താൾ:CiXIV285 1848.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

൧. വിസ്താരവും അതിരുകളും.

ഭാരതഖണ്ഡം കിഴക്ക അസ്സാം അറകാൻ ദെശങ്ങളും ബങ്കാളസമുദ്രവും തെക്കഹിന്തു
സമുദ്രം പടിഞ്ഞാറു അറവിസമുദ്രവും ഹിന്തുപാൎസ്യമലകളും വടക്കഹിമാലയപൎവ്വതം
ഈനാലതിൎക്കകത്തകപ്പെട്ടുകന്യാകുമാരിമുതൽ ഹിമാലയപൎയ്യന്തം ൪൦൦ യൊജന
വീതിയും സിന്ദുനദി അഴിമുഖത്തനിന്നുമഹാഗംഗബങ്കാളസമുദ്രത്തിൽകൂടുന്നഭൂമി
യൊളം ൩൩൦ യൊജനനീളവും ൮൧൨൦൦ ചതുരശ്ര യൊജനവിസ്താരമുള്ളൊരു അ
ൎദ്ധദ്വീപാകുന്നു—

൨. രൂപവും ഋതുഭെദങ്ങളും

ഭാരതഖണ്ഡത്തിലെ പൎവ്വതങ്ങളും പുഴകളും താണനാടുകളും മുമ്പെചുരുക്കമായിപറ
ഞ്ഞുവല്ലൊ അതിന്റെഅംശങ്ങളെവിവരിക്കുമ്പൊൾ ഒരൊന്നിന്റെസൂക്ഷ്മതവന്നു
കൂടും ദക്ഷിണഖണ്ഡം മിക്കവാറും ഉയൎന്നഭൂമിവിന്ധ്യമലയുടെവടക്കൊട്ടുഗംഗാസിന്ധുമു
തലായനദികൾ ഒഴുകുന്നകുഴിനാടുകൾ പ്രധാനം അതിന്നുവടക്കൊട്ടുഹിമാലയപൎവ്വത
ത്തിങ്കലെഉന്നതദെശങ്ങൾവ്യാപിച്ചുകിടക്കുന്നു ൟമൂന്നുവിശെഷങ്ങളെകൊണ്ടുഭാ
രതഖണ്ഡത്തിലെ ഋതുക്കൾ അത്യന്തംഭെദിച്ചുപൊകുന്നുഹിമാലയത്തിൽ ഉയരവും
മദ്ധ്യരെഖയിൽനിന്നുള്ളദൂരതയും നിമിത്തം മഞ്ഞുംശൈത്യവും പ്രധാനം കുഴിനാടു
കളിൽ താഴ്ചയുംവിസ്താരവും നിമിത്തം എറിയത് ഉഷ്ണംതന്നെ ദക്ഷിണഖണ്ഡം ഇരുസ
മുദ്രങ്ങളുടെനടുവിലാകകൊണ്ടുമഴപെരുകിയദെശം ആകുന്നു—

൩. ഉല്പത്തികൾ.

ഭാരത ഖണ്ഡത്തിലെകാടുകളിൽ പലവിധമായവലിയമരങ്ങൾമുളെച്ചുവരുന്നു അ
തിൽമുഖ്യമായത് ചന്ദനം— ജാതി. വീട്ടി. കരിമരം. ഇരുവിൾ ആയിനി തന്നെ. ഫല
വൃക്ഷങ്ങളിൽ തെങ്ങ്. കഴുങ്ങ. കരിമ്പന മുതലായ തൃണദ്രുമങ്ങളും. പിലാവുമാവുജാ
മ്പുനാരകാദികളും പ്രധാനം ധാന്യങ്ങളിൽ മുഖ്യമായത് നെല്ലുതന്നെ. കാട്ടുമൃഗങ്ങൾ
ആന. വാൾ പുലി, കരടി, പുള്ളിപുലി, കയിതപുലി, ചെറുപുലി, ചെന്നായി, കാട്ടുപൂ
ച്ച, പൊത്തു, കാട്ടി, പന്നി, മാൻ, കുരങ്ങ, കുറുനരി, മുതലായത്, നാട്ടുമൃഗങ്ങൾ ഒട്ടകം, കുതി
ര, കഴുത, കാള, ആടു മുതലായത്. പക്ഷികളിൽ മയിൽ, പരുന്തു, പ്രാവു, കാക്ക, തത്ത
തുടങ്ങിയുള്ളതു, ഇഴജാതികളിൽ പെരിമ്പാമ്പു, നാഗം ചീങ്കണ്ണി പ്രധാനം, വജ്രം വൈഡൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/12&oldid=188508" എന്ന താളിൽനിന്ന് ശേഖരിച്ചത്