താൾ:CiXIV285 1847.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാങ്ങിഅനുഭവിച്ചതിന്റെശെഷം,ങ്ങാടത്തിൽകയറിപുഴവഴിയായിചെല്ലുമ്പൊ
ൾരണ്ടുപുറവുംഅനെകംവലിയപടവുകൾകരെക്കുവലിച്ചഓലമെഞ്ഞുനില്ക്കുന്നത്
കണ്ടുകിഴിഞ്ഞുമറ്റുതണ്ടുകളിൽകയറിമഹാപുരുഷാരമദ്ധ്യത്തുടെചെന്നുഒരുമതില
കത്ത്എത്തുകയുംചെയ്തു.അതിൽവലുതായിട്ടുള്ളഒരുചെമ്പുതൂണുംഅതിന്മീതെ
ചെമ്പുകൊഴിയുംപ്രവെശത്തിൽ൭മണികളുംതൂങ്ങുന്നതുംകണ്ടു–ബ്രാഹ്മണർഎതിരെ
റ്റുകപ്പിത്താൻമുതലായവരുടെമെൽവെള്ളംതളിച്ചുതീൎത്ഥവും പ്രസാദവുംകൊടു
ത്തു–കപ്പിത്താൻഇതുപള്ളിമൎയ്യാദഎന്നുവിചാരിച്ചുനെറ്റിമെൽതൊട്ടുപിന്നെകൈ
മെൽതെപ്പാൻവസ്ത്രംനിമിത്തംസമ്മതിച്ചതുംഇല്ല–ക്ഷെത്രത്തിൽ‌പൊയികൊത്തു
വാൾസാഷ്ടാംഗംവീണപ്പൊൾഅവരുംമുട്ടുകുത്തിനമസ്കരിച്ചു–നാലുകൈകളുംദീൎഘ
പല്ലുംമറ്റുംബീഭത്സരൂപങ്ങളായബിംബങ്ങളെകണ്ടാറെഒരുപറങ്കിഇതുദൈവം
അല്ലപിശാച്ചരൂപമായിരിക്കുംഎൻ‌നമസ്കാരംസത്യദൈവത്തിന്നായിട്ടത്രെഎന്ന
സ്വഭാഷയിൽപറഞ്ഞത്കെട്ടുകപ്പിത്താൻചിരിച്ചെഴുനീറ്റു–അവിടെനിന്നുപുറ
പ്പെട്ടുരാജധാനിയിൽഎത്തിയപ്പൊൾമറ്റൊരമ്പലത്തിൽ‌പ്രവെശിച്ചുഭഗവതി
യെകന്യാമറിയഎന്നുവിചാരിച്ചുവന്ദിച്ചുകാഹളംനടവെടിമുതലായഘൊഷ
ത്തൊടുംകൂടമതിലകത്തുചെന്നു–അതിന്നുനന്നാലുകന്മതിലുകളുംഓരൊഗൊപുരങ്ങ
ളിൽ൧0.൧൦ കാവല്ക്കാരുംഉണ്ടു–കമ്മന്മാർ പണിക്കർമെനൊക്കിമുതലായസ്ഥാ
നികൾഅനവധിനില്ക്കും–കാവല്ക്കാർപുരുഷാരത്തെനീക്കുമ്പൊൾതിക്കുംതിരക്കും
കൊണ്ടുചിലർമരിച്ചു–നാലാംപടിവാതുക്കൽഭട്ടത്തിരിപ്പാടഎതിരെറ്റുകപ്പിത്താ
നെആശ്ലെഷിച്ചുവലങ്കൈപിടിച്ചുആസ്ഥാനമണ്ഡപത്തിൽതിരെക്കകത്തുപ്ര
വെശിപ്പിച്ചു–അതിൽപച്ചപ്പടംവിരിച്ചതുംപലദിവ്യാംബരങ്ങൾവിതാനിച്ചതും
ചുറ്റുമുള്ളഇരുത്തിപ്പലകമെൽമന്ത്രീകൾഇരിക്കുന്നതുംനടുവിൽകട്ടിലിന്മെൽകുന്ന
ലക്കൊനാതിരിരാജാവ്കിടക്കുന്നതുംകണ്ടു–അവൻവൃദ്ധൻവലങ്കൈയിൽ൧൪ര
ത്നമയവീരചങ്ങലഇട്ടതിനാൽഒരാൾതൃക്കൈതാങ്ങെണ്ടതായിരുന്നു–കെശബ
ന്ധത്തിന്മീതെമുടിഅണിഞ്ഞതുംകാതുസ്വൎണ്ണാലങ്കാരംകൊണ്ടുചുമലോളംതുങ്ങു
ന്നതുംഅരയിൽസൂൎയ്യദീപ്തികലൎന്നഉടഞ്ഞാൺധരിച്ചതുംകണ്ടു–രണ്ടുഭാഗത്തുവെറ്റി
ലതളികയുംപൊൻകൊളാമ്പിയുംപൊൻകിണ്ടിയുംവെച്ചിരുന്നു–മന്ത്രികൾഎഴുനീറ്റു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/9&oldid=187519" എന്ന താളിൽനിന്ന് ശേഖരിച്ചത്