിൽ ബഹുത്വംഎല്ലാംഇല്ലാതെപൊയിട്ടുസൃഷ്ടിലീല പുതുതായിതുടങ്ങും എ
ന്നിങ്ങിനെനാനാവിധമായിപ്രമാണിച്ചുകൊണ്ടിരുന്നു—

അഞ്ഞൂറ്റിചില്വാനംവൎഷം ക്രിസ്തുവിന്റെമുമ്പെഗൌതമൻ— ബുദ്ധൻ— ശാക്യമുനി
എന്നപെരുള്ളൊരുരാജപുത്രൻ മാഗധദെശത്തിങ്കൽ ഉദിച്ചുജാതിഭെദം ഇല്ലാ
താക്കിഅഹിംസമുതലായ ആജ്ഞകളെ എല്ലാവൎക്കും സന്മാൎഗ്ഗമാക്കി കല്പിച്ചുആമാൎഗ്ഗം
ഭാരതഖണ്ഡത്തിൽ ജയിച്ചുനടന്നുഗൌതമൻ വിഷ്ണുവിന്റെ അവതാരത്തിൽ ഒ
ന്നു എന്നുകീൎത്തിപ്പെടുകയുംചെയ്തു— ഇങ്ങിനെ എകദെശം ആയിരം സംവത്സരം നടന്നു
കഴിഞ്ഞാറെ ചുരുങ്ങിയദെശത്തിൽ മുമ്പെപാൎത്തിട്ടുള്ള ബ്രാഹ്മണർപ്രബലപ്പെട്ടു
കിഴക്കൊട്ടും തെക്കൊട്ടും പുറപ്പെട്ടുബൌദ്ധന്മാരെ ചിലദിക്കിൽനിന്നുമുടിച്ചുകളഞ്ഞു
ശെഷം മിക്കവാറും പുറത്താക്കിഅന്നുതൊട്ടുഭൂദെവന്മാരെന്നുനടിച്ചുവരുന്നബ്രാഹ്മണ
ർ ശത്രുകൂടാതെ ഈഖണ്ഡത്തെ അടക്കിരാജാക്കന്മാരെയും മറ്റും വശത്തിലാക്കി
എല്ലാജാതികളെയുംഭെദംവരാതെതങ്ങളുടെസെവക്കാക്കികൊണ്ടിക്കുന്നു—

ഭാരതഖണ്ഡത്തിലെമുസല്മാന്മാർ മുഹമ്മദ് നബി ഉണ്ടാക്കിയമതം അനുസരിച്ചുനടക്കു
ന്നു ആ മുഹമ്മദ് ൫൬൯. ക്രി. അറവിദെശത്തിലെമക്കപട്ടണത്തിൽ ജനിച്ചുവളൎന്നുവ
ൎത്തകനായിവളരെപ്രയാണംകഴിച്ചു യഹൂദന്മാരെയും ക്രിസ്ത്യാനരെയും അറിഞ്ഞു അ
വരുടെ മതങ്ങളിൽനിന്നുതനിക്ക കൊള്ളാവുന്നത് എടുത്തു അറവി ആചാരങ്ങളെയും
ചെൎത്തുപുതിയമാൎഗ്ഗം കല്പിക്കെണമെന്നുനിശ്ചയിച്ചു ഉപദെശിപ്പാൻ തുടങ്ങുമ്പൊൾ ൬൨
ക്രി. ശത്രുവൈരത്താൽ മക്കത്തനിന്നു മദീനപട്ടണത്തെക്കൊടി പൊകെണ്ടിവന്നു ചി
ലസംവത്സരം കഴിഞ്ഞശെഷം മുഹമ്മദ് ശിഷ്യന്മാരെചെൎത്തുവൎദ്ധിപ്പിച്ചുപലയുദ്ധം
കഴിച്ചു പുതിയമതംബലാല്ക്കാരെണ പ്രസിദ്ധമാക്കിനടത്തി ൬൩൨ ക്രി. അന്തരിക്കയും
ചെയ്തു—

സകലത്തെയുംസൃഷ്ടിച്ചും രക്ഷിച്ചും ഭൂമിയിൽചെയ്യുന്നപ്രകാരം എല്ലാമനുഷ്യരി
ലും ന്യായം വിധിക്കുന്ന എകദൈവമുണ്ടുമനുഷ്യവംശം എല്ലാം ഈ ദൈവത്തെ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/14&oldid=188512" എന്ന താളിൽനിന്ന് ശേഖരിച്ചത്