താൾ:CiXIV285 1848.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ൎയ്യം മുതലായരത്നങ്ങളും പൊന്നുചെമ്പിരിമ്പു ൟയം എന്നലൊഹങ്ങളും പലദിക്കിൽനി
ന്നുവിളഞ്ഞുവരുന്നു—

൪. നിവാസികൾ

ഭാരതഖണ്ഡത്തിലെനിവാസികൾ രണ്ടുവിധം ഹിന്തുക്കളും മുസല്മാന്മാരും തന്നെഅവ
രുടെഎണ്ണംഎകദെശം. ൧൪ കൊടി അവർമിക്കതും ഇങ്ക്ലിഷസൎക്കാരിന്നുഅധീനമാ
യിരിക്കുന്നു ൟ നിവാസികൾ മിക്കവാറും ബഹുകാലം മുമ്പെപുറനാട്ടിൽനിന്നുവന്നുപൂൎവ്വ
വാസികളെപുറത്താക്കിയും നിഗ്രഹിച്ചുംകൊണ്ടതിനാൽ അവരിൽ അല്പം ഒരുശെഷി
പ്പുമാത്രമെവനപ്രദെശങ്ങളിൽ ചിതറിവസിക്കുന്നുള്ളുരാജ്യവാഴ്ചക്കായിട്ടും കച്ചവടം
മുതലായതൊഴിലുകൾ്ക്കായിട്ടും ആസ്യയുരൊപഅമെരിക്കഖണ്ഡങ്ങളിൽനിന്നുപാൎസി
കൾ അൎമ്മിന്യർമുതലായവരും പലവെള്ളക്കാരും ഇവിടെവന്നുകുടിയെറിപാൎക്കുന്നു
മലയാളനാട്ടിൽ യഹൂദന്മാരും കൂട ഉണ്ടു—

൫. മതങ്ങളുംഭാഷകളും

ഗംഗാനദിഒഴുകുന്നമദ്ധ്യദെശംതുടങ്ങിദക്ഷിണപഥത്തൊളം പാൎക്കുന്നവരെല്ലാവരും
വെവ്വെറെജാതികളായിപിരിഞ്ഞിരിക്കുന്നു ഉത്തരഖണ്ഡത്തിൽ ഉണ്ടായമനുസംഹി
താപ്രകാരം ആചാൎയ്യരായ ബ്രാഹ്മണർ പരിപാലിക്കുന്നക്ഷത്രിയർ വ്യാപാരികളായ
വൈശ്യർ ഈമൂന്നുവകക്കാരെസെവിക്കുന്നശൂദ്രർ ഇങ്ങിനെ. ൪. വൎണ്ണമുണ്ടു അതിൽബ്രാ
ഹ്മണർയഫെത്യർഎന്നസംസ്കൃതഭാഷാവിശെഷണത്താൽ തിരിച്ചറിയാം വിന്ധ്യപൎവ്വ
തത്തിന്നുതെക്കെദ്രാവിഡഭാഷകൾഹാമ്യൎക്കുള്ളത്എന്നുതൊന്നുശെഷം പ്രാകൃതഭാ
ഷകൾ ഉത്തരഖണ്ഡത്തിലെഒരൊരൊരാജ്യത്തിൽസംസ്കൃതം കലങ്ങിപൊയതിനാൽ
പലവിധമായിജനിച്ചു— സംസ്കൃതത്തിൽ ഉണ്ടാക്കീട്ടുള്ള പ്രബന്ധങ്ങൾ പലതുമുണ്ടു അതി
ൽ പുരാണമായത് ചതുൎവ്വെദം അതിൽ അഗ്നിആദിത്യൻ വായു അശ്വിനികൾ മുതലാ
യദെവന്മാരും പലകീൎത്തനങ്ങളും പൂജാചാരങ്ങളും അടങ്ങിയിരിക്കുന്നു. പിന്നെലങ്ക
യൊടുള്ളയുദ്ധം വൎണ്ണിക്കുന്ന രാമായണവും പാണ്ഡവന്മാർ കുരുക്ഷെത്രത്തിൽ പടകൂടി
യത് വിവരിച്ചുപറയുന്ന മഹാഭാരതവും എന്നിങ്ങിനെരണ്ടു ഇതിഹാസങ്ങളുംഎങ്ങും ശ്രു
തിപ്പെട്ടു ഭാഗവതം മുതലായപുരാണങ്ങൾ കുറയകാലത്തിന്നു മുമ്പെ ഉണ്ടായി— ഈദെശക്കാ
രുടെദൈവജ്ഞാനം മുമ്പെപലവിധംതെക്കർ പലഭൂതങ്ങളെസെവിക്കുംവടക്കർ സ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/13&oldid=188510" എന്ന താളിൽനിന്ന് ശേഖരിച്ചത്