താൾ:CiXIV285 1847.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വായിപൊത്തിനില്ക്കുമ്പൊൾകപ്പിത്താൻതിരുമുമ്പിൽചെന്നു൩വട്ടംതൊഴുതു–രാജാ
വ്ആയാസംനിമിത്തംഅവരെഇരുത്തിചിലസൌജന്യവാക്കുകൾകല്പിച്ചശെ
ഷംപനസവുംവരുത്തികൊടുത്താറെഅവൎഭക്ഷിക്കുന്നത്കണ്ടപ്പൊൾചിരിച്ചു
അവർഅണ്ണാന്നുവെള്ളംകുടിച്ചാറെ,വെള്ളംതരുമൂക്കിൽ‌പൊയതിനാൽരാജാവ്
അധികംചിരിച്ചു–അനന്തരംവൎത്തമാനംഅന്വെഷിച്ചപ്പൊൾപൊൎത്തുഗൽരാജ്യം
ഇവിടെനിന്നുപടിഞ്ഞാറുവടക്കായിയുരൊപരാജ്യങ്ങളുടെഒടുവിൽതന്നെഇരി
ക്കുന്നു–മുസല്മാനർമിസ്രവഴിയായികൊണ്ടുപൊകുന്നമുളകുംചീനച്ചരക്കുകളുംഞങ്ങ
ൾവളരെവിലെക്കവാങ്ങിവരുന്നതാകകൊണ്ടുഞങ്ങളുടെരാജാവ്അപ്രീകഖണ്ഡത്തി
ന്റെചുറ്റിലുംഓടിമലയാളത്തിൽപൊയികച്ചവടംചെയ്തവരാമൊഎന്നുഭാവിച്ചുപല
പ്പൊഴുംകപ്പല്ക്കാരെനിയൊഗിച്ചിരിക്കുന്നു–ഒടുക്കം൧൦മാസത്തിന്നുമുമ്പെഎന്നെ
അയച്ചപ്പൊൾദൈവകടാക്ഷത്താൽഈവിഷമയാത്രസാധിച്ചിരിക്കുന്നു–രാജാവ്
തങ്ങൾക്കഅറവിഭാഷയിൽഎഴുതിയകത്തഇതാഎന്നുപറഞ്ഞുകൊടുത്താറെ
രാജാവ്‌വാങ്ങിഇല്ല–ഇപ്പൊൾസമയംഇല്ലവന്നത്‌സന്തൊഷംതന്നെമുസല്മാനരുടെ
വീട്ടിൽപാൎക്കഎന്നുകല്പിച്ചാറെവെദംനിമിത്തംഇടച്ചലിന്നുസംഗതിആകകൊണ്ടും
വാക്കറിഞ്ഞുകൂടായ്കകൊണ്ടുംഒരുമിച്ചുപാൎക്കുന്നത്‌നന്നല്ലവെറെപാൎക്കാമല്ലൊഎന്നറി
യിച്ചപ്പൊൾതാമൂതിരിസമ്മതിച്ചുഅവർരാത്രീയിൽപെരുമാരിയിൽതന്നെപട്ടണത്തി
ൽഎത്തിനല്ലൊരുവീട്ടിൽകരെറിപാൎക്കയുംചെയ്തു–അനന്തരംതുൎക്കൻഇവിടെസമ്മാ
നംസകലത്തിലുംപ്രധാനമല്ലൊഎന്തുവെക്കാതിരുന്നുഎന്നറിച്ചാറെകപ്പിത്താ
ൻതിരുമുല്ക്കാഴ്ചെക്കായിചിലചരക്കുകളെഅയച്ചുസ്വരാജ്യംവിട്ടുപോകുമ്പൊൾ
ഇവിടെഎത്തുംഎന്നറിഞ്ഞില്ലയായിരുന്നുഅതുകൊണ്ടയൊഗ്യമായകാഴ്ചക്കസംഗ
തിവന്നില്ലഎന്നുഎഴുതിച്ചുമന്ത്രീകൾക്കുംചിലതുഅയച്ചുകൊടുപ്പിക്കയുംചെയ്തു–

ഭൂമിശാസ്തം

ഒന്നാംഖണ്ഡം

ഗണിതങ്ങളുംഭ്രമ്യാകൃതിവിശെഷങ്ങളും

൧. നക്ഷത്രഭെദങ്ങൾ

അളവില്ലാത്തആകാശമാൎഗ്ഗത്തിൽഅനെകപ്രകാശമണ്ഡലങ്ങൾതൂങ്ങി നില്ക്കുന്ന പ്രകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/10&oldid=187521" എന്ന താളിൽനിന്ന് ശേഖരിച്ചത്